രണ്ടാം ഭാഗം
പി. സായ്‌നാഥ്
പരിഭാഷ: കെ.ഇ.കെ. സതീഷ്
ഗ്രാമങ്ങളില്‍ നിന്നും നഗരങ്ങളിലേക്കുള്ള ഈ മനുഷ്യ കുടിയേറ്റം സങ്കല്പങ്ങള്‍ക്ക് അതീതമാം വിധം ഭീമാകാരമാണ്. ഇത്തരമൊരു പ്രതിഭാസം നമ്മുടെ രാജ്യം ഇതിന് മുമ്പു കണ്ടിട്ടില്ല. 1921-ല്‍ മാത്രം ഗ്രാമജനസംഖ്യയേക്കാള്‍ നഗര ജനസംഖ്യയില്‍ വളര്‍ച്ചയുണ്ടായിട്ടുണ്ട്. അതിനു കാരണമെന്തായിരുന്നു?
ഇതന്വേഷിച്ചാല്‍ നമുക്ക് രണ്ട് കാരണങ്ങള്‍ കണ്ടെത്താം. 1918 മുതല്‍ 1920 വരെ രാജ്യത്തു പടര്‍ന്നു പിടിച്ച ഇന്‍ഫ്‌ളുവന്‍സ എന്ന പകര്‍ച്ചവ്യാധിയാണ് ഒരു കാരണം. ഒരുകോടി അറുപത് ലക്ഷം ഇന്ത്യാക്കാരാണ് അന്ന് ഈ
1921-ലെ പ്രതിഭാസത്തിന്റെ മറ്റൊരു കാരണം ഒന്നാം ലോകമഹായുദ്ധമായിരുന്നു. ഈ
ഈ കഴിഞ്ഞ പത്തു വര്‍ഷത്തിനകം ഇങ്ങനെയൊരു യുദ്ധക്കെടുതി രാജ്യത്ത് സംഭവിച്ചിട്ടില്ലെന്നും നമുക്കറിയാവുന്ന കാര്യമാണ്. പിന്നെന്താണ് സംഭവിച്ചത്? എന്താണ് സെന്‍സസിലെ ഈ പ്രതിഭാസത്തിന് കാരണം? കുടിയേറ്റം. രാജ്യത്തിന്റെ ഏതൊരു മുക്കിലും മൂലയിലും ചെന്നു നിങ്ങള്‍ക്ക് പരിശോധിക്കാം. അവിടെയെല്ലാം ബംഗാളികളും ഒഡിയകളും കേരളീയരുമായ കുടിയേറ്റക്കാരെ നിങ്ങള്‍ക്ക് കാണാം.
നിങ്ങള്‍ ഒറീസയില്‍ ചെന്നു നോക്കുക. രാജ്യത്തിന്റെ കിഴക്കേയറ്റത്തു കിടക്കുന്ന സംസ്ഥാനമാണ് ഒറീസ. ഗുജറാത്താകട്ടെ പടിഞ്ഞാറേയറ്റത്തും. ഒഡീഷയിലെ ഗജ്ജാര്‍ ജില്ലയില്‍ നിന്നുമാത്രം വന്ന നാലുലക്ഷം ഒഡിയകള്‍ ഗുജറാത്തിലെ സൂറത്തിലുള്ള പവര്‍ ലൂമുകളില്‍ ജോലി ചെയ്യുന്നുണ്ട്. കേന്ദ്ര ഗവണ്‍മെന്റ് നടപ്പാക്കിക്കൊണ്ടിരിക്കുന്ന ആഗോളവല്‍ക്കരണം രാജ്യത്തെ സാധാരണക്കാരെ എങ്ങനെയാണ് ബാധിക്കുന്നതെന്ന് കാണുക.
കോര്‍പ്പറേറ്റുകള്‍ നിയന്ത്രിക്കുന്ന ലോകം
സൂറത്തില്‍ മറ്റൊരു കാര്യം കൂടി സംഭവിച്ചു. ഓരോ തൊഴിലാളിക്കും നാലു തറികള്‍ വീതം ഒരേസമയം പ്രവര്‍ത്തിപ്പിക്കേണ്ടി വന്നു. അതും ഇടയ്‌ക്കൊരു ചായയോ കാപ്പിയോ കുടിക്കാനുള്ള ഒഴിവില്ലാതെ, പന്ത്രണ്ട് മണിക്കൂര്‍ തുടര്‍ച്ചയായി. സൂറത്തില്‍ ഇങ്ങനെ പവര്‍ലൂമുകളില്‍ അടിമപ്പണിക്കു വിധിക്കപ്പെട്ട തൊഴിലാളികളില്‍ കുറച്ചുപേര്‍ ഇപ്പോള്‍ കേരളത്തിലുണ്ട്.
കാരണം ഇവിടെ സ്ഥിതി അതിലും കുറച്ചുകൂടി മെച്ചമാണ് എന്നുള്ളതുതന്നെ. തങ്ങളുടെ ജീവനോപാധികളില്‍ സംഭവിച്ച സമ്പൂര്‍®മായ തകര്‍ച്ചയില്‍ നിരാശരായ അനന്തപൂര്‍ ജില്ലയിലെ തൊഴിലാളികള്‍ക്ക് രാജ്യത്തെ എണ്‍പത്തിനാല് നഗരങ്ങളിലേക്കായി തൊഴിലന്വേഷിച്ചു പോകേണ്ടി വന്നു. വയനാട്ടിലെ കുട്ടയിലും ആന്ധ്രയിലെ തെലുങ്കാനയിലുമെല്ലാം ഇതുതന്നെയാണ് സ്ഥിതി.
2003-ല്‍ ഞാന്‍ വീണ്ടും അതേ ബസില്‍ സഞ്ചരിച്ചു. അപ്പോഴേക്കും മെഹ്ബൂബ് നഗറില്‍ നിന്നും മുംബൈയിലേക്ക് നാല്‍പത്തിമൂന്ന് ബസ് സര്‍വീസുകളുണ്ടായിരുന്നു. ഓരോ ബസിലും നൂറ് നൂറ്റിപ്പത്ത് ആളുകളെ വീതം കുത്തി നിറച്ചിരുന്നു. ഇക്കണ്ട ദൂരമൊക്കെ അവര്‍ക്ക് നിന്നുകൊണ്ട് യാത്ര ചെയ്യേണ്ടി വന്നിരുന്നു. തുടര്‍ച്ചയായി മുപ്പത്തിയാറ് മണിക്കൂര്‍. രാജ്യത്തെ ജനങ്ങളുടെ ജീവസന്ധാരണത്തിന് സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റം ഇതാണ്.
ജാര്‍ഖണ്ഡില്‍നിന്നും ഇവിടെയെത്തിയ മേഘ്‌നാഥിനോടും ഡല്‍ഹിയില്‍നിന്നും വന്ന അനില്‍ ചൗധരിയോടും ഒരുവാക്ക്. ജാര്‍ഖണ്ഡില്‍ നിന്നും വന്ന ഒരു ലക്ഷത്തിനും രണ്ട് ലക്ഷത്തിനുമിടയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ ഡല്‍ഹിയില്‍ ഇന്ന് വീട്ടുവേലക്കാരായി പണിയെടുക്കുന്നുണ്ട്. പന്ത്രണ്ടിനും പതിനെട്ടിനുമിടയില്‍ പ്രായമുള്ള ഈ പെണ്‍കുട്ടികളോരോരുത്തരും ആഴ്ചയില്‍ ഏഴ് ദിവസവും ഇരുപത്തിനാല് മണിക്കൂറും ജോലിക്ക് നിയോഗിക്കപ്പെടാം.
അര്‍ദ്ധരാത്രിയില്‍ കുടുംബ സുഹൃത്ത് പഞ്ചാബില്‍ നിന്നോ മറ്റെവിടെ നിന്നെങ്കിലുമോ വന്നുചേര്‍ന്നാല്‍ ഇവര്‍ വിളിച്ചെഴുന്നേല്പിക്കപ്പെടും. ഇവരെല്ലാവരും നാട്ടില്‍ ഭൂമിയില്ലാത്തവരല്ല. ആദിവാസികളായ ഇവര്‍ക്ക് ഭൂമിയുണ്ടായിരുന്നു. തൊഴിലുണ്ടായിരുന്നു. ആഹാരവും പാര്‍പ്പിടവുമുണ്ടായിരുന്നു. ജീവനോപാധികള്‍ തച്ചു തകര്‍ക്കപ്പെട്ടതിന്റെ ഫലമായി കുടിയേറ്റം നടത്തേണ്ടി വന്ന നിസ്സഹായരായ ബാലികമാരാണവര്‍.
അടുത്തപേജില്‍ തുടരുന്നു
സ്വകാര്യവത്കരിക്കപ്പെട്ട പൊതുജനാരോഗ്യം
കഴിഞ്ഞ ഇരുപത് വര്‍ഷമായി പൊതുജനാരോഗ്യ പദ്ധതികളില്‍ അവശേഷിച്ചതെല്ലാം സ്വകാര്യ വത്ക്കരിച്ചതിന്റെ അനന്തരഫലം. കഴിഞ്ഞയാഴ്ച മഹാരാഷ്ട്ര ഗവണ്‍മെന്റിന്റെ ഒരു പ്രഖ്യാപനം വന്നു. മെഡിക്കല്‍ കോളേജുകളിലെ റേഡിയോളജി ഡിപ്പാര്‍ട്ട്‌മെന്റുകള്‍ സംസ്ഥാനത്ത് ഔട്ട്‌സോഴ്‌സ് ചെയ്യുകയാണത്രെ. സ്വകാര്യവല്‍ക്കരണത്തെ ഔട്ട്‌സോഴ്‌സിംഗ് എന്ന ഓമനപ്പേരില്‍ വിളിക്കുന്നുവെന്ന് മാത്രം.
“ഈ നാടിന്റെ” മാദ്ധ്യമ പ്രതിനിധിയായ എന്റെ സുഹൃത്ത് നരസിംഹ റെഢിയോടൊപ്പം ഞാന്‍ നല്ലപ്പാടിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഒരു മനുഷ്യനെ സന്ദര്‍ശിച്ചു. ആത്മഹത്യയ്ക്ക് ശ്രമിച്ച ആ വ്യക്തിയെ അസാധ്യമെന്നു തന്നെ പറയാവുന്ന സാഹചര്യങ്ങളില്‍ സുഹൃത്ത് രക്ഷപ്പെടുത്തുകയായിരുന്നു. അവരയാളെ അഞ്ചാറ് കിലോമീറ്റര്‍ എടുത്തുകൊണ്ടു പോയി ഹൈവേയിലെത്തിച്ച് ഒരു ജീപ്പില്‍ കയറ്റി അതിവേഗം നല്ലൊരാശുപത്രിയിലെത്തിച്ചു. അയാള്‍ രക്ഷപ്പെട്ടു.
പവാറിന്റെ വിടുവായത്തം
രോഗം ഗുരുതരാവസ്ഥയിലുള്ളവര്‍ വരെ ഇങ്ങനെ ചികിത്സ തേടാതെ കഴിഞ്ഞുകൂടുന്നുണ്ട്. മറ്റൊന്നും കൊണ്ടല്ല. അവര്‍ക്ക് ചികിത്സാ ചെലവ് താങ്ങാനാവില്ല. ഇങ്ങനെ പണമില്ലാത്തതുകൊണ്ട്, ചെലവ് താങ്ങാന്‍ ആവാത്തതുകൊണ്ട് ചികിത്സ തേടാതിരിക്കുന്ന ഇന്ത്യക്കാര്‍ ഇരുപത്തിയഞ്ച് കോടിയോളം വരും.
വിദ്യാഭ്യാസത്തിന്റെ സ്ഥിതിയെന്താണ്? പോഷകാഹാരക്കുറവിന്റെയും പട്ടിണിയുടെയും സ്ഥിതി രാജ്യത്തെങ്ങനെയാണ്? എനിക്ക് മറ്റൊരു രേഖകൂടി നിങ്ങളോട് ശുപാര്‍ശ ചെയ്യാനുണ്ട്. ഓരോ ബജറ്റിന് മുമ്പും ഇറങ്ങുന്ന ഒരു സ്‌റ്റേറ്റ്‌മെന്റ്- എക്കണോമിക് സര്‍വേ ഓഫ് ഇന്ത്യ എന്നാണിതിന്റെ പേര്. അതിലൂടെ ഒന്നു കണ്ണോടിക്കുക.
നിങ്ങള്‍ അഞ്ചുവര്‍ഷം ഇടവിട്ടുള്ള കണക്കുകള്‍ മാത്രം നോക്കിയാല്‍ മതി. സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കിയ കാലമത്രയും ഈ പ്രതിശീര്‍ഷ ഭക്ഷ്യധാന്യ ലഭ്യത താഴ്ന്നു താഴ്ന്ന് വരുന്നതായി നിങ്ങള്‍ക്ക് കാണാം. ശരത് പവാര്‍ ഭക്ഷ്യധാന്യ ഉത്പാദനത്തില്‍ വമ്പിച്ച കുതിച്ചുകയറ്റം എന്നൊക്കെ പറയും. അദ്ദേഹം പറയുന്നത് മൊത്തം ഭക്ഷ്യോല്‍പാദനത്തിന്റെ കണക്കാണ്. ലഭ്യതയുടെ കണക്കല്ല.
1950-കളില്‍ ജനസംഖ്യ കുതിച്ചുയര്‍ന്ന്
സ്വാതന്ത്ര്യ ലബ്ധിക്കുശേഷം കേവലം പത്തുവര്‍ഷങ്ങള്‍ മാത്രം പിന്നിട്ട 1955-59 കാലത്ത് രാജ്യത്തെ പ്രതിദിന പ്രതിശീര്‍ഷ ഭക്ഷധാന്യ ലഭ്യത നാന്നൂറ്റി നാല്‍പത്തിനാല് ഗ്രാം ആയിരുന്നെങ്കില്‍ 2005-2009-ല്‍ അത് നാന്നൂറ്റി മുപ്പത്തിയാറ് ഗ്രാമായി ചുരുങ്ങി. ഏകദേശം ഇരുപത് ലക്ഷം ടണ്ണിന്റെ വ്യത്യാസം. സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ ആരംഭിച്ച 1990-91-ല്‍ രാജ്യത്തെ പ്രതിദിന പ്രതിശീര്‍ഷ ഭക്ഷ്യധാന്യ ലഭ്യത അഞ്ഞൂറ്റിപ്പത്തു ഗ്രാമായിരുന്നു. ഇതാണ് ഭക്ഷ്യധാന്യ ലഭ്യതയുടെ ചരിത്രത്തിലെ ഏറ്റവും മികച്ചതും. കഴിഞ്ഞവര്‍ഷം അത് നാന്നൂറ്റി മുപ്പത്തിരണ്ടു ഗ്രാമായി ചുരുങ്ങി. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഭക്ഷ്യധാന്യ ലഭ്യതയിലൊന്ന്.
മൊത്തം ഭക്ഷ്യോല്‍പാദനം വര്‍ദ്ധിക്കുന്നുണ്ട്. എന്നാല്‍, ലഭ്യത കുറയുന്നു. ഇടത്തരക്കാരില്‍ പെട്ടയാളുകള്‍ ഭക്ഷിക്കുന്നത് കഴിഞ്ഞ ഇരുപത് വര്‍ഷം കൊണ്ട് വര്‍ദ്ധിച്ചിട്ടുണ്ടെന്ന് നാമെല്ലാവരും പറയുന്നു. എന്നാല്‍, സാമ്പത്തികമായി താഴ്ന്ന തലത്തിലുള്ള അടിത്തട്ടിലെ നാല്പത് ശതമാനം ആളുകളും എന്താണ് ഭക്ഷിക്കുന്നത്?
