ജിഷ: കേരളീയ ദളിത്-സ്ത്രീ വിരുദ്ധതയുടെ ഇര
Daily News
ജിഷ: കേരളീയ ദളിത്-സ്ത്രീ വിരുദ്ധതയുടെ ഇര
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 8th May 2016, 9:11 pm

ജിഷയുടേതുപോലെ പുറം പോക്കുകളിലും വഴിയോരങ്ങളിലും കനാല്‍ തീരങ്ങളിലും 26000 ത്തോളം കോളനികളിലും മറ്റുമായി 35 ലക്ഷത്തിലധികം ദളിതര്‍ അഥാവാ പട്ടികജാതി വിഭാഗത്തില്‍ പെടുന്നവര്‍ കേരളത്തിലുണ്ട്. വിശാലമായ പാടങ്ങളിലും മറ്റ് ഭൂപ്രദേശങ്ങളിലും കൂരവെച്ച് താമസിച്ചിരുന്ന ഇവര്‍, 1957ലെ ഇ. എം. എസ് സര്‍ക്കാറിന്റെ കാലത്താരംഭിച്ച ഭൂപരിഷ്‌കരണം കൈവശകുടിയാന്മാരും പാട്ടകുടിയാന്മാരുമായിരുന്ന സിറിയന്‍ കൃസ്ത്യന്‍ വിഭാഗങ്ങള്‍ക്കും മറ്റും ഭൂമി കൈമാറിയതോടെ, കോളനികളിലേക്കും പുറം പോക്കുകളിലേക്കും മറ്റും ആട്ടിയോടിക്കപ്പെടുകയാണുണ്ടായത്.

JIS

quote-mark

പെരുമ്പാവൂരിന്റെ പാശ്ചാത്തലത്തിലാണ് ചിങ്ങവനത്ത് ഒരു ആസ്സാം തൊഴിലാളിയെ മധ്യവര്‍ഗ്ഗ മാന്യന്മാര്‍ കെട്ടിയിട്ട് തല്ലിക്കൊന്നത്. കേരളത്തെ ബാധിച്ച അതീവഗുരുതരമായ ഈ രോഗാവസ്ഥയെ, അപമാനവീകരണത്തെ, മെയ് 16 ലെ തെരഞ്ഞെടുപ്പിലൂടെ പരിഹരിച്ചുകളയാമെന്ന വ്യാമോഹം പ്രചരിപ്പിക്കുന്നവര്‍ സമൂര്‍ത്ത യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും ഒളിച്ചോടുകയാണ്. ഈ ജനവിരുദ്ധ വ്യവസ്ഥയേയും അതിന്റെ നെടും തൂണുകളേയും തച്ചു തകര്‍ക്കുന്ന ജനമുന്നേറ്റത്തിലൂടെയേ മാനവികയിലൂന്നുന്ന ദിശയിലേക്ക് മുന്നറാനാകൂ. ബ്രെഹ്ത് പറഞ്ഞത് പോലെ, ഇത്ര ഹീനമായ കൃത്യം നടന്നിട്ടും നമ്മുടെ നഗരങ്ങള്‍ കത്തിചാമ്പലാവാത്തത് നമുക്കെന്തോ കുഴപ്പമുള്ളത് കൊണ്ടല്ലേയെന്ന് ഓരോരുത്തരും പരിശോധിക്കേണ്ട സമയമാണിത്.

P-J-James

| ഒപ്പീനിയന്‍: പി.ജെ ജെയിംസ് |

ബീഭല്‍സതയുടേയും പൈശാചികതയുടേയും തലത്തില്‍ ദല്‍ഹിയിലെ പെണ്‍കുട്ടി നേരിടേണ്ടിവന്നതിനേക്കാള്‍ പീഢനങ്ങള്‍ക്കിരയായ പെരുമ്പാവൂരിലെ ജിഷയ്ക്ക് സംഭവിച്ചത് യാദൃശ്ചികമെന്ന് വിലയിരുത്താനാണ് പലരും തയ്യാറായിട്ടുള്ളത്. തീര്‍ച്ചയായും പോലീസും സംസ്ഥാനഭരണവും പ്രാദേശിക നേതൃത്വങ്ങളും അയല്‍ക്കാരുമെല്ലാം മൂടിവെക്കാന്‍ പരമാവധി ശ്രമിച്ച ജിഷയുടെ കൊലപാതകം പുറത്തറിവായത് യാദൃശ്ചികമാണ്.

