സി.പി.ഐ.എം കൊലയാളി പാര്‍ട്ടിയാണെന്നും കൊലയാളി സംഘത്തിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയാണെന്നും രമ ആരോപിച്ചു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് വിശ്വാസികളോടുള്ള വെല്ലുവിളിയാണ് ഈ തീരുമാനമെന്നും അവര്‍ വ്യക്തമാക്കി.
“സി.പി.ഐ.എം ഒരു കൊലപാതക പാര്‍ട്ടിയായി മാറി. രണ്ട് വര്‍ഷം ജയിലിലില്‍ കിടന്ന ഒരാളെയാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത്. കേരള ജനതയോടും കമ്മ്യൂണിസ്റ്റ് വിശ്വാസികളോടുമുള്ള വെല്ലുവിളിയാണ് ഈ തീരുമാനം.” അവര്‍ വ്യക്തമാക്കി.
കുഞ്ഞനന്ദനെയായിരിക്കും കണ്ണൂരിലെ ജില്ലാ സെക്രട്ടറിയാക്കുകയെന്നും രമ കൂട്ടിച്ചേര്‍ത്തു. ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ കുറ്റാരോപിതനായിരുന്നു പി. മോഹനന്‍. കേസില്‍ പ്രത്യേക കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയായിരുന്നു. 19 മാസം പി മോഹനന്‍ റിമാന്‍ഡില്‍ കഴിഞ്ഞിട്ടുണ്ട്.
എ. പ്രദീപ് കുമാറിന്റെയും എം. ഭാസ്‌കരന്റെയും പേരാണ് നിര്‍ദേശിച്ചിരുന്നതെങ്കിലും സംസ്ഥാന നേതൃത്വത്തിന്റെ പുന്തുണയോടെ പി. മോഹനനെ തെരഞ്ഞെടുക്കുകയായിരുന്നു. 40 അംഗ ജില്ലാ കമ്മിറ്റിയില്‍ അഞ്ച് പുതുമുഖങ്ങളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പി.കെ പ്രേംനാഥ്, എം. ഗിരീഷ്, പി. വിശ്വനാഥന്‍, കെ. പുഷ്പജ, കെ. ചന്തു എന്നിവരാണ് സെക്രട്ടറിയേറ്റിലെ പുതുമുഖങ്ങള്‍.
മൂന്നു തവണ ജില്ലാ സെക്രട്ടറിയായ പി രാമകൃഷ്ണന് സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ്പി മോഹനന്‍ ജില്ലാ സെക്രട്ടറിയാകുന്നത്. പി.രാജീവിനെ എറണാകുളം ജില്ലാ സെക്രട്ടറിയായും തെരഞ്ഞെടുത്തു.