വിദ്യാര്‍ത്ഥിയെ മര്‍ദിച്ച സംഭവം; പി. കൃഷ്ണദാസ് റിമാന്‍ഡില്‍
Kerala
വിദ്യാര്‍ത്ഥിയെ മര്‍ദിച്ച സംഭവം; പി. കൃഷ്ണദാസ് റിമാന്‍ഡില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st March 2017, 12:05 am

 

തൃശൂര്‍: വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസില്‍ പി കൃഷ്ണദാസ് ഉള്‍പെടെ അഞ്ച് പേരെ വടക്കാഞ്ചേരി കോടതി റിമാന്‍ഡ് ചെയ്തു. ഒരു ദിവസത്തേക്കാണ് കുറ്റാരോപിതരെ കോടതി റിമാന്‍ഡ് ചെയ്തത്. ഇവരുടെ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും.


Also read താല്‍പ്പര്യം ഇല്ലെങ്കില്‍ രാഹുല്‍ സ്ഥാനമൊഴിയണം; കോണ്‍ഗ്രസ് നേതൃത്വം റോമാ സാമ്രാജ്യം കത്തി എരിഞ്ഞപ്പോള്‍ വീണ വായിച്ച ചക്രവര്‍ത്തിയെ പേലെ; നേതൃത്വത്തിനെതിരെ വിമര്‍ശനങ്ങളുമായി സി.ആര്‍ മഹേഷ് 


കോളെജിലെ വിദ്യാര്‍ത്ഥി നല്‍കിയ പരാതിയിലാണ് പൊലീസ് കൃഷ്ണദാസുള്‍പ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തത്. നിയമോപദേശക സുചിത്ര, ഗോവിന്ദന്‍കുട്ടി, പി.ആര്‍.ഒ വല്‍സല കുമാര്‍, അധ്യാപകന്‍ സുകുമാരന്‍ എന്നിവരുടെ അറസ്റ്റുകളായിരുന്നു പൊലീസ് രേഖപ്പെടുത്തിയിരുന്നത്.

തന്നെ മര്‍ദിച്ചെന്ന് കാട്ടി ലക്കിടിയിലെ നെഹ്‌റു അക്കാദമിക് ലോ കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി. തട്ടിക്കൊണ്ടു പോകല്‍, മര്‍ദ്ദനം, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് കൃഷ്ണദാസിനെതിരെ ചുമത്തിയിരുന്നത്.

കോളേജില്‍ ബില്ല് നല്‍കാതെയുള്ള അനധികൃത പണപ്പിരിവും വെല്‍ഫെയര്‍ ഓഫീസര്‍മാരെ സംബന്ധിച്ചും വിദ്യാര്‍ത്ഥി സുതാര്യകേരളം സ്റ്റുഡന്റ് ഗ്രീവന്‍സ് സെല്ലിലേക്ക് പരാതി അയച്ചതിനെത്തുടര്‍ന്ന് ചെയര്‍മാനും പി.ആര്‍.ഒയും മര്‍ദ്ദനത്തിനിരയാക്കി എന്നാണ് പരാതി.