റുവാണ്ടയേക്കാള്‍ പിന്നില്‍
ആഗോള പട്ടിണിപ്പട്ടികയില്‍ (Global Hunger Index) 81ല്‍ 67-ാം സ്ഥാനമാണ് ഇന്ന് ഇന്ത്യ അലങ്കരിക്കുന്നത്. ഏറ്റവും മോശമായ രാജ്യങ്ങളുടെ തൊട്ടടുത്താണ് ഈ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം. ഇത് പ്രകാരം റുവാണ്ടയ്ക്ക് ഇന്ത്യയെക്കാള്‍ ഭക്ഷ്യസുരക്ഷയുണ്ട്. വംശീയ കൂട്ടക്കൊലയല്‍ പത്തുലക്ഷം പേര്‍ കൊലചെയ്യപ്പെട്ട, ആഭ്യന്തരയുദ്ധം മൂലം താറുമാറായ, രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുന്ന റുവാണ്ടയേക്കാള്‍ പരിതാപകരമാണ് ഭക്ഷ്യസുരക്ഷയില്‍ ഇന്ത്യയുടെ സ്ഥിതി എന്നര്‍ത്ഥം.
നല്ലഗൊണ്ട ജില്ലയിലെ ഗരസ്തു രാമുലുവിന്റെ ജീവിതകഥ ഞാന്‍ നിങ്ങളോട് പറയട്ടെ? എഴുപത്തിനാലുകാരനായ ഈ മനുഷ്യന്‍ ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരം കിട്ടുന്ന പണിക്ക് 47-48 ഡിഗ്രി ചൂടില്‍ ഹാജരാകുന്നു. ഞാനദ്ദേഹത്തോട് ചോദിച്ചു: “രാമുലുഗാരു,
രാമുലു എന്നോട് സംസാരിച്ചു കൊണ്ടിരുന്നപ്പോള്‍ അവിടെ രൂപം കൊണ്ട വൃദ്ധസ്ര്തീകളുടെ നീണ്ട വരിയിലേക്ക് എന്റെ കണ്ണ് ചെന്നെത്തി. അവരെല്ലാം വിധവകളായിരുന്നു. NREGS പ്രകാരമുള്ള പണി മോഹിച്ചു വന്നവരായിരുന്നു അവരെല്ലാം തന്നെ. എന്തു കൊണ്ടെന്നാല്‍ ഇന്ത്യന്‍ കുടുംബങ്ങളില്‍ ഭക്ഷണ ക്ഷാമം വന്നാല്‍ അതാദ്യം ബാധിക്കുക വിധവകളെയായിരിക്കും. ഉല്പാദനക്ഷമത ഇല്ലാത്തവര്‍ ഈ സാഹചര്യത്തില്‍ കുടുംബത്തിനകത്തു തന്നെ പ്രാന്തവല്‍ക്കരിക്കപ്പെടുന്നു.
പക്ഷിക്കൂട്ടില്‍ തള്ള പുറത്തു പോകുമ്പോള്‍ ദുര്‍ബ്ബബലയായ പക്ഷിക്കുഞ്ഞിനെ മറ്റുള്ളതെല്ലാം ചേര്‍ന്ന് കൊത്തി പുറത്താക്കുന്നതുപോലെ. നിങ്ങളിത് “അനിമല്‍ പ്‌ളാനറ്റി”ലും “ഡിസ്‌ക്കവറി ചാനലി”ലുമെല്ലാം കണ്ടിട്ടുണ്ടായിരിക്കും. അങ്ങനെ ദേശീയ തൊഴിലുറപ്പു പദ്ധതിയില്‍ എന്തുപണിയും ചെയ്യാനായി വന്നുചേര്‍ന്ന വൃദ്ധ വിധവകളുടേതായിരുന്നു ആ നീണ്ടനിര. എല്ലാവരും അറുപത് പിന്നിട്ടവര്‍.
അടുത്തപേജില്‍ തുടരുന്നു
ചൂടുകാറ്റില്‍ തളര്‍ന്നു വീഴുന്ന കുട്ടികള്‍
ഉച്ചഭക്ഷണത്തിനുള്ള പണം കൊണ്ട് പരിപ്പുവാങ്ങാന്‍ കഴിയാത്തതിനാല്‍ സാമ്പാര്‍ വെറും ഇറവെള്ള പ്രായമായിരുന്നു. ഞാന്‍ അമ്മമാരോട് ചോദിച്ചു: “നിങ്ങള്‍ക്കെന്താ വട്ടായോ? ഈ കനത്ത ചൂടുകാറ്റില്‍ നിങ്ങള്‍ എങ്ങനെയാണ് കുഞ്ഞുങ്ങളെ പറഞ്ഞുവിടുക. അവര്‍ കനത്ത ചൂടില്‍ മരിച്ചുവീഴും.” അമ്മമാര്‍ പറഞ്ഞ മറുപടി ഞെട്ടിപ്പിക്കുന്നതായിരുന്നു. “അവര്‍ ചൂടുകാറ്റില്‍ മരിക്കുന്നെങ്കില്‍ മരിച്ചോട്ടെ. ഞങ്ങളുടെ കണ്‍മുന്നില്‍ കിടന്ന് ഇഞ്ചിഞ്ചായി പട്ടിണികൊണ്ട് മരിക്കുന്നതിലും ഭേദമാണത്.”
ഇനി ഞാന്‍ നിങ്ങളോട് പറയാന്‍ പോകുന്നതു ധനാഢ്യമായ മുംബൈയില്‍ നിന്നുള്ള ഒരു കഥയാണ്. മുംബൈയില്‍, താനെയിലെ പ്രാന്ത പ്രദേശത്തു നിന്നും ഒരു സംഘം സ്‌കൂള്‍ ടീച്ചര്‍മാര്‍ എന്നെ സമീപിച്ചു. അവരുടെ ആവശ്യത്തിന് എന്റെ സ്വാധീനം ഉറപ്പാക്കാനാണ് അവരുടെ വരവ്. ജനങ്ങള്‍ക്ക് അങ്ങനെയൊരു ധാരണയുണ്ട്, പത്രപ്രവര്‍ത്തകര്‍ വലിയ സ്വാധീനശേഷിയുള്ളവരാണെന്ന്. അവര്‍ വ്യവസ്ഥാപിത പത്രപ്രവര്‍ത്തകരായിരിക്കും.
തിങ്കളാഴ്ച കുട്ടികളുടെ ഉച്ചഭക്ഷണ റേഷന്‍ ഇരട്ടിപ്പിക്കാന്‍ ഞാന്‍ അധികൃതരില്‍ സ്വാധീനം ചെലുത്തണമെന്നതായിരുന്നു അവരുടെ ആവശ്യം. എനിക്കിത് മനസിലായില്ല. തിങ്കളാഴ്ച ഉച്ചഭക്ഷണ റേഷന്‍ മാത്രം ഇരട്ടിപ്പിക്കണമെന്നു പറയുന്നത് എന്തുകൊണ്ടാണെന്ന് ഞാനവരോട് അന്വേഷിച്ചു. തിങ്കളാഴ്ച ഒച്ചയ്ക്ക് ഒരുമണി വരെ ഒരദ്ധ്യാപകനും കുട്ടികളെ അടക്കിയിരുത്താന്‍ കഴിയില്ലെന്നവര്‍ പറഞ്ഞു. കാരണം, വെള്ളിയാഴ്ച ഉച്ചഭക്ഷണശേഷം ഒരുതരി ആഹാരം പോലും ആ കുഞ്ഞുങ്ങള്‍ കഴിച്ചിട്ടില്ല. എന്തെന്നാല്‍ അവര്‍ക്ക് കൊടുക്കാന്‍ അമ്മമാരുടെ പക്കല്‍ ഒന്നുമുണ്ടായിരുന്നില്ല. ഒട്ടിയ വയറുമായി തങ്ങളുടെ മുന്‍പില്‍ ദീനരായിരിക്കുന്ന ആ കുട്ടികളെ പഠിപ്പിക്കാന്‍ ഒരദ്ധ്യാപകനും ഒരദ്ധ്യാപികയും തയ്യാറായിരുന്നില്ല. അവരെ നിയന്ത്രിക്കുക അസാദ്ധ്യമായിരുന്നു.
