ഇന്ത്യ സ്വതന്ത്രയായപ്പോള്‍ ഇതേ മൂവര്‍ണ്ണക്കൊടി ദേശീയപതാകയായി അംഗീകരിക്കുമ്പോള്‍ ആര്‍.എസ്.എസ് എതിര്‍ത്തത് എന്തിനായിരുന്നു? “രാജ്യത്ത് അധികാരമേറിയവര്‍ നിങ്ങളുടെ കൈയ്യില്‍ മൂവര്‍ണ്ണക്കൊടികള്‍ നല്‍കുമ്പോള്‍ അതിനെ മാനിക്കരുതെ”ന്ന് 1947 ആഗസ്ത് 14ന് ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസറിലെ ലേഖനം പറയുന്നു. ഈ മൂവര്‍ണ്ണപതാക ഹിന്ദുവിന്റേതല്ലെന്ന് നിങ്ങള്‍ പ്രഖ്യാപിച്ചില്ലേ?
|ഫേസ്ബുക്ക് നോട്ടിഫിക്കേഷന്‍: പി.കെ മണികണ്ഠന്‍|
സ്വതന്ത്രമായിഏഴു ദശാബ്ദമാവുമ്പോഴും പട്ടിണിമരണം, ദാരിദ്ര്യം, കര്‍ഷക ആത്മഹത്യ, ചേരികള്‍, ജാതിവെറി തുടങ്ങിവയൊക്കെയാണ് ഇന്ത്യന്‍ ജീവിതക്കാഴ്ചകള്‍. ഇതിനെക്കുറിച്ചൊക്കെ ഉറക്കെയുറക്കെ സംസാരിക്കുന്നവരെ നിങ്ങള്‍ രാജ്യദ്രോഹികളെന്നു വിളിക്കുന്നു. റിപ്പബ്ലിക് ദിനത്തില്‍ മദ്രസ്സകളില്‍ മൂവര്‍ണ്ണ പതാക ഉയര്‍ത്തണമെന്ന് നിങ്ങളുടെ ഭരണകൂടം തിട്ടൂരമിറക്കുന്നു. അങ്ങനെ, നിങ്ങളവരെ ദേശീയപതാകയെ ബഹുമാനിക്കാത്തവരെന്ന് മുദ്ര കുത്തി. കലാലയമുറ്റങ്ങളില്‍ 207 അടി ഉയരമുള്ള കൂറ്റന്‍ ദേശീയപതാക ഉയര്‍ത്തിക്കെട്ടാന്‍ ഉത്തരവിറക്കി നിങ്ങള്‍ യുവത്വത്തെ ദേശബോധം പഠിപ്പിക്കാന്‍ വെമ്പുന്നു. രാജ്യസ്‌നേഹമില്ലാത്ത ഒരു തലമുറയാണ് വളര്‍ന്നു വരുന്നതെന്ന് അങ്ങനെ നിങ്ങള്‍ പറയാതെ പറഞ്ഞു.
ഇങ്ങനെ, മൂവര്‍ണ്ണക്കൊടിയുടെ മാഹാത്മ്യം പ്രസംഗിച്ചു ദേശസ്‌നേഹി ചമയുന്ന പ്രിയപ്പെട്ട സംഘപരിവാര്‍ സുഹൃത്തേ, ചരിത്രത്തിലെ ചില ഏടുകള്‍ വായിച്ചു കേള്‍പ്പിക്കട്ടെ!
Read more: ഫാറൂഖ് കോളേജില്‍ ലിംഗവേചനമുണ്ടോ? കേരള സംസ്ഥാന യുവജന കമ്മീഷന്‍ റിപ്പോര്‍ട്ട് പൂര്‍ണരൂപം
ഇന്ത്യ സ്വതന്ത്രയായപ്പോള്‍ ഇതേ മൂവര്‍ണ്ണക്കൊടി ദേശീയപതാകയായി അംഗീകരിക്കുമ്പോള്‍ ആര്‍.എസ്.എസ് എതിര്‍ത്തത് എന്തിനായിരുന്നു? “രാജ്യത്ത് അധികാരമേറിയവര്‍ നിങ്ങളുടെ കൈയ്യില്‍ മൂവര്‍ണ്ണക്കൊടികള്‍ നല്‍കുമ്പോള്‍ അതിനെ മാനിക്കരുതെ”ന്ന് 1947 ആഗസ്ത് 14ന് ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസറിലെ ലേഖനം പറയുന്നു. ഈ മൂവര്‍ണ്ണപതാക ഹിന്ദുവിന്റേതല്ലെന്ന് നിങ്ങള്‍ പ്രഖ്യാപിച്ചില്ലേ?
ഗാന്ധിവധത്തിനു ശേഷം 1948 ഫിബ്രവരി 24ന് പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റു നടത്തിയ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടിയത് ചിലയിടങ്ങളില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ദേശീയപതാകയെ അനാദരിക്കുന്നുവെന്നായിരുന്നു. ഗാന്ധിയെ വെടിവെച്ചു കൊന്നതിന്റെ ആഹഌദത്തിമിര്‍പ്പിലായിരുന്നില്ലേ ഇതൊക്കെ? വിഭജനവേളയില്‍ പാക്കിസ്താന് ന്യായമായും ഇന്ത്യ നല്‍കേണ്ടിയിരുന്ന നഷ്ടപരിഹാരം നല്‍കാന്‍ സത്യഗ്രഹമനുഷ്ഠിച്ച മഹാത്മജിയെ രാജ്യദ്രോഹിയായി മുദ്ര കുത്തിയതില്‍ നിങ്ങള്‍ പശ്ചാത്തപിക്കുന്നുണ്ടോ?
