തിരുവനന്തപുരം: ഈ മാസം 16 മുതല്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന പച്ചക്കറി വില്‍പ്പനശാലകള്‍ ആരംഭിക്കുമെന്ന് മന്ത്രി കെ.പി. മോഹനന്‍ പറഞ്ഞു. വീടുകളിലെ തോട്ടങ്ങളില്‍ നിന്നുള്ള പച്ചക്കറികള്‍ വില്‍പ്പനയ്ക്കായി സംഭരിക്കാന്‍ ഇതുമൂലം കഴിയുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
സംസ്ഥാനത്തെ പച്ചക്കറി വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ എടുക്കേണ്ട നടപടികളെ കുറിച്ചുള്ള വി.ടി.ബല്‍റാം എം.എല്‍.എയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
അതേസമയം കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ കീഴിലുള്ള ന്യൂനപക്ഷ ക്ഷേമപദ്ധതികളുടെ നടത്തിപ്പിന് ആയിരം പ്രമോട്ടര്‍മാരെ പുതിയതായി നിയമിക്കുമെന്ന് മന്ത്രി മഞ്ഞളാംകുഴി അലി ചോദ്യോത്തരവേളയില്‍ പറഞ്ഞു.