ആ വര്‍ഷം തന്നെ കുറച്ചുകാലം കഴിഞ്ഞ് ലോകത്തെ തന്നെ മികച്ച സൂചികകള്‍ കാത്തുസൂക്ഷിക്കുന്ന ഫിന്‍ലന്റില്‍ വച്ച് ഞാന്‍ ഈ സംഭവം വിവരിക്കവെ, വൃദ്ധനായ ഒരു മനുഷ്യന്‍ സദസ്‌സില്‍നിന്നും എഴുന്നേറ്റ് നിന്നിട്ട് പറഞ്ഞു: “സര്‍, ഞാന്‍ ഫിന്‍ലന്റിലെ ഒരു ഗ്രാമപ്രദേശത്തുള്ളയാളാണ്. 1940-കള്‍ മുതല്‍ ഇന്നോളം ഞങ്ങള്‍ തിങ്കളാഴ്ച കുട്ടികള്‍ക്ക് ഇരട്ടി അളവില്‍ ഉച്ചഭക്ഷണം നല്‍കാറുണ്ട്.” ഹ്യൂമണ്‍ ഡവലപ്പ്‌മെന്റ് റിപ്പോര്‍ട്ട് പ്രകാരം ലോകത്തെ മികച്ച പത്തുരാജ്യങ്ങളിലൊന്നായ ഫിന്‍ലന്റില്‍ പോലും ഇങ്ങനെയാണ് കുട്ടികളെ ഗവണ്‍മെന്റ് സംരക്ഷിക്കുന്നത്.
ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ഒന്‍പത് ശതമാനത്തില്‍ എത്തിയിരിക്കുന്നു. 1.275 ട്രില്യന്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയാണ് നമ്മുടേത്. എന്നാല്‍, ഭക്ഷ്യസുരക്ഷയ്ക്ക് എത്ര കിലോഗ്രാം ഭക്ഷ്യധാന്യം നല്‍കണം, ജയലക്ഷ്മമ്മ എത്രമാത്രം ആഹാരം അര്‍ഹിക്കുന്നു തുടങ്ങിയ കാര്യങ്ങളിലെല്ലാം നാം ഇന്നു തര്‍ക്കത്തിലാണ്. അതേ സമയം തന്നെ 88,200 കോടി രൂപയുടെ നേരിട്ടുള്ള ഇളവുകള്‍ നാം വന്‍കിടക്കാര്‍ക്ക് അനുവദിച്ചു കൊടുക്കുകയും ചെയ്യുന്നു.
നിങ്ങള്‍ തെക്കന്‍ രാജസ്ഥാനിലേക്ക് ചെല്ലുക. ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരം ഒന്‍പത് മണിക്കൂര്‍ ജോലി ചെയ്യാനുള്ള ശക്തി പോലും ഇന്ന് അവിടെയുള്ളവര്‍ക്കില്ല. പണി കിട്ടണമെങ്കില്‍ അതിനുള്ള കായികശേഷി വേണം. അതുകൊണ്ട് അവര്‍ ഈ ഊഴം വച്ച് പട്ടിണി കിടക്കുകയാണ്. ഉദയപൂരിലെ ആദിവാസികള്‍ ഈ പ്രതിസന്ധി തരണം ചെയ്യുന്ന രീതി നോക്കാം. രണ്ട് സഹോദരന്മാര്‍ ഇന്ന് ആഹാരം കഴിച്ച് ജോലിക്ക് പോകും. മറ്റുള്ളവര്‍ അര്‍ദ്ധപട്ടിണി കിടക്കും. പിറ്റേന്ന് മറ്റ് രണ്ടുപേര്‍ ആഹാരം കഴിച്ച് ജോലിക്കു പോകും. അങ്ങനെയങ്ങനെ… വിശപ്പിനെക്കുറിച്ച്, പട്ടിണിയെക്കുറിച്ച്, ജീവസന്ധാരണത്തെ കുറിച്ച് നിങ്ങള്‍ ചിന്തിക്കുക.
നമ്മുടെ ദേശീയ മൊത്ത വരുമാനത്തിന്റെ ആറിലൊന്ന് അന്‍പത്തിയഞ്ച് ശതകോടീശ്വരന്മാരുടെ മാത്രം അധീനതയിലാണ്. 120 കോടി ജനങ്ങളില്‍ അന്‍പത്തിയഞ്ച് പേര്‍ ആറിലൊന്നിന് അവകാശികള്‍. ഇത് മുകളിലേക്കു തന്നെയാണ് പോകുന്നത്. മാര്‍ച്ചില്‍ പുതിയ കണക്കുകള്‍ പുറത്തുവരും. സ്ഥിതിഗതികള്‍ ഇങ്ങനെയൊക്കെയിരിക്കെയാണ് ഇരുപത്തിയാറ് രൂപ ഗ്രാമീണ ദാരിദ്ര്യരേഖയുടെ അളവുകോലായി നിജപ്പെടുത്തണമെന്ന സത്യവാങ്മൂലവുമായി ഗവണ്‍മെന്റ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഇരുപത് രൂപയില്‍ താഴെ മാത്രം പ്രതിദിന വരുമാനമുള്ളവരാണ് ജനസംഖ്യയില്‍ എണ്‍പത്തിമൂന്ന് കോടി അറുപത് ലക്ഷം പേരും.
1990-കളുടെ അവസാന കാലം മുതല്‍ രണ്ടായിരത്തി അഞ്ച് വരെയുള്ള വേള്‍ഡ് ഫുഡ് ഇന്‍ സെക്യൂരിറ്റി അറ്റ്‌ലസ് ഒന്ന് നോക്കുക. പട്ടിണി കിടക്കുന്ന ജനങ്ങളുടെ വളര്‍ച്ചാനിരക്കിന്റെ കണക്ക് ഇതില്‍ കാണാം. ഇന്ത്യയില്‍ പട്ടിണി കിടക്കുന്ന ജനങ്ങളുടെ എണ്ണം ലോകത്താകെ പട്ടിണികിടക്കുന്ന ജനങ്ങളുടെ എണ്ണത്തിന് സമമാണ്. പണമില്ലാഞ്ഞിട്ടാണോ? ഒരു ദശാബ്ദത്തിനകം ഒന്‍പത് ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിച്ചുവെന്ന് നിങ്ങള്‍ മേനി പറയുന്നു. ഇന്ത്യയ്ക്ക് പണത്തിന്റെ പ്രശ്‌നമില്ലെന്ന് അതില്‍ നിന്നു തന്നെ വ്യക്തമാണ്.
അവശേഷിക്കുന്നത് കടം
ഒന്ന്, ജനജീവിതത്തെ നേരിട്ട് ബാധിക്കുന്ന സേവന മേഖലകളില്‍ നിന്നുള്ള ഭരണകൂടത്തിന്റെ പിന്മാറ്റം. മാര്‍ക്‌സിസ്റ്റ് തത്വശാസ്ര്തത്തില്‍ പറയുന്നതു പോലെ ഭരണകൂടം കൊഴിഞ്ഞു വീണിട്ടില്ല. അത് ശക്തമായിത്തന്നെ നിലയുറപ്പിച്ചിട്ടുണ്ട്. പക്ഷേ, ഉപരിവര്‍ഗത്തിലുള്ളവരുടെ ക്ഷേമത്തില്‍ മാത്രമാണ് ഭരണകൂടത്തിന്റെ ശ്രദ്ധയത്രയും.
രണ്ട്, താങ്ങാനാവാത്ത നികുതികളും ഫീസുകളും യൂസര്‍ ഫീസുകളും അടിച്ചേല്പിക്കുക.
മൂന്ന്, സാമൂഹിക സുരക്ഷാ മേഖലയില്‍ നല്‍കിവരുന്ന സബ്‌സിഡികളില്‍ വരുത്തുന്ന വന്‍തോതിലുള്ള വെട്ടിച്ചുരുക്കല്‍. ഭക്ഷ്യ സബ്‌സിഡിയില്‍ വരുത്തുന്ന വലിയ വെട്ടിക്കുറക്കല്‍ പോലുള്ളവ. നേരിട്ടുള്ള കോര്‍പ്പറേറ്റ് ഇന്‍കം ടാക്‌സില്‍ 88200 കോടി ഇളവ് ചെയ്തുകൊടുത്ത് എഴുതിത്തള്ളിയ അതേവര്‍ഷം തന്നെ 450 കോടി രൂപ ഭക്ഷ്യ സബ്‌സിഡിയില്‍ നിന്നും വെട്ടിച്ചുരുക്കി. രാജ്യത്തെ ഭൂരിപക്ഷം വരുന്ന ജനങ്ങളുടെ ജീവിതത്തെയും ജീവനോപാധികളെയും നിലനിര്‍ത്തുന്നതെല്ലാം തന്നെ പിഴുതുമാറ്റുക.
ലോകത്തെ മുപ്പത് ശതമാനം വിത്തുകളും കൈകാര്യം ചെയ്യുന്നത് ഒരു കോര്‍പ്പറേറ്റ് കമ്പനിയാണ്. കീടനാശിനികളുടെ നിയന്ത്രണം ഞങ്ങള്‍ക്കാണോ? അല്ല. ഇന്ത്യയില്‍ മൂന്നു കമ്പനികളാണ് കീടനാശിനികള്‍
അഞ്ച്, മസ്തിഷ്‌കവും ആത്മാവുമുള്‍പ്പെടെ സകലതിന്റെയും സ്വകാര്യവല്‍ക്കരണം. പബ്‌ളിക് ഇന്റലക്ച്വല്‍ എന്ന വാക്കിന്റെ അര്‍ത്ഥമെന്താണെന്ന് പത്തുവര്‍ഷം മുന്‍പ് ഞാന്‍ അദ്ഭുതപ്പെട്ടിരുന്നു. അന്ന് നമ്മുടെയൊന്നും സാങ്കേതികവിദ്യകള്‍ സ്വകാര്യവല്‍ക്കരിക്ക പ്പെട്ടിട്ടില്ലായിരുന്നു.
ആറ്, ഇതിന്റെയെല്ലാം ഫലമായുണ്ടായ ഞെട്ടിപ്പിക്കുന്ന അസമത്വം. രാജ്യത്തെ കോടിക്കണക്കിന് വരുന്ന ജനങ്ങള്‍ക്ക് അവരുടെ ജീവനവും ജീവിതോപാധികളും ജീവസന്ധാരണ പ്രക്രിയയും കൊണ്ട് ഇതിനെല്ലാം കനത്ത വില തന്നെ നല്‍കേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ടാണ് സെന്‍സസില്‍ തന്നെ നിങ്ങള്‍ക്ക് ചരിത്രത്തിലെ അസമമായ കുടിയേറ്റ പ്രക്രിയ കാണാന്‍ കഴിയുന്നത്. അതുകൊണ്ടാണ് രണ്ടായിരം കര്‍ഷകര്‍ ദിനംപ്രതി കൃഷിപ്പണി ഉപേക്ഷിച്ച് മറ്റു തൊഴിലുകള്‍ തെണ്ടാന്‍ നിര്‍ബന്ധിതരായത്.
കൃഷിത്തൊഴിലുല്‍ ഉപേക്ഷിച്ച കര്‍ഷകരുടെ പുതിയ കണക്ക് നമുക്ക് ഇനിയും കിട്ടിയിട്ടില്ല. അത് 2012 ഡിസംബറില്‍ മാത്രമേ പുറത്ത് വരുകയുള്ളൂ. അപ്പോഴാണ് പുതിയ സെന്‍സസ് റിപ്പോര്‍ട്ട് നമ്മുടെ മുന്നിലെത്തുക. എത്രകോടി ആളുകള്‍ ഇതിനകം കൃഷിയില്‍നിന്നു പിന്തിരിഞ്ഞുവെന്നറിയാന്‍ മറ്റൊരു മാര്‍ഗവുമില്ല. ഞാന്‍ സന്ദര്‍ശിച്ച ഗ്രാമങ്ങളെല്ലാം അക്ഷരാര്‍ത്ഥത്തില്‍ ശൂന്യമായിരുന്നു. ചെറിയ കുഞ്ഞുങ്ങളും വളരെ പ്രായമായവരും മാത്രമാണ് അവിടെ കുറച്ചെങ്കിലും അവശേഷിക്കുന്നത്. ബാക്കിയുള്ളവരെല്ലാം കിട്ടിയ പണിയെടുത്ത് കഴിഞ്ഞുകൂടുക എന്ന ലക്ഷ്യവുമായി ദൂരദേശങ്ങളിലേക്ക് പോയിക്കഴിഞ്ഞിരുന്നു.
സംഘടിതമേഖലയിലെ അസംഘടിതര്‍
തദ്ദേശീയരായ ജോലിക്കാരാണെങ്കില്‍ അഞ്ചാം നിലയുടെ മുകളില്‍ ജോലി ചെയ്യണമെങ്കില്‍ അഞ്ചുമുതല്‍ പത്തുവരെ രൂപ അധികകൂലി കൊടുക്കണം. നാട്ടുകാരായ പണിക്കാര്‍ക്ക് ഇതറിയാം. എന്നാല്‍, കാലഹണ്ടിയില്‍ നിന്നോ ബോലംഗിയില്‍ നിന്നോ പണി തേടിവരുന്ന പാവങ്ങള്‍ക്ക് ഇതറിഞ്ഞുകൂട. അറിയാമെങ്കില്‍ തന്നെ അവന് അതിനുവേണ്ടി ശബ്ദമുയര്‍ത്താന്‍ കഴിയില്ല.
അയാള്‍ പണിക്കിടയില്‍ പന്ത്രണ്ടാം നിലയില്‍നിന്നും വീണു മരിക്കുന്നു എന്നിരിക്കട്ടെ. അയാളുടെ കുടുംബക്കാര്‍ അതറിയുന്നത് രണ്ടു മാസത്തിനുശേഷമായിരിക്കും. ഇങ്ങനെയാണ് കുടിയേറ്റ തൊഴിലാളികളെ ഉപയോഗിക്കുന്നത്. അപകടകരമായ ജോലികള്‍ക്ക് അധികകൂലി കൊടുക്കേണ്ട. ജോലിക്കിടയില്‍ അപകടം പറ്റി മരിച്ചുപോയാല്‍ നഷ്ടപരിഹാരം നല്‍കേണ്ട. കോണ്‍ട്രാക്ടര്‍മാര്‍ക്ക് ഇതിലൊന്നും യാതൊരു ഉത്തരവാദിത്വവുമില്ല.
ഇങ്ങനെ നരകിക്കുന്ന ഒരുപാട് തൊഴിലാളികളുടെ ഭാര്യമാരും അസംഘടിത തൊഴില്‍ മേഖലയില്‍ പണിയെടുക്കുന്നുണ്ട്. അസംഘടിത തൊഴില്‍ മേഖല എന്ന പ്രയോഗം തന്നെ ഞാന്‍ വെറുക്കുന്നു. അസംഘടിത തൊഴില്‍ മേഖല എന്നു നാം വേറിട്ടു വിളിക്കുന്ന ഈ തൊഴില്‍രംഗം അങ്ങേയറ്റം സംഘടിതമായ ഒരു തൊഴില്‍ മേഖലയാണ്. തൊഴിലാളികളുടെ ഭാഗത്തു നിന്നല്ലെന്നു മാത്രം.
