ആലപ്പുഴ: പി.കൃഷ്ണപിള്ളയുടെ സ്മാരകത്തിന് തീയിട്ട കേസില്‍ കുറ്റവിമുക്തനായ സി.പി.ഐ.എം മുന്‍ ലോക്കല്‍ സെക്രട്ടറി പി. സാബുവിനെ തിരികെ പാര്‍ട്ടിയില്‍ എടുക്കാന്‍ തീരുമാനം.
സി.പി.ഐ.എം കഞ്ഞിക്കുഴി ഏരിയ കമ്മറ്റിയാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. നേരത്തെ . കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് സാബുവിനെ പാര്‍ട്ടി പുറത്താക്കിയിരുന്നു.
2014 ഒക്ടോബറിലായിരുന്നു പി. കൃഷ്ണപിള്ളയുടെ സ്മാരകം തകര്‍ക്കപ്പെട്ടത്. സംഭവം നടന്നതിന് പിന്നാലെ പോലീസ് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
രണ്ട് മാസം പോലീസ് അന്വേഷിച്ചിട്ടും കുറ്റക്കാരെ കണ്ടെത്താനായില്ല. തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ചിന് വിടുകയായിരുന്നു. ഐ.ജി പത്മകുമാറിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചിരുന്നത്.
ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ അഞ്ച് പ്രതികളെയായിരുന്നു പ്രതി ചേര്‍ത്തിരുന്നത്. പ്രതിപക്ഷ നേതാവായിരുന്ന വി.എസ് അച്യുതാന്ദന്റെ പേഴ്‌സണല്‍ സ്റ്റാഫ് ലതീഷ് ചന്ദ്രനായിരുന്നു കേസില്‍ ഒന്നാം പ്രതി.
പിന്നീട് കേസില്‍ പ്രതിയായിരുന്ന അഞ്ചു പേരെ കോടതി വെറുതെ വിട്ടിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights:P. Krishnapillai’s memorial attack case , CPI (M) decides to take back P Sabu