തിരുവനന്തപുരം: മുന്‍ ആരോഗ്യ മന്ത്രി പി.കെ. ശ്രീമതിയെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍(എ.ഐ.ഡി.ഡബ്ല്യു.എ) ദേശീയ പ്രസിഡന്റായി തെരഞ്ഞെടുത്തു. 1998ല്‍ സുശീല ഗോപാലന്‍ ജനറല്‍ സെക്രട്ടറിയായ ശേഷം കേരളത്തില്‍ നിന്ന് സംഘടനയുടെ പ്രധാന ഭാരവാഹിത്വം തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെയാളാണ് പി.കെ. ശ്രീമതി.
മറിയം ധാവ്ളെയെ ജനറല്‍ സെക്രട്ടറിയായും എസ്. പുണ്യവതിയെ ട്രഷററായും തെരഞ്ഞെടുത്തു.
103 അംഗ കേന്ദ്ര നിര്‍വഹണ സമിതിയേയും 34 അംഗ സെക്രട്ടറിയേറ്റിനെയും തിരുവനന്തപുരത്ത് നടന്ന ദേശീയ സമ്മേളനം തെരഞ്ഞെടുത്തു.
കെ.കെ. ലതിക, ഇ. പത്മാവതി എന്നിവരാണ് കമ്മിറ്റിയിലെ കേരളത്തില്‍നിന്നുള്ള പുതുമുഖങ്ങള്‍.
കേരളത്തില്‍ നിന്നുള്ള കെ.കെ. ശൈലജ, പി. സതീദേവി, സൂസന്‍ കോടി, പി.കെ. സൈനബ എന്നിവര്‍ ഉള്‍പ്പെടെ 15 വൈസ് പ്രസിഡന്റുമാരുണ്ടാകും.