ചെന്നൈ: കേരളത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ തുടര്‍ഭരണം നേടുമെന്ന് ഉറച്ചു വിശ്വസിക്കുന്നതായി നടനും സമത്വ കക്ഷി പാര്‍ട്ടി നേതാവുമായ ശരത് കുമാര്‍. കേരളത്തില്‍ ഇടതുപക്ഷം വിജയിക്കുമെന്ന ഉറച്ച വിശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വേങ്ങര മണ്ഡലത്തില്‍ പി.കെ കുഞ്ഞാലിക്കുട്ടിയ്ക്കെതിരെ മത്സരിക്കുന്ന ജിജി തന്റെ സുഹൃത്താണെന്നും ശരത് കുമാര്‍ പറഞ്ഞു.
‘എന്റെ സുഹൃത്ത് വേങ്ങര മണ്ഡലത്തിലെ ജിജി എന്നൊരു സ്ഥാനാര്‍ത്ഥി ഉണ്ട്. വിദ്യാര്‍ത്ഥി നേതാവും മികച്ച സ്ഥാനാര്ത്ഥിയുമാണവര്. അവര്‍ ജയിക്കുമെന്ന പ്രതീക്ഷയും എനിക്കുണ്ട്’, ശരത് കുമാര്‍ പറഞ്ഞു.
സി.പി.ഐ.എം കൊണ്ടോട്ടി ഏരിയാ കമ്മറ്റി അംഗവും ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മറ്റി അംഗവുമാണ് വേങ്ങരയില്‍ മത്സരത്തിനിറങ്ങിയ ജിജി. ലോക്സഭാംഗത്വം രാജിവെച്ചു സംസ്ഥാന രാഷ്ട്രീയത്തിലേക്കു തിരിച്ചെത്തുന്ന മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി മത്സരിക്കുന്ന മണ്ഡലമാണ് ലീഗ് കോട്ടയായ വേങ്ങര.
ജിജിയുടെ കന്നിയങ്കമാണിത്. നേരത്തെ എസ്.എഫ്.ഐ സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം, കാലിക്കറ്റ് യൂണിവേഴ്സിറ്റി ചെയര്‍പേഴ്സണ്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക