തിരുവനന്തപുരം: സി.പി.ഐ.എം സംസ്ഥാന സമിതി അംഗമായ അഡ്വ. പി. സതീദേവി വനിതാ കമ്മീഷന്‍ അധ്യക്ഷയാകും. ഇത് സംബന്ധിച്ച് സി.പി.ഐ.എം സെക്രട്ടേറിയേറ്റില്‍ ധാരണയായി.
പരാതിക്കാരിയോട് മോശമായി പെരുമാറിയതിനെ തുടര്‍ന്ന് എം.സി ജോസഫൈന്‍ രാജിവെച്ച സാഹചര്യത്തിലാണ് പുതിയ അധ്യക്ഷയെ തെരഞ്ഞെടുക്കേണ്ടിവന്നത്. ജോസഫൈന് ഒരു വര്‍ഷം കൂടി കാലാവധിയുണ്ടായിരുന്നു.
ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയാണ് സതീദേവി. 2004 ല്‍ വടകര ലോക്സഭാ എം.പിയായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
സി.പി.ഐ.എം സംസ്ഥാന സമിതി അംഗമായ പി. ജയരാജന്റെ സഹോദരിയും അന്തരിച്ച സി.പി.ഐ.എം നേതാവ് എം. ദാസന്റെ ഭാര്യയുമാണ്.
1996ല്‍ കവയത്രി സുഗതകുമാരി അധ്യക്ഷയായി തുടങ്ങിയതാണു സംസ്ഥാനത്തെ വനിതാ കമ്മിഷന്‍. ജസ്റ്റിസ് ഡി.ശ്രീദേവി, എം.കമലം, കെ.സി.റോസക്കുട്ടി, എംസി ജോസഫൈന്‍ എന്നിവരാണ് ഇതിന് മുന്‍പ് കമ്മീഷന്‍ അധ്യക്ഷസ്ഥാനം വഹിച്ചിട്ടുള്ളത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: P Satheedevi Women Commission President