| Saturday, 9th March 2019, 11:24 am

വടകരയില്‍ പി.ജയരാജന്‍, കോഴിക്കോട് പ്രദീപ് കുമാര്‍;സി.പി.ഐ.എം സ്ഥാനാര്‍ത്ഥികളായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് പ്രദീപ് കുമാര്‍ എം.എല്‍.എയും വടകരയില്‍ പി.ജയരാജനും  സ്ഥാനാര്‍ത്ഥികളാകും. സി.പി.ഐ.എ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എകെജി സെന്ററില്‍ വാര്‍ത്താ സമ്മേളനത്തിലാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.

നാല് എം.എല്‍.എമാരെയാണ് സിപിഎം ലോക്സഭയിലേക്ക് മത്സരിപ്പിക്കുന്നത്. അരൂര്‍ എം.എല്‍.എ എ.എം ആരിഫ് ആലപ്പുഴയിലും ആറന്മുള എം.എല്‍.എ വീണ ജോര്‍ജ് പത്തനംതിട്ടയിലും കോഴിക്കോട് നോര്‍ത്ത് എം.എല്‍.എ എ.പ്രദീപ്കുമാര്‍ കോഴിക്കോട്ടും നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ പൊന്നാനിയിലും ജനവിധി തേടും.

Read Also : അച്ചടക്കനടപടിക്കു ശേഷം പി.ശശി വീണ്ടും നേതൃനിരയിലേക്ക്; പി.ജയരാജന്റെ ഒഴിവിലേക്ക് എം.വി ജയരാജന്‍

14 സീറ്റുകളില്‍ സി.പി.ഐ.എം സ്ഥാനാര്‍ഥികളും രണ്ട് സീറ്റുകളില്‍ സ്വതന്ത്രരെ പിന്തുണക്കാനുമാണ് തീരുമാനമെന്ന് കോടിയേരി പറഞ്ഞു. പൊന്നാനിയില്‍ പി.വി അന്‍വറിന് പകരം മറ്റ് പേരുകള്‍ പരിഗണിച്ചെങ്കിലും ഒടുവില്‍ അദ്ദേഹത്തെ തന്നെ സ്ഥാനാര്‍ഥിയാക്കി.

കാസര്‍കോട്: കെ.പി സതീഷ്ചന്ദ്രന്‍
കണ്ണൂര്‍: പി.കെ ശ്രീമതി
വടകര: പി.ജയരാജന്‍
കോഴിക്കോട്: എ.പ്രദീപ്കുമാര്‍
മലപ്പുറം: വി.പി സാനു
പൊന്നാനി: പി.വി അന്‍വര്‍
പാലക്കാട്: എം.ബി രാജേഷ്
ആലത്തൂര്‍; പി.കെ ബിജു
ചാലക്കുടി: ഇന്നസെന്റ്
എറണാകുളം: പി.രാജീവ്
ഇടുക്കി: ജോയ്സ് ജോര്‍ജ്
കോട്ടയം: വി.എന്‍ വാസവന്‍
പത്തനംതിട്ട: വീണ ജോര്‍ജ്
ആലപ്പുഴ: എ.എം ആരിഫ്
കൊല്ലം: കെ.എന്‍ ബാലഗോപാല്‍
ആറ്റിങ്ങല്‍: എ സമ്പത്ത്

Latest Stories

We use cookies to give you the best possible experience. Learn more