കണ്ണൂര്‍: കേരളത്തില്‍ ട്വന്റി ട്വന്റി വളര്‍ന്നുവരുന്നത് രാജ്യത്ത് കോര്‍പറേറ്റ് ഭരണം വരുന്നതിന് തുല്യമാണെന്ന് സി.പി.ഐ.എം നേതാവ് പി. ജയരാജന്‍. നടനും സംവിധായകനുമായ ശ്രീനിവാസന്‍ ട്വന്റി ട്വന്റിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയതിന് പിന്നാലെ നടത്തിയ പ്രസ്താവനകളില്‍ പ്രതികരിക്കുകയായിരുന്നു ജയരാജന്‍.
‘രാജ്യത്ത് ട്വന്റി ട്വന്റി വളര്‍ന്നുവരണമെന്നാണ് ശ്രീനിവാസന്‍ പറയുന്നത്. കേരളത്തില്‍ ട്വന്റി ട്വന്റി വളര്‍ന്നുവരണമെന്ന് പറഞ്ഞുകഴിഞ്ഞാല്‍ രാജ്യത്ത് അംബാനിമാരും അദാനിമാരും സ്വാധീനിക്കുന്ന തരത്തില്‍ ഒരു ഭരണമുണ്ടാവുക എന്നതിന് തുല്യമാണ്. ജനപക്ഷ വികസനമാണ് നാടിന് വേണ്ടത്. ട്വന്റി ട്വന്റിയുടേത് വികസന കാഴ്ചപ്പാടല്ല. അത് പ്രലോഭനങ്ങള്‍ക്ക് വിധേയമാക്കുക എന്ന കാഴ്ച്ചപ്പാടാണ്,’ പി. ജയരാജന്‍ പറഞ്ഞു.
വോട്ട് പണം കൊടുത്ത് വാങ്ങുക, എം.എല്‍.എമാരെയും എം.പിമാരെയും പണം കൊടുത്ത് വാങ്ങുക എന്നിവ ജനാധിപത്യത്തെ പണാധിപത്യമാക്കുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയത്തെക്കുറിച്ച് കൃത്യമായി മനസിലാക്കുന്ന ആളല്ല ശ്രീനിവാസന്‍. പഠിക്കുന്ന കാലത്ത് എ.ബി.വി.പി പ്രവര്‍ത്തകനായിരുന്നു.
പില്‍ക്കാലത്ത് ഇടതുപക്ഷവുമായും സഹകരിച്ചിട്ടുണ്ടെന്നും ജയരാജന്‍ പറഞ്ഞു.
ഒരിക്കലും കൃത്യമായ രാഷ്ട്രീയ നിലപാടൊന്നും അദ്ദേഹം സ്വീകരിച്ചിട്ടില്ല. ശ്രീനിവാസന്‍ നാട്ടുകാരന്‍ കൂടിയാണ്. രാഷ്ട്രീയത്തില്‍ പലപ്പോഴും ചാഞ്ചാട്ട പരമായ നിലപാട് സ്വീകരിച്ചയാളാണ്. അദ്ദേഹത്തിന്റെ അഭിനയത്തെക്കുറിച്ചൊക്ക എനിക്ക് നല്ല മതിപ്പാണെന്നും പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് ട്വന്റി ട്വന്റിക്ക് പരസ്യ പിന്തുണ അറിയിച്ച് ശ്രീനിവാസന്‍ രംഗത്തെത്തിയത്. കേരളം ട്വന്റി ട്വന്റി മോഡല്‍ ആകണമെന്നും കേരളത്തില്‍ ട്വന്റി ട്വന്റി അധികാരത്തില്‍ എത്തുന്ന ഒരു ദിവസം വരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സമ്പത്തില്ലാത്തവന്റെ കൈയ്യില്‍ അധികാരവും സമ്പത്തും ഒരുമിച്ച് വരുമ്പോള്‍ വഴിതെറ്റുകയാണെന്നും നിലവിലെ രാഷ്ട്രീയത്തില്‍ ഒരു പ്രതീക്ഷയുമില്ല അതിനാലാണ് ട്വന്റി ട്വന്റിയില്‍ ചേര്‍ന്നതെന്നും ശ്രീനിവാസന്‍ പറഞ്ഞിരുന്നു.
കഷ്ടപ്പെടുന്നവര്‍ക്ക് എന്തെങ്കിലും നന്മചെയ്യാന്‍ കഷ്ടപ്പെടുന്ന പ്രസ്ഥാനമാണ് ട്വന്റി ട്വന്റി യെന്നും അദ്ദേഹം പറഞ്ഞു.
അരവിന്ദ് കെജ്രിവാള്‍ ദല്‍ഹിയില്‍ നടത്തിയതു പോലൊരു പരീക്ഷണമാണ് ട്വന്റി ട്വന്റിയും നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും വിരോധമില്ലെന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ ട്വന്റി -ട്വന്റി ഉണ്ടാക്കിയ മുന്നേറ്റത്തെ കാണാതെ പോകരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ നിന്നും മത്സരിക്കാന്‍ ഒരു രാഷ്ട്രീയ നേതാവ് ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ തനിക്ക് താല്‍പര്യമില്ലെന്ന് അറിയിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക