| Monday, 3rd May 2021, 12:46 am

കൗണ്ടിംഗിന് ശേഷം പി. രാജീവ് ആദ്യം സന്ദര്‍ശിച്ചത് 'എന്തായാലും ജയിക്കണം എന്ന് കരഞ്ഞു പറഞ്ഞ' പങ്കി ചേച്ചിയെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

എറണാകുളം: കളമശ്ശേരിയലെ വിജയത്തിന് ശേഷം താന്‍ ആദ്യം പോയത് പങ്കി ചേച്ചിയുടെ അടുത്തേക്കെന്ന് പി.രാജീവ്. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടക്ക് എന്തായാലും ജയിക്കണം എന്ന് പങ്കി ചേച്ചി പി. രാജീവിനോട് കരഞ്ഞു പറയുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. അന്ന് തന്നെ ഉറപ്പായും ജയിക്കും എന്ന് പി.രാജീവ് പങ്കി ചേച്ചിക്ക് വാക്കുകൊടുത്തിരുന്നു. ഇതിനു പിന്നാലെയാണ് വിജയം ഉറപ്പിച്ച ശേഷം പി.രാജീവ് ആദ്യമായി പങ്കി ചേച്ചിയുടെ അടുത്ത് പോയി സന്തോഷം പങ്കുവെച്ചത്.

‘കൗണ്ടിംഗ് സ്റ്റേഷനില്‍ നിന്ന് നേരെ പങ്കി ചേച്ചിയുടെ വീട്ടിലേയ്ക്കാണ് പോയത്. എന്തായാലും ജയിക്കണം എന്ന് കരഞ്ഞു പറഞ്ഞ പങ്കി ചേച്ചി. അവരെ വീട്ടില്‍ ചെന്നു കണ്ടു. സന്തോഷം പങ്കുവെച്ചു,’ പി.രാജീവ് ഫേസ്ബുക്കിലൂടെ പറഞ്ഞു.

കളമശ്ശേരിയിലെ സിറ്റിങ് എം.എല്‍.എ വി.കെ ഇബ്രാഹിം കുഞ്ഞിന്റെ മകനും മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയുമായ വി.ഇ അബ്ദുല്‍ ഗഫൂറിനെ 14,928 വോട്ടുകള്‍ക്കാണ് പി. രാജീവ് പരാജയപ്പെടുത്തിയത്. പാലാരിവട്ടം പാലം അഴിമതിക്കേസ് തെരഞ്ഞെടുപ്പിലെ മുഖ്യ ചര്‍ച്ചാവിഷയമായിരുന്നതിനാല്‍ കളമശ്ശേരിയിലെ തെരഞ്ഞെടുപ്പ് ഫലം ഏറെ നിര്‍ണായകമായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 Content Highlight: After the victory in Kalamassery P. Rajeev first went to Panki chechy's House 
We use cookies to give you the best possible experience. Learn more