ഹിന്ദുരാജ്യം വേണ്ടെന്ന് ബി.ജെ.പി പറഞ്ഞാല്‍ പ്രശ്‌നം തീരും: ശശി തരൂര്‍; 'ഹിന്ദു പാകിസ്ഥാന്‍' പരാമര്‍ശത്തിലുറച്ച് തരൂര്‍
national news
ഹിന്ദുരാജ്യം വേണ്ടെന്ന് ബി.ജെ.പി പറഞ്ഞാല്‍ പ്രശ്‌നം തീരും: ശശി തരൂര്‍; 'ഹിന്ദു പാകിസ്ഥാന്‍' പരാമര്‍ശത്തിലുറച്ച് തരൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 12th July 2018, 4:08 pm

തിരുവനന്തപുരം: ബി.ജെ.പി 2019ല്‍ ജയിച്ചാല്‍ ഇന്ത്യ “ഹിന്ദു പാകിസ്ഥാന്‍” ആകുമെന്ന പരാമര്‍ശത്തിലുറച്ച് കോണ്‍ഗ്രസ് എം.പി ശശിതരൂര്‍. ഓണ്‍റെക്കോര്‍ഡില്‍, ആളുകള്‍ക്ക് മുന്നില്‍ ഹിന്ദുരാഷ്ട്ര സിദ്ധാന്തത്തില്‍ വിശ്വാസമില്ലെന്ന് ബി.ജെ.പി പറഞ്ഞാല്‍ വിവാദം അവസാനിക്കുമെന്നും തരൂര്‍ പറഞ്ഞു.

ബി.ജെ.പിയുടെ അഭിപ്രായമനുസരിച്ച് ഞാന്‍ എന്തിന് മാപ്പ് പറയണമെന്ന് മനസിലാവുന്നില്ല. ഹിന്ദുരാഷ്ട്ര സിദ്ധാന്തത്തില്‍ വിശ്വസിക്കുന്നില്ലെങ്കില്‍ ബി.ജെ.പി അതുപറയണം. എന്നാല്‍ ഈ സംവാദം തീരും. നിലപാട് മാറ്റാത്ത കാലത്തോളം അവരുടെ ആശയത്തെ കുറിച്ച് പറഞ്ഞതിന് ഒരാള്‍ എന്തിനാണ് മാപ്പ് പറയേണ്ടതെന്നും തരൂര്‍ പറഞ്ഞു.

പ്രിയങ്ക ചോപ്രയെ രാഹുല്‍ ഗാന്ധിയുടെ നായയോട് ഉപമിച്ച് ബി.ജെ.പി നേതാവ്; വിവാദമായപ്പോള്‍ തടിയൂരി

തിരുവനന്തപുരത്ത് ഒരു ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കവേയാണ് ബി.ജെ.പി 2019ല്‍ അധികാരത്തിലേറിയാല്‍ പുതിയ ഭരണഘടന എഴുതിയുണ്ടാക്കുമെന്ന് തരൂര്‍ പറഞ്ഞത്. ഇത് ഇന്ത്യയെ പാക്കിസ്ഥാനെപ്പോലെയാക്കുമെന്നും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ വിലവയ്ക്കാത്ത അവസ്ഥ വരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

പ്രസ്താവനയെ തുടര്‍ന്ന് തരൂരിനെ മനോരാഗാശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞിരുന്നു.