|

'പി. ജയരാജന്‍ ബി.ജെ.പിയിലേക്ക്'; പോസ്റ്റ് ഷെയര്‍ ചെയ്ത ഭിന്നശേഷിക്കാരന്‍ കസ്റ്റഡിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: സി.പി.ഐ.എം സംസ്ഥാന സമിതി അംഗവും കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറിയുമായ പി. ജയരാജന്‍ ബി.ജെ.പിയിലേക്ക് എന്ന പോസ്റ്റ് ഷെയര്‍ ചെയ്ത ഭിന്നശേഷിക്കാരനെ കസ്റ്റഡിയിലെടുത്തു. ശാരീരിക അവശതകള്‍ ഉള്ള കെ. നൗഷാദിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എഫ്.ബി പേജ് അഡ്മിനായ ഇയാളെ കണ്ണൂര്‍ പൊലീസ് മലപ്പുറത്തെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

നേരത്തെ പി.ജയരാജന്‍ ബി.ജെ.പിയില്‍ ചേരുന്നു എന്ന പ്രചരണത്തിന് പിന്നില്‍ മലപ്പുറത്ത് നിന്നുള്ള രണ്ട് ഫേസ്ബുക്ക് കൂട്ടായ്മകളാണെന്ന് പൊലീസ് അറിയിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഫേസ്ബുക്കിലെ വ്യാജ പ്രചരണം തള്ളി പി.ജയരാജന്‍ രംഗത്തെത്തിയിരുന്നു.

പത്രങ്ങള്‍ പ്രസിദ്ധീകരിക്കാത്തതിന്റെ തലേദിവസം ഭീകരമായ കൊലപാതകങ്ങള്‍ നടത്തുന്നതുപോലെയാണ് ഇത്തരത്തിലൊരു പ്രചാരണം സാമൂഹ്യമാദ്ധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചതെന്നായിരുന്നു ജയരാജന്റെ പ്രതികരണം.

WATCH THIS VIDEO: