Kerala News
ക്രൈസ്തവ സമൂഹങ്ങളെ മുഴുവന്‍ മുന്നോക്ക സമുദായ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തില്‍ നിന്ന് പിന്തിരിയണം: പി. രാമഭദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Apr 12, 02:23 am
Monday, 12th April 2021, 7:53 am

കൊല്ലം: സാമൂഹികവും സാമ്പത്തികവുമായി വിഭിന്നമായ തലങ്ങളില്‍ നില്‍ക്കുന്ന ക്രൈസ്തവ സമൂഹങ്ങളെ മുന്നോക്ക സമുദായ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്ന് കേരള ദളിത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് പി. രാമഭദ്രന്‍ ആവശ്യപ്പെട്ടു.

എ.വി രാമകൃഷ്ണപിള്ള കമ്മിഷന്‍ കണ്ടെത്തിയ 164 മുന്നോക്ക സമുദായ ലിസ്റ്റില്‍ ക്രൈസ്തവ വിഭാഗത്തെ ആകമാനം ഉള്‍പ്പെടുത്തിയിരിക്കുകയാണ്.

എന്നാല്‍ ക്‌നാനായ കത്തോലിക്ക സഭ ഒഴികെയുള്ള എല്ലാ സഭകളിലും ദളിത് പിന്നാക്ക ക്രൈസ്തവരുണ്ട്. അവരെയും മുന്നോക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ഇവരില്‍ ചിലര്‍ക്ക് ഒ.ബി.സി ആനുകൂല്യം നിലവില്‍ ലഭിക്കുന്നുണ്ട്.

സംവരണ സംവരണേതര സമുദായങ്ങളെ കണ്ടെത്താന്‍ ഒരു വിദഗ്ദ സമിതിക്ക് രൂപം നല്‍കണമെന്നും രാമഭദ്രന്‍ ആവശ്യപ്പെട്ടു. കേരള ദളിത് ക്രൈസ്തവ ഫെഡറേഷന്‍ സംസ്ഥാന നേതൃ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


Content Highlight: P Ramabadhran says about Christian reservation