മാനവികതയ്‌ക്കെതിരായ ഇത്തരം കൊടുംക്രൂരതകള്‍ ദളിതരും, ദളിത് സ്ത്രീകള്‍ വിശേഷിച്ചും, ഇതിനുമുമ്പും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ദളിത് സ്ത്രീകളുടെ ജനനേന്ദ്രിയത്തില്‍ ആയുധങ്ങളും മറ്റു വസ്തുക്കളും കുത്തിക്കയറ്റുന്നത് പോലീസ് സ്റ്റേഷനിലും കോണ്‍ഗ്രസ്സ് ഓഫീസുകളിലും നടന്നിട്ടുള്ള കാര്യമാണ്. എന്നാല്‍ പെരുമ്പാവൂരില്‍ നടന്നതിന്, ഇതിനുമപ്പുറം കേരളീയ സാമൂഹ്യമനോഘടനയില്‍ ആഴത്തില്‍ വേരുറപ്പിച്ചിട്ടുള്ള ദളിത് വിരുദ്ധത സവിശേഷ ഘടകമായിട്ടുണ്ട്.

കപടമാന്യതയുടെ മുഖമൂടിയിട്ടിട്ടുള്ള കേരളത്തിലെ ഭരണഉപരിമധ്യവര്‍ഗ്ഗത്തില്‍ ആഴത്തില്‍ വേരോടിയിട്ടുള്ള ഈ ദളിത് വിരുദ്ധ മനോഘടനയ്ക്ക് ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തേക്കാളും ശക്തമായ ഭൗതികാടിത്തറ ഇവിടെ രൂപപ്പെട്ടുകഴിഞ്ഞിട്ടുണ്ടെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. നവോത്ഥാന-ഇടത് മുന്നേറ്റങ്ങളുടെ ഭാഗമായി 1956 ല്‍ കേരള സംസ്ഥാനം രൂപീകൃതമായതിനു ശേഷം മാറിമാറി അധികാരത്തില്‍ വന്നവരും മനുസ്മൃതിയുമായി ഇപ്പോള്‍ അക്കൗണ്ട് തുറക്കാന്‍ ഇറങ്ങിയിരിക്കുന്നവരും ഇവര്‍ക്കെല്ലാം അടിത്തറയൊരുക്കുന്ന സാമൂഹ്യ വര്‍ഗ്ഗങ്ങളും മതജാതി ശക്തികളുമെല്ലാം ഈ ദളിത് വിരുദ്ധ ഭൗതികാടിത്തറയൊരുക്കുന്നതില്‍ കക്ഷികളാണ്.

തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് ഈ ഭൗതിക സാഹചര്യത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ ഉമ്മന്‍ ഭരണം ശ്രമിച്ചതാണ് 5 നാള്‍ ജിഷയുടെ കൊലപാതകം പുറം ലോകം അറിയാതെ പോയതിനു കാരണം.

മാനവികതയ്‌ക്കെതിരായ ഇത്തരം കൊടുംക്രൂരതകള്‍ ദളിതരും, ദളിത് സ്ത്രീകള്‍ വിശേഷിച്ചും, ഇതിനുമുമ്പും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ദളിത് സ്ത്രീകളുടെ ജനനേന്ദ്രിയത്തില്‍ ആയുധങ്ങളും മറ്റു വസ്തുക്കളും കുത്തിക്കയറ്റുന്നത് പോലീസ് സ്റ്റേഷനിലും കോണ്‍ഗ്രസ്സ് ഓഫീസുകളിലും നടന്നിട്ടുള്ള കാര്യമാണ്. എന്നാല്‍ പെരുമ്പാവൂരില്‍ നടന്നതിന്, ഇതിനുമപ്പുറം കേരളീയ സാമൂഹ്യമനോഘടനയില്‍ ആഴത്തില്‍ വേരുറപ്പിച്ചിട്ടുള്ള ദളിത് വിരുദ്ധത സവിശേഷ ഘടകമായിട്ടുണ്ട്.

jisha

ജിഷയുടേതുപോലെ പുറം പോക്കുകളിലും വഴിയോരങ്ങളിലും കനാല്‍ തീരങ്ങളിലും 26000 ത്തോളം കോളനികളിലും മറ്റുമായി 35 ലക്ഷത്തിലധികം ദളിതര്‍ അഥാവാ പട്ടികജാതി വിഭാഗത്തില്‍ പെടുന്നവര്‍ കേരളത്തിലുണ്ട്. വിശാലമായ പാടങ്ങളിലും മറ്റ് ഭൂപ്രദേശങ്ങളിലും കൂരവെച്ച് താമസിച്ചിരുന്ന ഇവര്‍, 1957ലെ ഇ. എം. എസ് സര്‍ക്കാറിന്റെ കാലത്താരംഭിച്ച ഭൂപരിഷ്‌കരണം കൈവശകുടിയാന്മാരും പാട്ടകുടിയാന്മാരുമായിരുന്ന സിറിയന്‍ കൃസ്ത്യന്‍ വിഭാഗങ്ങള്‍ക്കും മറ്റും ഭൂമി കൈമാറിയതോടെ, കോളനികളിലേക്കും പുറം പോക്കുകളിലേക്കും മറ്റും ആട്ടിയോടിക്കപ്പെടുകയാണുണ്ടായത്.

