യെച്ചൂരി പരാതിയുണ്ടെന്നു പറഞ്ഞാല്‍ അതാണ് ശരി: യെച്ചൂരിയെ വിവരദോഷിയെന്ന് വിളിച്ചതില്‍ മാപ്പ് പറഞ്ഞ് പി.കെ ശശി
Kerala News
യെച്ചൂരി പരാതിയുണ്ടെന്നു പറഞ്ഞാല്‍ അതാണ് ശരി: യെച്ചൂരിയെ വിവരദോഷിയെന്ന് വിളിച്ചതില്‍ മാപ്പ് പറഞ്ഞ് പി.കെ ശശി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Sep 07, 07:00 am
Friday, 7th September 2018, 12:30 pm

പാലക്കാട്: യെച്ചൂരിയെ വിവരദോഷിയെന്ന് വിളിച്ചതില്‍ മാപ്പ് പറഞ്ഞ് പി.കെ ശശി. യെച്ചൂരിയും കോടിയേരിയും പരാതിയുണ്ടെന്നു പറഞ്ഞാല്‍ അതാണ് ശരിയെന്ന് ശശി പറഞ്ഞു.

“നേതാക്കള്‍ പറഞ്ഞാല്‍ അന്വേഷണം നേരിടും. വിവരദോഷിയെന്നു വിളിച്ചത് പാര്‍ട്ടിയിലെ ആരേയുമല്ല. പാര്‍ട്ടി പറയുന്നതാണ് പൂര്‍ണമായും ശരിയെന്നും ശശി വ്യക്തമാക്കി.

നിലപാടില്ലാത്ത ചില വിവര ദോഷികളാണ് പാര്‍ട്ടിയിലെ കാര്യം പുറത്തു പറയുന്നതെന്നാണ് പി.കെ ശശി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നത്. വിവരമില്ലാത്തവര്‍ പാര്‍ട്ടി കാര്യങ്ങള്‍ പുറത്തു പറഞ്ഞേക്കാം, എന്നാല്‍ താന്‍ പാര്‍ട്ടി കാര്യങ്ങള്‍ പുറത്തുപറയില്ലെന്നും ശശി പറഞ്ഞിരുന്നു.

സീതാറാം യെച്ചൂരിയാനേരിടുമെന്ന് ണ് ശശിക്കെതിരായുള്ള യുവതിയുടെ പരാതി ആദ്യം സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ്, ശശിക്കെതിരെ പാര്‍ട്ടി പ്രവര്‍ത്തക പീഡന പരാതി നല്‍കിയിട്ടുണ്ടെന്നും പരാതി അന്വേഷണത്തിന് സംസ്ഥാന നേതൃത്വത്തിന് കൈമാറിയിട്ടുണ്ടെന്നും യെച്ചൂരി മാധ്യമപ്രവര്‍ത്തകരെ അറിയിക്കുന്നത്.

അതേസമയം, സി.പി.ഐ.എം സംസ്ഥാന സമിതി ഈ മാസം 30നും അടുത്ത മാസം ഒന്നിനും ചേരും. ശശിക്കെതിരായ പരാതിയിലെ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് യോഗം ചര്‍ച്ച ചെയ്‌തേക്കും.