പാര്‍ട്ടിക്കായി രക്തസാക്ഷികളെ വീണ്ടും കൊല്ലുകയാണ്; സ്വാശ്രയത്തില്‍ സര്‍ക്കാറിനെതിരെ കൂത്തുപറമ്പ് രക്തസാക്ഷി റോഷന്റെ പിതാവ്
Kerala
പാര്‍ട്ടിക്കായി രക്തസാക്ഷികളെ വീണ്ടും കൊല്ലുകയാണ്; സ്വാശ്രയത്തില്‍ സര്‍ക്കാറിനെതിരെ കൂത്തുപറമ്പ് രക്തസാക്ഷി റോഷന്റെ പിതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 7th April 2018, 10:20 pm

കണ്ണൂര്‍: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജ് വിഷയവുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ കൂത്ത് പറമ്പ് രക്തസാക്ഷി റോഷന്റെ പിതാവ് കെ.വി.വാസു രംഗത്ത്. കേസ് സംബന്ധിച്ച് വിഷയത്തില്‍ പാര്‍ട്ടി പറഞ്ഞതും നിലവില്‍ ചെയ്യുന്നതും തമ്മില്‍ യാതൊരു ബന്ധമില്ലെന്നും കെ.വി വാസു പറഞ്ഞു.

പാര്‍ട്ടിക്കായി രക്തസാക്ഷികളെ വീണ്ടും കൊല്ലുന്ന രീതിയാണ് പാര്‍ട്ടി നിലവില്‍ പിന്തുടരുന്നത്. കൂത്തുപറമ്പ് സമര സമയത്ത് ഉയര്‍ത്തിയ മുദ്രാവാക്യത്തോട് നീതി പുലര്‍ത്തുന്ന രീതിയല്ല പാര്‍ട്ടി ഇപ്പോള്‍ പിന്തുടരുന്നതെന്നും കെ.വി വാസു തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

94 ലെ കൂത്തുപറമ്പ് പോലീസ് വെടിവെപ്പിലേക്ക്
എത്തിചേര്‍ന്ന സമരത്തില്‍ ഉയര്‍ത്തിയ മുദ്രാ
വാക്യമെന്തായിരുന്നു. അതിനെ
വ്യാഖ്യാനിച്ച് “രക്തസാക്ഷികളെ വീണ്ടും
കൊല്ലുന്ന സ്ഥിതിയിലേക്കാണ് പലരും ഇപ്പോള്‍
എത്തി ചേര്‍ന്നിരിക്കുന്നത്. അത് ഒഴിവാക്കാന്‍
2007 മെയ്യ് മാസം ചെന്നയില്‍ വെച്ച് നടന്ന
DYFI അഖിലേന്ത്യ സമ്മേളനം കൂത്തുപറമ്പ്
സമരത്തെ വിലയിരുത്തിയതിന്റെ കോപ്പി
ഇതില്‍ ചേര്‍ക്കുന്നു..