| Wednesday, 3rd September 2014, 8:49 pm

കേരള ഗവര്‍ണറായി ജസ്റ്റിസ് പി. സദാശിവം വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] ന്യൂദല്‍ഹി: കേരള ഗവര്‍ണറായി മുന്‍ സുപ്രീംകോടതി ചീഫ്ജസ്റ്റിസ് പി. സദാശിവം വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. സദാശിവത്തെ ഗവര്‍ണറായി നിയമിച്ചുകൊണ്ടുള്ള രാഷ്ട്രപതിയുടെ ഉത്തരവ് പുറത്തിറങ്ങി. മുന്‍ രാഷ്ട്രപതി ഷീലാ ദീക്ഷിത്തിന്റെ രാജി രാഷ്ട്രപതി സ്വീകരിച്ചു.

ഗവര്‍ണര്‍ പദവി കേരളത്തിലെ ജനങ്ങളെ സേവിക്കുവാന്‍ ഉപയോഗിക്കുമെന്നും താന്‍ ഒരിക്കലും കോര്‍പ്പറേറ്റുകളുടെ മധ്യസ്ഥനായി പ്രവര്‍ത്തിച്ചിട്ടില്ലെന്നും നിയുക്ത ഗവര്‍ണര്‍ പി.സദാശിവം പറഞ്ഞു.

സദാശിവം ഗവര്‍ണര്‍ ആകുന്നതിനെതിരെ  മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഉള്‍പ്പെടെ നിരവധി പേര്‍ രംഗത്ത് വന്നിരുന്നു.  സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്നയാളെ ഗവര്‍ണ്ണറാക്കുന്നത് അധാര്‍മ്മികമാണെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

പരമോന്നത നീതിപീഠത്തിന്റെ ഉന്നത പദവിയിലിരുന്ന ശേഷം ഗവര്‍ണര്‍സ്ഥാനം സ്വീകരിക്കുന്ന ആദ്യത്തെ വ്യക്തിയാണ് പി.സദാശിവം.

Latest Stories

We use cookies to give you the best possible experience. Learn more