ഇന്ത്യ സ്വതന്ത്രയായി 52 വര്‍ഷവും നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്ത് എന്തുകൊണ്ട് നിങ്ങള്‍ ദേശീയപതാക ഉയര്‍ത്താന്‍ തയ്യാറായില്ല?
2001ലെ റിപ്പബ്ലിക് ദിനത്തില്‍ നാഗ്പുരിലെ ആര്‍.എസ്.എസ് ഓഫീസ് പരിസരത്ത് മൂന്ന് രാഷ്ട്രപ്രേമി യുവദള്‍ പ്രവര്‍ത്തകര്‍ ദേശീയപതാക ഉയര്‍ത്തിയപ്പോള്‍ കേസെടുത്ത് ആ ചെറുപ്പക്കാരെ 12 വര്‍ഷം കുരുക്കിയത് ദേശസ്‌നേഹം കാണിക്കാനായിരുന്നോ?
ടാഗോര്‍ രചിച്ച “ജനഗണമന” ദേശീയഗാനമായി അംഗീകരിക്കുന്നതിനെ ഹിന്ദുമഹാസഭയും ആര്‍.എസ്.എസ്സും എതിര്‍ത്തത് എന്തിനായിരുന്നു? പകരം “വന്ദേമാതരം” ദേശീയഗാനമാക്കണമെന്ന നിലപാടെടുത്തത് ടാഗോര്‍ പറഞ്ഞതു പോലെ അതു ദുര്‍ഗ്ഗാദേവിയെ വാഴ്ത്തുന്ന ഗാനമായതു കൊണ്ടല്ലേ?
Read more:പാകിസ്ഥാനിലെ ജമാഅത്തെ ഇസ്‌ലാമിയും ഇന്ത്യയിലെ എ.ബി.വി.പിയും : ഒരേ രൂപം! ഒരേ ഭാവം
ദുര്‍ഗാദേവിയെ സ്തുതിക്കുന്ന ഈ പാട്ട് ഒരു മതവിഭാഗത്തെ മാത്രം പ്രതിനിധീകരിക്കുന്നതിനാല്‍ ആ ഗാനം കോണ്‍ഗ്രസ്സിനു യോജിച്ചതല്ലെന്ന് ചൂണ്ടിക്കാട്ടി 1937 ഒക്ടോബര്‍ 19ന് ടാഗോര്‍ നേതാജി സുഭാഷ് ചന്ദ്രബോസിന് കത്തയച്ചതാണോ നിങ്ങളുടെ വിരോധത്തിനു കാരണം? ബ്രിട്ടീഷ് രാജാവ് ജോര്‍ജ് അഞ്ചാമനെ സ്തുതിക്കുന്നതാണ് അധിനായക എന്ന ടാഗോറിന്റെ വരിയാണെന്നു വാദിച്ച് അതു മാറ്റണമെന്ന് ആവശ്യപ്പെട്ട യു.പി മുന്‍മുഖ്യമന്ത്രി കല്യാണ്‍ സിങ്ങിന്റെ നിലപാടിനെ ആര്‍എസ്.എസ് അനുകൂലിക്കുമോ എതിര്‍ക്കുമോ?
വിചാരധാരയില്‍ ഗുരുജി ഗോള്‍വര്‍ക്കര്‍ ആവശ്യപ്പെട്ട പോലെ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കണമെന്നല്ലേ ഭരണഘടന ആവിഷ്‌കരിക്കുമ്പോള്‍ ആര്‍.എസ്.എസ് മുന്നോട്ടു വെച്ച ആശയം?
വിചാരധാരയില്‍ ഗോള്‍വര്‍ക്കര്‍ വിശേഷിപ്പിച്ച പോലെ മുസ്ലീങ്ങളും ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റുകാരുമല്ലേ ഇപ്പോഴും നിങ്ങളുടെ ആഭ്യന്തര ശത്രുക്കള്‍? ഈ രാജ്യത്തെ മുസ്ലീങ്ങളെ അപരന്മാരാക്കിയും ക്രിസ്ത്യാനികളെ മതപരിവര്‍ത്തനക്കാരാക്കിയും ചിത്രീകരിച്ച് വേട്ടയാടിയ നിങ്ങള്‍ ഇപ്പോള്‍ രാജ്യസ്‌നേഹമുദ്രാവാക്യം വീണ്ടുമുയര്‍ത്തി മൂന്നാമത്തെ ശത്രുവിനെ നേരിട്ടു കൊണ്ടിരിക്കുന്നതല്ലേ വാസ്തവം?
വര്‍ത്തമാനകാലത്ത് നിങ്ങളുടെ വ്യാഖ്യാനങ്ങള്‍ കേള്‍ക്കുമ്പോള്‍ ചരിത്രത്തിലെ ചിലത് ഓര്‍മ്മപ്പെടുത്തിയെന്നു മാത്രം. വെറുമൊരു കൊടിയടയാളത്തില്‍ ഒതുങ്ങുന്നതല്ല ഇന്ത്യക്കാരന്റെ രാജ്യസ്‌നേഹം. അത് ഐക്യപ്പെടലിന്റെ, പോരാട്ടത്തിന്റെ, അതിജീവനത്തിന്റെയൊക്കെ നിര്‍വ്വചനങ്ങളാണ്. കനയ്യ ഒരു പ്രതീകം മാത്രമാണ്. ഓര്‍മ്മകള്‍ ഉലയൂതുമ്പോള്‍ വീണ്ടും വീണ്ടും ജ്വലനവേഗമാര്‍ന്ന സമരവീര്യത്തിന്റെ കെടാക്കനല്‍!