| Monday, 2nd April 2018, 1:21 pm

കതിരൂര്‍ മനോജ് വധക്കേസ്; യു.എ.പി.എ ചുമത്തിയതിനെതിരെ ഹൈക്കോടതിയില്‍ വീണ്ടും പി ജയരാജന്റെ അപ്പീല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ യു.എ.പി .എ ചുമത്തിയതിനെതിരെ ഹൈക്കോടതിയെ സമീപിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ അനുമതി കൂടാതെയാണ് യു.എ.പി.എ ചുമത്തിയതെന്ന് ആരോപിച്ച് പി ജയരാജന്‍ അടക്കമുള്ള പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തെ തള്ളിയിരുന്നു.

ഈ സാഹചര്യത്തിലാണ് ഡിവിഷന്‍ ബെഞ്ചിനെ ജയരാജന്‍ സമീപിച്ചത്. ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ള ഡിവിഷന്‍ ബെഞ്ചാകും അപ്പീല്‍ പരിഗണിക്കുക. നേരത്തെ ഹര്‍ജി തള്ളിയ സിംഗിള്‍ ബെഞ്ച് കതിരൂര്‍ മനോജ് വധക്കേസില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു.


Also Read സര്‍ക്കാര്‍ ഭൂമി വില്‍പ്പന വിവാദം; വയനാട് ഡെപ്യൂട്ടി കളക്ടര്‍ക്ക് സസ്‌പെന്‍ഷന്‍


സര്‍ക്കാര്‍ പ്രതികളെ സഹായിക്കുകയാണോ എന്നായിരുന്നു കോടതി ചോദിച്ചത്. കേസില്‍ യു.എ.പി.എ പ്രകാരം പ്രോസിക്യൂഷന് കേന്ദ്രം നല്‍കിയ അനുമതി ചോദ്യം ചെയ്ത് പ്രതികളിലൊരാളായ പി.ജയരാജന്‍ നല്‍കിയ ഹര്‍ജിയില്‍ പ്രതികള്‍ക്ക് അനുകൂലമായി നിലപാട് എടുത്തതിലായിരുന്നു കോടതിയുടെ വിമര്‍ശനം.

2014 സെപ്റ്റംബര്‍ ഒന്നിനാണ് മനോജ് കൊല്ലപ്പെട്ടത്. വാനോടിച്ച് വരികയായിരുന്ന മനോജിനെ ബോംബ് എറിഞ്ഞ ശേഷം വാഹനത്തില്‍ നിന്ന് പിടിച്ചിറക്കി വെട്ടിക്കൊല്ലുകയായിരുന്നു. പി. ജയരാജനെ വീട്ടില്‍ കയറി വധിക്കാന്‍ ശ്രമിച്ച കേസിലെ അഞ്ചാം പ്രതിയായിരുന്നു മനോജ്.

We use cookies to give you the best possible experience. Learn more