മുംബൈ: മഹാരാഷ്ട്രയിലെ കര്‍ഷകരുടെ ആവശ്യങ്ങള്‍ മുഴുവന്‍ അംഗീകരിക്കപ്പെട്ടാലും കര്‍ഷകരുടെ ഈ ജനകീയ പ്രക്ഷോഭം അവസാനിക്കില്ലെന്ന് മാധ്യമപ്രവര്‍ത്തകന്‍ പി.സായ്നാഥ്. നിലവില്‍ കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന ഒട്ടേറെ പ്രശ്നങ്ങളെ പരിഹരിക്കേണ്ടതായുണ്ടെന്നും പി.സായ്നാഥ് പറഞ്ഞു. മുംബൈയില്‍ കിസാന്‍ സഭയുടെ നേതൃത്വത്തിലുള്ള കര്‍ഷകരുടെ ലോംഗ് മാര്‍ച്ചില്‍ ആണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
Also Read:
അതേസമയം കര്‍ഷകര്‍ നടത്തുന്ന ലോംഗ് മാര്‍ച്ചിനെ അധിക്ഷേപിച്ച ബി.ജെ.പി എം.പി പൂനം മഹാജനെതിരെയും അദ്ദേഹം രംഗത്തെത്തിയിരുന്നു. “പൂനം മഹാജന്‍ ആരാണെന്നും ദേവേന്ദ്ര ഫഡ്നാവിസ് ആരാണെന്നും കര്‍ഷകര്‍ക്ക് നന്നായി അറിയാം. എന്തിനാണ് സര്‍ക്കാര്‍ ഇവരെ പേടിക്കുന്നത്. ഇത് ജനാധിപത്യപരമായ പ്രക്ഷോഭമാണ്. അതാണ് മഹാരാഷ്ട്ര സര്‍ക്കാരിനെ ഏറ്റവുമധികം ഭയപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. മുംബൈയില്‍ സമരം ചെയ്യുന്നവര്‍ കര്‍ഷകരല്ലെന്നും അവര്‍ നഗരത്തിലെ മാവോയിസ്റ്റുകളാണെന്നും ബി.ജെ.പി എം.പി പൂനം മഹാജന്‍ പറഞ്ഞിരുന്നു. സമരത്തിനെത്തിയവരില്‍ കുറേ പേര്‍ ആദിവാസികളാണെന്നും അവരില്‍ 95 ശതമാനവും കര്‍ഷകരല്ലെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും പറഞ്ഞത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.
ഒന്നും കേള്‍ക്കാത്ത കാതുകളിലേയ്ക്ക് മഹാരാഷ്ട്രയിലെ കര്‍ഷകര്‍ അവരുടെ ശബ്ദം എത്തിച്ചുകഴിഞ്ഞുവെന്നാണ് സായ്നാഥ് പഞ്ഞത്. എന്നാല്‍ കര്‍ഷകരുടെ ഈ പോരാട്ടം ഇവിടെ അവസാനിക്കുന്നില്ല. കേന്ദ്ര സര്‍ക്കാരിന്റേതടക്കമുള്ള കര്‍ഷകനയങ്ങളില്‍ ഗുരുതര പ്രശ്നങ്ങളുണ്ട്. അതിനെയെല്ലാം നേരിടേണ്ടതുണ്ട്.
AlsoRead:
180 കിലോമീറ്ററിലധികം ദൂരം ജനങ്ങള്‍ കാല്‍നടയായി വന്നത് 38 ഡിഗ്രി 40 ഡിഗ്രി ചൂടിലാണ്. ഒരാഴ്ചത്തെ തൊഴില്‍ നഷ്ടമെന്ന് പറയുന്നത് ഒരു കര്‍ഷകനേയോ കര്‍ഷകത്തൊഴിലാളിയേയോ സംബന്ധിച്ച് വരുമാനത്തിലുണ്ടാകുന്ന വന്‍ ഇടിവാണ്. എന്നിട്ടും അവര്‍ ഈ പോരാട്ടം നടത്തുന്നത് നിലവിലെ സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധനയങ്ങളെ പൊളിച്ചെഴുതാനാണെന്നും സായ്‌നാഥ് പറഞ്ഞു.