| Monday, 9th January 2023, 3:29 pm

പി.കെ. ശ്രീമതി ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ പ്രസിഡന്റ്; മറിയം ധാവ്‌ളെ ജനറല്‍ സെക്രട്ടറി; കെ.കെ. ശൈലജ വൈസ് പ്രസിഡന്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുന്‍ ആരോഗ്യ മന്ത്രി പി.കെ. ശ്രീമതിയെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍(എ.ഐ.ഡി.ഡബ്ല്യു.എ) ദേശീയ പ്രസിഡന്റായി തെരഞ്ഞെടുത്തു. 1998ല്‍ സുശീല ഗോപാലന്‍ ജനറല്‍ സെക്രട്ടറിയായ ശേഷം കേരളത്തില്‍ നിന്ന് സംഘടനയുടെ പ്രധാന ഭാരവാഹിത്വം തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെയാളാണ് പി.കെ. ശ്രീമതി.

മറിയം ധാവ്ളെയെ ജനറല്‍ സെക്രട്ടറിയായും എസ്. പുണ്യവതിയെ ട്രഷററായും തെരഞ്ഞെടുത്തു.

103 അംഗ കേന്ദ്ര നിര്‍വഹണ സമിതിയേയും 34 അംഗ സെക്രട്ടറിയേറ്റിനെയും തിരുവനന്തപുരത്ത് നടന്ന ദേശീയ സമ്മേളനം തെരഞ്ഞെടുത്തു.
കെ.കെ. ലതിക, ഇ. പത്മാവതി എന്നിവരാണ് കമ്മിറ്റിയിലെ കേരളത്തില്‍നിന്നുള്ള പുതുമുഖങ്ങള്‍.

കേരളത്തില്‍ നിന്നുള്ള കെ.കെ. ശൈലജ, പി. സതീദേവി, സൂസന്‍ കോടി, പി.കെ. സൈനബ എന്നിവര്‍ ഉള്‍പ്പെടെ 15 വൈസ് പ്രസിഡന്റുമാരുണ്ടാകും.

സുഭാഷിണി അലി, മാലിനി ഭട്ടാചാര്യ, രമാ ദാസ്, യു. വാസുകി, സുധ സുന്ദരരാമന്‍, ജഹനാര ഖാന്‍, കീര്‍ത്തി സിങ്, രാംപാരി, ദെബോലീന ഹെംബ്രാം, രമണി ദേബ് ബര്‍മ, ജഗന്മതി സാങ്വാന്‍ എന്നിവരാണ് മറ്റ് വൈസ് പ്രസിഡന്റുമാര്‍. സി.എസ്. സുജാത, എന്‍. സുകന്യ എന്നിവര്‍ ഉള്‍പ്പെടെ ഒന്‍പത് സെക്രട്ടറിമാരുണ്ട്.

തിങ്കളാഴ്ച വൈകീട്ട് നാലിന് പൊതു സമ്മേളനത്തോടെ സമ്മേളനം സമാപിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് സമ്മേളനം ഉദ്ഘാടനം ചെയ്യുക.

Content Highlight:  P. K. Sreemathy  was elected as the National President of the All India Democratic Women’s Association

Latest Stories

We use cookies to give you the best possible experience. Learn more