'ഒരു വിലയുമില്ലാത്ത' കേന്ദ്ര മന്ത്രി, പദവി മറന്ന് തനി സംഘിയായി മാറി; വി.മുരളീധരനെതിരെ രൂക്ഷ വിമര്‍ശനവുമായി പി.ജയരാജന്‍
Kerala News
'ഒരു വിലയുമില്ലാത്ത' കേന്ദ്ര മന്ത്രി, പദവി മറന്ന് തനി സംഘിയായി മാറി; വി.മുരളീധരനെതിരെ രൂക്ഷ വിമര്‍ശനവുമായി പി.ജയരാജന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 18th April 2021, 1:21 pm

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ കൊവിഡിയേറ്റ് എന്ന് വിളിച്ച് അധിക്ഷേഭിച്ച കേന്ദ്ര സഹമന്ത്രി വി.മുരളീധരനെതിരെ രൂക്ഷ വിമര്‍ശനവുമായി പി.ജയരാജന്‍. കേരളത്തില്‍ നിന്നുള്ള ‘ഒരു വിലയുമില്ലാത്ത’ കേന്ദ്ര സഹമന്ത്രി സ്വന്തം പദവി മറന്നു തനി സംഘിയായി മാറിയെന്ന് ജയരാജന്‍ വിമര്‍ശിച്ചു.

‘പണ്ട് ഈ മാന്യന്‍ എ.ബി.വി.പി കാരേയും കൂട്ടി നായനാരുടെ മുറിയില്‍ അത്രിക്രമിച്ചു കയറി വാതില്‍ കുറ്റിയിട്ടു നായനാരെ ഭാഷണിപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ഒട്ടേറെ പ്രതിസന്ധികള്‍ നേരിട്ട നായനാര്‍ കുലുങ്ങിയില്ല. നായനാരെ പോലെ കരുത്തനായ കമ്മ്യുണിസ്റ്റായ പിണറായിക്കും ഒരു ചുക്കും സംഭവിക്കാനില്ല,’ ജയരാജന്‍ ഫേസ്ബുക്കില്‍ പറഞ്ഞു.


ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

കേരളത്തില്‍ നിന്നുള്ള ‘ഒരു വിലയുമില്ലാത്ത’ ഒരു കേന്ദ്ര സഹമന്ത്രി മുഖ്യമന്ത്രി സ:പിണറായി വിജയനെതിരെ നിലവാരമില്ലാത്ത ആക്ഷേപമുയര്‍ത്തിയതിനെ കുറിച്ച് സമൂഹത്തില്‍ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണല്ലോ. ഇദ്ദേഹം സ്വന്തം പദവി മറന്ന് തനി സംഘിയായി മാറി.
മുന്‍പൊരിക്കല്‍ ഈ മാന്യന്‍ കാക്കി ട്രൗസറിട്ട് നടന്ന കാലത്തേ ഒരു സംഭവം ഓര്‍മ്മ വരുന്നു. അന്ന് കേരളത്തിന്റെ മുഖ്യമന്ത്രി സ.നായനാര്‍ ആയിരുന്നു.

ഡല്‍ഹി കേരള ഹൗസില്‍ അദ്ദേഹമുള്ളപ്പോള്‍ കുറച്ച് ആര്‍.എസ്.എസ് കാരേയും എ.ബി.വി.പി കാരേയും കൂട്ടി ഈ വിദ്വാന്‍ നായനാരുടെ മുറിയില്‍ അത്രിക്രമിച്ചു കയറി വാതില്‍ കുറ്റിയിട്ടു.

കൈയ്യിലൊരു വെള്ള പേപ്പറുമുണ്ട്. കേരളത്തില്‍ അറസ്റ്റിലായ ഒരു എ.ബി.വി.പി പ്രവര്‍ത്തകനെ വിട്ടയക്കുമെന്ന് മുഖ്യമന്ത്രി ഈ പേപ്പറില്‍ എഴുതി ഒപ്പിട്ടു നല്‍കണമെന്നായിരുന്നു ആവശ്യം. ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്നായിരുന്നു ഈ ആര്‍.എസ്. എസുകാരുടെ വിചാരം.

ഒട്ടേറെ പ്രതിസന്ധികള്‍ നേരിട്ട നായനാര്‍ കുലുങ്ങിയില്ല. പോയി പണി നോക്കാന്‍ പറഞ്ഞു. ആര്‍.എസ.്എസുകാര്‍ പൊലീസ് പിടിയിലുമായി.
അന്ന് കാണിച്ച ആ കാക്കി ട്രൗസര്‍ കാരന്റെ അതെ മനോഭാവമാണ് ഈ മാന്യന് ഇപ്പോളും.

നായനാരെ പോലെ കരുത്തനായ കമ്മ്യുണിസ്റ്റായ പിണറായിക്ക് ഒരു ചുക്കും സംഭവിക്കാനില്ല. കേന്ദ്ര മന്ത്രിയായിട്ട് നാടിനോ നാട്ടുകാര്‍ക്കോ യാതൊരു ഉപകാരവും ചെയ്യാത്ത ഈ മാന്യനോട് മലയാളികള്‍ക്ക് പുച്ഛം മാത്രമേ ഉള്ളു. ആകെ ഉപകാരം കിട്ടിയത് കുറച്ച് സ്വന്തക്കാര്‍ക്കാണ്. വിദേശ യാത്രകളില്‍ കൂടെ കൂട്ടാനും ഔദ്യോഗിക വേദികളില്‍ ഇരിപ്പിടമൊരുക്കാനും നന്നായി ശ്രമിച്ചിട്ടുണ്ട്.
ഈ കേന്ദ്ര സഹമന്ത്രിക്ക് അര്‍ഹമായ വിശേഷണം ഈ സന്ദര്‍ഭത്തില്‍ തന്നെ ജനങ്ങള്‍ കല്‍പിച്ച് നല്‍കിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: P Jayarajan facebook post about V Muraleedharan