| Friday, 4th May 2018, 8:05 pm

മുഖ്യമന്ത്രിയുടെ പേര് പറഞ്ഞ് സാമ്പത്തിക തട്ടിപ്പ്; പി. ശശിയുടെ സഹോദരന്‍ പൊലീസ് പിടിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെയും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ പ്രതി പൊലീസ് പിടിയില്‍. സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച പരാതിയില്‍ സി.പി.എം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി.ശശിയുടെ സഹോദരന്‍ പി സതീശനെയാണ് പൊലീസ് അറസ്റ്റുചെയ്തിരിക്കുന്നത്.

ഇയാളെ നാളെ കോടതിയില്‍ ഹാജരാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാള്‍ക്കെതിരെ നേരത്തേ വഞ്ചനാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു.
കോഴിക്കോട് കസബാ പൊലീസാണ് സാമ്പത്തിക തട്ടിപ്പുകേസില്‍ സതീശനെ അറസ്റ്റു ചെയ്തത്.  ആശ്രിത നിയമനത്തിന്റെ പേരില്‍ പി.സതീശന്‍ രണ്ടര ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് ഇയാള്‍ക്കെതിരെയുള്ള പരാതി.


ALSO READ: കേരളത്തിലെ ഹര്‍ത്താല്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങണം; എം.എം.ഹസ്സന്‍


പഞ്ചായത്ത് ഡിപ്പാര്‍ട്ട്മെന്റില്‍ ജോലിചെയ്തിരുന്ന കാലയളവില്‍ മരിച്ച ഭര്‍ത്താവിന്റെ വിധവയ്ക്ക് ജോലിക്കുള്ള ഉത്തരവ് ശരിയാക്കിത്തരാം എന്ന് പറഞ്ഞായിരുന്നു തട്ടിപ്പ് നടത്തിയത്. ഏകദേശം രണ്ടര ലക്ഷം രൂപയോളം തുക പി.സതീശന്‍ വാങ്ങിയതായി പരാതിക്കാരി പറയുന്നു.

പാര്‍ട്ടി ഫണ്ടിലേക്കെന്നു വിശ്വസിപ്പിച്ചായിരുന്നു ഇയാള്‍ പണം കൈപ്പറ്റിയിരുന്നത്. അതോടൊപ്പം പണം വാങ്ങിയതിന് രണ്ട് ലക്ഷം രൂപയുടെ ചെക്കും നല്‍കിയിരുന്നതായി പരാതിക്കാരി പൊലീസിനോട് പറഞ്ഞു.

അതേസമയം പിന്നീട് ജോലിയെക്കുറിച്ച് യാതൊരു തരത്തിലുള്ള വിവരങ്ങളും ലഭിക്കാത്ത സാഹചര്യത്തിലാണ് പരാതിയുമായി യുവതി മുന്നോട്ട് വന്നത്. യുവതിയുടെ ആരോപണം വന്നതിന് പിന്നാലെ സതീശനെതിരെ കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more