ചൂഷകന്മാര്‍, കോണ്‍ട്രാക്ടര്‍മാര്‍, ബില്‍ഡര്‍മാര്‍, തൊഴില്‍ കങ്കാണിമാര്‍, ഗ്രാമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അവരുടെ ഏജന്റുമാര്‍ ഇവരെയെല്ലാം സംബന്ധിച്ച് അങ്ങേയറ്റം സംഘടിതമായ ഒരു തൊഴില്‍ മേഖലയാണിത്. തൊഴിലാളികള്‍ മാത്രമാണ് ഇവിടെ അസംഘടിതരായുള്ളത്. മേഘനാഥ്, ഞാന്‍ പറയട്ടെ, ജാര്‍ഖണ്ഡില്‍ നിന്നും ഡല്‍ഹിയിലേക്ക് വീട്ടുവേല തേടിപ്പോകുന്ന ബാലികമാരുണ്ടല്ലോ. അവര്‍ സംഘടിതരല്ല. എന്നാല്‍, ഡല്‍ഹിയിലെ മാനവവിഭവ ഏജന്‍സികള്‍ ആസൂത്രിതമായി പ്രവര്‍ത്തിക്കുന്ന സംഘടിതരാണ്. അവര്‍ക്കറിയാം എവിടെനിന്നും പെണ്‍കുട്ടികളെ കിട്ടുമെന്ന്.
അടുത്ത ബാച്ച് ബാലികമാരെ ഏത് ഗ്രാമത്തില്‍നിന്നും സംഘടിപ്പിക്കാമെന്ന് അവര്‍ക്ക് അസ്സലായറിയാം. ജാര്‍ഖണ്ഡിലെ ഏത് മേഖലയിലാണ് കുഴപ്പമെന്നും എവിടെനിന്നും പെണ്‍കുട്ടികളെ റിക്രൂട്ട് ചെയ്യാമെന്നും ഡല്‍ഹിയിലിരിക്കുന്ന ഈ ഏജന്‍സികള്‍ക്ക് നന്നായറിയാം. തൊഴില്‍ കങ്കാണിമാര്‍ക്കും ഇതെല്ലാം മനഃപാഠമാണ്. അവിടെനിന്നു തൊഴിലന്വേഷിച്ചു പോകുന്ന നിസ്‌സഹായരായ ഈ പെണ്‍കുട്ടികള്‍ മാത്രമാണ് അസംഘടിതര്‍.
വിദ്യാഭ്യാസ രംഗത്തെ സ്ഥിതി നോക്കുക. ഏഴാം ക്ലാസിലെത്തുമ്പോഴേക്കും കൊഴിഞ്ഞുപോകുന്ന അന്‍പത്തിമൂന്ന് ശതമാനം കുട്ടികളാണ് നമ്മുടെ പ്രാഥമിക വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ബാക്കിപത്രം. ഡല്‍ഹിയില്‍ അടുത്തകാലത്തുയര്‍ന്നുവന്ന ചില സ്‌കൂളുകളിലെ മെനു ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞു തരട്ടെ? ഡല്‍ഹിയിലെ എന്റെ സുഹൃത്ത് ഇവിടെയിരിക്കുന്ന അനില്‍ ചൗധരി ഇത്തരം സ്‌കൂളുകളേതെങ്കിലും സന്ദര്‍ശിച്ചിട്ടുണ്ടോ എന്ന് എനിക്കറിയില്ല. അവിടെ വാര്‍ഷിക ഫീസായി അഞ്ചു ലക്ഷമോ അതില്‍ കൂടുതലോ ഈടാക്കുന്ന ചില സ്‌കൂളുകളുണ്ട്.
ഈ സന്ദര്‍ഭത്തില്‍ രസകരമായ മറ്റൊരു കാര്യം കൂടി പറയാതിരിക്കാനാവില്ല. ഇതും സെന്‍സസ് റിപ്പോര്‍ട്ടില്‍ തന്നെ പറഞ്ഞിട്ടുള്ളതാണ്. സ്‌കൂളുകള്‍, കോളേജുകള്‍, യൂണിവേഴ്‌സിറ്റികള്‍, പോളിടെക്‌നിക്കുകള്‍, ആശുപത്രികള്‍ ഇവയെല്ലാം ചേര്‍ന്നാല്‍ ഉള്ളതിനെക്കാള്‍ കൂടുതല്‍ ആരാധനാലയങ്ങള്‍ വിവിധ മതക്കാരുടെ വകയായി ഇന്ത്യയിലുണ്ട്. ആരാധനാലയങ്ങളുടെ എണ്ണം ഇരുപത്തിനാല് ലക്ഷം. വിദ്യാഭ്യാസ-ആരോഗ്യ-ചികിത്സാ കേന്ദ്രങ്ങളെല്ലാം ചേര്‍ന്നത് ഇരുപത്തിയൊന്ന് ലക്ഷം.
അടുത്തപേജില്‍ തുടരുന്നു
ആഗോള പൗരന്മാരെ സൃഷ്ടിക്കുന്ന സ്‌ക്കൂളുകള്‍
അങ്ങേയറ്റം പരിഷ്‌കൃതമായ കഥയെന്താണെന്നോ? കേന്ദ്രസഹ മന്ത്രിമാരുടെയും ഉപമന്ത്രിമാരുടെയും മക്കള്‍ക്കു പോലും അവിടെ പ്രവേശനം ലഭിക്കില്ല. പ്രവേശനം വേണമെങ്കില്‍ രക്ഷിതാക്കള്‍ ചുരുങ്ങിയത് ക്യാബിനറ്റ് റാങ്കിലുള്ള കേന്ദ്രമന്ത്രിയോ, കോര്‍പ്പറേറ്റ് കമ്പനിയുടമയോ തന്നെയായിരിക്കണം. ഡല്‍ഹി ഗവണ്‍മെന്റില്‍നിന്നും കേന്ദ്രഗവണ്‍മെന്റില്‍ നിന്നുമായി നൂറുക്കണക്കിന് ദശലക്ഷം രൂപയാണ് സബ്‌സിഡിയായി ഈ സ്‌കൂളിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഇങ്ങനെ പറഞ്ഞുവന്നാല്‍ ചവിട്ടും തൊഴിയും അനുഭവിച്ച ഓരോ മേഖലയെക്കുറിച്ചും ഏറെ പറയാനുണ്ടാവും. പക്ഷേ, ഏറ്റവും മാരകമായ പ്രഹരം ഏറ്റുവാങ്ങിയ മേഖല നമ്മുടെ ദുര്‍ബ്ബബലമായ കാര്‍ഷികരംഗം തന്നെയാണ്. കേരളത്തിലോ മറ്റെവിടെയെങ്കിലുമോ കിട്ടുന്ന പണിയെടുത്ത് പുലരുന്ന ഈ കുടിയേറ്റ തൊഴിലാളികളില്‍ എത്രകോടി പേരായിരിക്കും കാര്‍ഷികരംഗത്തെ തകര്‍ച്ചമൂലം ഈ പണിയിലേക്ക് ആട്ടിത്തെളിക്കപ്പെട്ടവര്‍. എത്ര പേരായിരിക്കും ഭൂരഹിത തൊഴിലാളികള്‍. അവരുടെ തൊഴില്‍ ലഭ്യതയില്‍ കുറവുവന്നിട്ടുണ്ട്.
