പി. സദാശിവത്തെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നു
Daily News
പി. സദാശിവത്തെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 22nd March 2015, 9:56 am

P.-Sathasivam[1 p=”left” തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവത്തെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നു. കമ്മിഷന്റെ ഇപ്പോഴത്തെ ചെയര്‍മാന്‍ ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്‍ മെയ് രണ്ടിന് വിരമിക്കാനിരിക്കുകയാണ്. സുപ്രീം കോടതി ചാഫ് ജസ്റ്റിസ് ആയവരെ മാത്രമേ ഈ സ്ഥാനത്തേക്ക് പരിഗണിക്കാറുള്ളൂ.

2013 ജൂലായ് മുതല്‍ 2014 ഏപ്രില്‍ വരെ ജസ്റ്റിസ് സദാശിവം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയിരുന്നു. കഴിഞ്ഞ സപ്തംബര്‍ 4നാണ് തമിഴ്‌നാട് സ്വദേശിയായ അദ്ദേഹത്തെ കേരള ഗവര്‍ണറായി രാഷ്ട്രപതി നിയമിച്ചത്. പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, ലോക്‌സഭാ സ്പീക്കര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട കമ്മിറ്റിയാണ് കമ്മീഷന്‍ ചെയര്‍ മാനെ കണ്ടെത്തുക. നിയമനം രാഷ്ട്രപതിയാണ് നടത്തുക.

മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടാല്‍ അദ്ദേഹം അതിന് തയ്യാറാവുമെന്ന് തന്നെയാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. അതേസമയം ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് ജസ്റ്റിസ് സദാശിവത്തെ കേന്ദ്രം പരിഗണിക്കുന്നതായി കേട്ടുവെന്നും അങ്ങനെയാണെങ്കില്‍ അത് കേരളത്തിന് വലിയൊരു നഷ്ടമായിരിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പ്രതികരിച്ചു.