ദേശീയ തൊഴിലുറപ്പ് പദ്ധതിമൂലം അവര്‍ക്ക് തൊഴില്‍ കിട്ടുന്നുണ്ട്. ശരിതന്നെ. അതുകൊണ്ടു ഗുണവുമുണ്ട്. ശരിയായി പ്രവര്‍ത്തിച്ചാല്‍ ജനങ്ങളുടെ സ്ഥിതിയില്‍ കാര്യമായ മാറ്റം വരുത്താന്‍ തൊഴിലുറപ്പ് പദ്ധതികൊണ്ട് കഴിയുകയും ചെയ്യും. എന്നാല്‍, അത് ഇപ്പോഴുള്ളതു പോലെ തുടര്‍ന്നാല്‍ മതിയാകില്ല. ആറോ ഏഴോ അംഗങ്ങളുടെ കുടുംബത്തിലെ ഒരാള്‍ക്ക് വര്‍ഷത്തില്‍ നൂറ് ദിവസം തൊഴില്‍ കിട്ടിയാല്‍ അവര്‍ക്കതിന്റെ ഫലം പത്തോ പതിനഞ്ചോ ദിവസം മാത്രമായിരിക്കും. കൊല്ലത്തില്‍ ബാക്കി വരുന്ന മുന്നൂറ്റന്‍പത് ദിവസം അവരെന്താണ് ചെയ്യേണ്ടത്? എനിക്ക് മനസ്‌സിലാകുന്നില്ല.
മുകേഷ് അംബാനിക്കും കാര്‍ഷികവായ്പ
അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത് കനത്ത പ്രഹരമേറ്റത് നമ്മുടെ ഗ്രാമീണ മേഖലയ്ക്കാണ്. അതില്‍ത്തന്നെ മാരകമായ പരുക്കേറ്റത് നമ്മുടെ കാര്‍ഷിക മേഖലയ്ക്കും. അതാണിന്ന് ലോകത്തുതന്നെ ഏതൊരു സമ്പദ്‌വ്യവസ്ഥയുടെയും സ്ഥിതി.
അമേരിക്കയായാലും ഇന്ത്യയായാലും വളര്‍ച്ചാനിരക്ക് മുരടിച്ച, തകര്‍ന്ന മേഖല കാര്‍ഷിക മേഖല തന്നെയാണ്. അതായത് ഇന്ത്യന്‍ മട്ടിലുള്ള കുടുംബ കര്‍ഷകരാണ് നിങ്ങളെങ്കില്‍.
ഞാന്‍ നിങ്ങള്‍ക്ക് മുമ്പില്‍ നിരത്തിയ ഓരോ പ്രശ്‌നങ്ങളിലും
എന്നാല്‍, സ്വകാര്യ മേഖലയ്ക്ക് താല്പര്യം കൃഷിയില്‍ മുതല്‍മുടക്കുന്നതില്‍ ആയിരുന്നില്ല. വിഭവങ്ങള്‍ കൊള്ള ചെയ്യുന്നതിലായിരുന്നു അവര്‍ ശ്രമിച്ചത്. ഇന്ന് കാര്‍ഷിക യൂണിവേഴ്‌സിറ്റികള്‍ മുഴുവന്‍ മൊണ്‍സാന്റോ, കാര്‍ഗില്‍, ബ്രാസീസി, ബനി എന്നിങ്ങനെയുള്ള ഇന്‍പുട്ട് ഡീലര്‍മാരുടെ നിയന്ത്രണത്തിലാണെന്ന വാസ്തവം നിങ്ങള്‍ക്ക് അറിയാമോ? ഈ കാര്‍ഷിക സര്‍വകലാശാലകളാണ് നമ്മുടെ കാര്‍ഷിക സമൂഹത്തെ സഹായിക്കേണ്ടത്.
രണ്ടാമതായി, വായ്പകള്‍ മുഴുവന്‍ കൃഷിയില്‍ നിന്നും വഴിതിരിച്ചുവിട്ടു. മഹാരാഷ്ട്രയിലെ ഏറ്റവും വലിയ കര്‍ഷകനാരാണെന്ന് നിങ്ങള്‍ക്കറിയാമോ? ഏറ്റവും കൂടുതല്‍ കാര്‍ഷിക വായ്പ വാങ്ങുന്ന കര്‍ഷകന്റെ പേര് മുകേഷ് അംബാനി എന്നാണ്. കൃഷിക്കായി കൊടുക്കുന്ന വായ്പയുടെ അന്‍പത്തിമൂന്നു ശതമാനവും വിതരണം ചെയ്തത് ഗ്രാമപ്രദേശങ്ങളിലായിരുന്നില്ല. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് ഈ പണമത്രയും പിന്‍വലിച്ചത് മുംബൈ, നാസിക്, പൂന എന്നീ നഗരങ്ങളിലെ ബാങ്ക് ശാഖകളില്‍ നിന്നായിരുന്നു. മലബാര്‍ ഹില്ലില്‍ എവിടെയാണ് കര്‍ഷകര്‍?
കാര്‍ഷിക വായ്പകള്‍ മുംബൈയിലെ മെട്രോ ബ്രാഞ്ചുകളില്‍ നിന്നും വിതരണം ചെയ്യുമ്പോള്‍ മഹാരാഷ്ട്രയുടെ ഗ്രാമപ്രദേശങ്ങളില്‍ വിതരണം ചെയ്ത കാര്‍ഷിക വായ്പ മുപ്പത്തിയെട്ട് ശതമാനം മാത്രം. അവിടെയും ഈ വായ്പകള്‍ ആരാണ് വാങ്ങുന്നതെന്നും എങ്ങനെയാണ് വിനിയോഗിക്കപ്പെടുന്നതെന്നും നിങ്ങള്‍ മനസ്സിലാക്കണം. ഇന്ന് മുകേഷ് അംബാനി ഡല്‍ഹിയിലെ കൊണാട്ട് പ്ലേസില്‍ ഒരു കോള്‍ഡ് സ്‌റ്റോറേജ് തുറക്കുന്നു എന്നിരിക്കട്ടെ. അദ്ദേഹത്തിനാവശ്യമായ തുകയത്രയും കാര്‍ഷിക വായ്പയായി ലഭിക്കും. വെറും നാല് മുതല്‍ ആറ് ശതമാനം വരെ പലിശയ്ക്ക്. എന്തുകൊണ്ട്? കോള്‍ഡ് സ്‌റ്റോറേജില്‍ പച്ചക്കറികള്‍ സംഭരിച്ചുവയ്ക്കാം. അത് വിളയിച്ചെടുക്കുന്നവന്‍ ആത്മഹത്യ ചെയ്തുകഴിഞ്ഞു.
വിതരണ ശൃംഖലയുടെ കുത്തകവല്‍ക്കരണം
റിലയന്‍സ് ഫ്രഷ് കോട്ടണും ഗോദ്‌റെജ് നാച്ച്വറല്‍ കോട്ടണും വിതരണശൃംഖല പിടിച്ചടക്കി. റീട്ടെയില്‍ ശൃംഖലയില്‍ എഫ്.ഡി.ഐ. നടപ്പാക്കാനുള്ള ആസൂത്രണം നടക്കുന്നു. ഈ മേഖലയില്‍ ഓരോ തവണ സര്‍ക്കാര്‍ ഇടപെടുമ്പോഴും പരുത്തി കര്‍ഷകന് അത് വലിയ അടിയായിത്തീരുന്നു. അതുകൊണ്ട് സംഭവിച്ചതിലൊന്നും അതിശയം കൂറാനാവില്ല. ദശലക്ഷക്കണക്കിന് കര്‍ഷകര്‍ക്ക് ഭക്ഷ്യധാന്യ ഉല്പാദനത്തില്‍ നിന്നും നാണ്യവിളകളുടെ ഉല്പാദനത്തിലേക്ക് കളം മാറ്റി ചവിട്ടേണ്ടി വന്നു.
ഇത് പണം കായ്ക്കുന്ന അദ്ഭുതച്ചെടിയാണെന്ന് നിങ്ങളാണ് ഞങ്ങളോട് പറഞ്ഞത്. സഫേദ് മുസ്‌ലി, വാനില, മറ്റനേകം എക്‌സോട്ടിക് വിളകള്‍ എന്നിങ്ങനെ എളുപ്പം പണം വാരാവുന്നതാണെന്ന് പറഞ്ഞ് അനേകം വിളകള്‍ പ്രചരിപ്പിച്ചത് മാദ്ധ്യമങ്ങളാണ്. എല്ലാം പരാജയപ്പെട്ടു. അത്തരത്തിലുള്ള എല്ലാ വിളകളും തുടര്‍ന്നും പരാജയപ്പെടുകയും ചെയ്യും.
ഇവിടെയിരിക്കുന്ന നമുക്ക് ഇക്കാര്യത്തില്‍ എന്തുചെയ്യാന്‍ കഴിയും? ഞാന്‍ നിങ്ങളോട് ഇപ്പോള്‍ സംസാരിക്കുന്നത് നിങ്ങളെ കമ്മ്യൂണിക്കേറ്റര്‍മാരും ഡോക്യുമെന്ററി ഫിലിം നിര്‍മ്മാതാക്കളുമെല്ലാമായി പരിഗണിച്ചു കൊണ്ടുതന്നെയാണ്. ഞാന്‍ മുപ്പത്തിയൊന്ന് വര്‍ഷമായി ഒരു റിപ്പോര്‍ട്ടറായി ജോലി ചെയ്യുന്ന വ്യക്തിയാണ്. അതില്‍ പത്തൊന്‍പത് വര്‍ഷമായി പൂര്‍ണസമയം ഞാന്‍ ഒരു റൂറല്‍ റിപ്പോര്‍ട്ടറാണ്. സംശയലേശമില്ലാതെ ഞാന്‍ പറയും. ഇന്ത്യന്‍ ഗ്രാമങ്ങളെപ്പോലെ മനോഹരമായ, സങ്കീര്‍ണമായ മറ്റൊരു ഭൂപ്രദേശവും ലോകത്ത് ഒരിടത്തും നിങ്ങള്‍ക്ക് കണ്ടെത്താനാവില്ല.
ചൈനയുടെ ഗ്രാമപ്രദേശങ്ങള്‍ പോലും ഇതിന്റെ പകുതിവരില്ല.
മണ്‍പാത്ര നിര്‍മ്മാണത്തിലെ വൈവിധ്യം അമ്പരപ്പിക്കുന്നതാണ്. വിവിധ ജീവന കൗശലങ്ങള്‍ ഇത്രയേറെ അവകാശപ്പെടാന്‍ മറ്റേതൊരു രാജ്യത്തിന്റെ ഗ്രാമപ്രദേശങ്ങള്‍ക്കാവും? അതുകൊണ്ട് ഞാന്‍ പറയുന്നു, ഒരു മനുഷ്യനെന്ന നിലയില്‍, പൗരന്മാരെന്ന നിലയില്‍ ഗവണ്‍മെന്റ് നടപ്പാക്കിക്കൊണ്ടിരിക്കുന്ന വികലനയങ്ങളെ ചെറുക്കുന്നതോടൊപ്പം തന്നെ ഈ ജീവനകലകള്‍ ഡോക്യുമെന്റ് ചെയ്യണമെന്ന് നിങ്ങളോട് ഞാനഭ്യര്‍ത്ഥിക്കുന്നു. നാം മാദ്ധ്യമ പ്രവര്‍ത്തകരാണ്. ഡോക്യുമെന്ററി ഫിലിം നിര്‍മ്മാതാക്കളാണ്. കമ്മ്യൂണിക്കേറ്റര്‍മാരാണ്. അതുകൊണ്ടുതന്നെ തകര്‍ന്നുകൊണ്ടിരിക്കുന്ന ഇത്തരത്തില്‍പ്പെട്ട നമ്മുടെ ജീവനോപായങ്ങളെ ഡോക്യുമെന്റ് ചെയ്ത് കാത്തുസൂക്ഷിക്കേണ്ടത് നാമെല്ലാവരുടെയും കര്‍ത്തവ്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.
ഇന്ത്യന്‍ ഗ്രാമപ്രദേശങ്ങളുടെ അനന്യമായ, സങ്കീര്‍ണമായ സൗന്ദര്യം, സംസ്‌കാരം, ഭാഷകള്‍, ജീവനോപാധികള്‍, തൊഴിലുകള്‍, തൊഴില്‍ രീതികള്‍, തൊഴിലുപകരണങ്ങള്‍ എല്ലാം തന്നെ നാം പകര്‍ത്തിയെടുത്തു സൂക്ഷിച്ചുവയ്‌ക്കേണ്ടതായിട്ടുണ്ട്. കേരളത്തില്‍ നിന്നുതന്നെയുള്ള ഒരുദാഹരണം നിങ്ങളോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളിലെത്രപേര്‍ “ഖലാസി” എന്ന വാക്ക് കേട്ടിട്ടുണ്ട്? ഖലാസി സമൂഹം ക്രിസ്തുവിന്റെ കാലത്തിലേറെ പഴക്കമുള്ളവരാണ്. അവരാരാണെന്നോ? മലബാറിലെ പരമ്പാരാഗത ഹൈഡ്രോളിക് വിദഗ്ദ്ധരാണവര്‍.
ഒരു കപ്പല്‍ നിര്‍മ്മിക്കുന്നത് ഡ്രൈഡോക്കിലാണ്. കരയിലാണ്. ആ കപ്പല്‍ ജലാശയത്തിലെത്തിക്കുക വളരെ സങ്കീര്‍ണമായ ഒരു പ്രവൃത്തിയാണ്. കേരളത്തിലെ ജനങ്ങള്‍ ക്രിസ്തുവിന്റെ കാലത്തിന് മുന്‍പുതന്നെ ആഫ്രിക്കയിലേക്ക് സമുദ്രസഞ്ചാരം നടത്തുന്നുണ്ടായിരുന്നു. കേരളത്തില്‍നിന്നു ലബനണിലേക്കും സിറിയയിലേക്കും കടല്‍വഴി ആളുകള്‍ സഞ്ചരിച്ചിരുന്നു. അതുകൊണ്ടാണ് തോമാശ്ലീഹായ്ക്ക് ഇവിടെ എത്തിച്ചേരാന്‍ കഴിഞ്ഞത്.
നാം ചെയ്യേണ്ടത് എന്തൊക്കെ?
ഞങ്ങള്‍ കുറച്ചുപേര്‍ ചേര്‍ന്ന് അത്തരമൊരു സംരംഭത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. “പീപ്പ്ള്‍സ് ആര്‍ക്കൈവ്‌സ് ടു റൂറല്‍ ഇന്ത്യ” എന്നാണ് അതിനിട്ടിരിക്കുന്ന പേര്. ഒന്നു രണ്ടാഴ്ചയ്ക്കകം ഇത് സംബന്ധിച്ച പൊതുവിജ്ഞാപനം ഞങ്ങള്‍ പരസ്യപ്പെടുത്തും. ആര്‍ക്കും ഇതില്‍ പങ്കെടുക്കാം. ഇതില്‍ ഒരു ഓണ്‍ ലൈന്‍ ആര്‍ക്കൈവുണ്ടായിരിക്കും. സാധാരണ ജനങ്ങളുടെ ജീവിതം, ജീവനോപാധികള്‍, തൊഴിലുകള്‍, തൊഴിലുപകരണങ്ങള്‍ തുടങ്ങിയവയാണ് ഈ ആര്‍ക്കൈവ്‌സില്‍ ശേഖരിക്കാന്‍ ലക്ഷ്യമിടുന്നത്. ഗ്രാമീണ കര്‍ഷകര്‍, മണ്‍പാത്ര നിര്‍മ്മാതാക്കള്‍, ചുമടെടുക്കുന്നവര്‍, കപ്പലുണ്ടാക്കുന്നവര്‍ എന്നിങ്ങനെ നമ്മുടെ പരമ്പരാഗത തൊഴില്‍ മേഖലകളെല്ലാം തന്നെ ശേഖരിച്ചു സംരക്ഷിക്കുകയാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. ഇതില്‍ ആരെയും ഒഴിച്ചുനിര്‍ത്താന്‍ ഉദ്ദേശമില്ല. ഭൂവുടമകള്‍ക്കും ഇതില്‍ പങ്കാളികളാകാം.