ഭൂപരിഷ്‌കരണത്തിലൂടേയും പിന്നീട് 70 കളിലാരംഭിച്ച ഗള്‍ഫ് കുടിയേറ്റത്തിലൂടേയും മറ്റും പരിവര്‍ത്തനവിധേയമായ കേരളത്തിലെ സാമൂഹ്യഘടനയില്‍ പഴയ സവര്‍ണ്ണ വിഭാഗങ്ങള്‍ക്കൊപ്പം പുതിയ ഭൂവുടമാ വര്‍ഗ്ഗങ്ങളും പണക്കാരും വിദ്യാഭ്യാസആരോഗ്യ മാഫിയകളുമെല്ലാം തടിച്ചുകൊഴുത്തു. നിയമവിരുദ്ധമായി വിദേശികളും അവരുടെ ബിനാമികളും കൈവശം വെച്ച ഭൂമിയെങ്കിലും പിടിച്ചെടുത്ത മണ്ണില്‍ പണിയെടുത്ത് പോന്നിരുന്ന ദളിതര്‍ക്ക് വിതരണം ചെയ്യാന്‍ ഇ. എം. എസ് സര്‍ക്കാറോ തുടര്‍ന്ന് വന്ന ഭരണക്കാരോ തയ്യാറാകാത്തത് നിമിത്തം ഇവര്‍ പൂര്‍ണ്ണമായും കോളനികളിലും പുറം പോക്കുകളിലും അരികുവല്‍ക്കരിക്കപ്പെടുകയും ഒറ്റപ്പെടുകയും ചെയ്തു.

ക്രമേണ, ഇടത്തട്ട് ജാതികളിലുണ്ടായ സാമ്പത്തികരാഷ്ട്രീയ ഉയര്‍ച്ച ദളിതരെ കൂടുതല്‍ ജാതിയ മര്‍ദ്ദനത്തിനും അടിച്ചമര്‍ത്തലിനും വിധേയമാക്കി. ഉദാഹരണത്തിന്, ദളിതര്‍ക്കുമേല്‍ ജന്മിത്തകാലത്തെ അനുസ്മരിപ്പിക്കുന്ന ജാതീയ കടന്നാക്രമണങ്ങള്‍ക്കാണ് മധ്യതിരുവതാംകൂറിലും മറ്റുമുള്ള സവര്‍ണ്ണ കൃസ്ത്യന്‍ വിഭാഗങ്ങള്‍ തയ്യാറായത്.

അടച്ചുപൂട്ടില്ലാത്ത, മറകളില്ലാത്ത “ഒരുമുറി” കൂരകളാണ് കേരളത്തിലെ ദളിത് കോളനികള്‍ എന്ന് പറയുന്നത്. ഇവിടെ കഴിയുന്നവരെ മനുഷ്യരായി പോലും പരിഗണിക്കാത്ത ദളിത് വിരുദ്ധ അരാഷ്ട്രീയ മനോഘടനയാണ് ഇന്നത്തെ മധ്യവര്‍ഗ്ഗ മലയാളിയുടേത്. കേരളത്തിലെ കോര്‍പ്പറേറ്റ് -മാഫിയ വര്‍ഗ്ഗത്തിനും അതിന്റെ നടത്തിപ്പുകാര്‍ക്കും ആവശ്യമായിട്ടുള്ള “ക്വട്ടേഷന്‍ ഗാങ്ങു”കളെ സുഖഭോഗികളും സുരക്ഷിതത്വകാംക്ഷികളുമായ മധ്യവര്‍ഗ്ഗത്തില്‍നിന്നും ലഭ്യമല്ലാത്തതു നിമിത്തം കോളനികളില്‍ നിന്നും റിക്രുട്ട് ചെയ്യെണ്ട സന്ദര്‍ഭമാണിപ്പോഴുള്ളത്. ഇതൊഴിവാക്കിയാല്‍, കേരളത്തിലെ മധ്യവര്‍ഗ്ഗ പൊതുസമൂഹത്തിന് പാര്‍ശ്വവല്‍കൃത ജനതയുമായി വലിയ ബന്ധങ്ങളൊന്നുമില്ല ഇന്ന്.

HOUSE-OF-JISHA

കഴിഞ്ഞ അരനൂറ്റാണ്ടിനിടയില്‍ കേരളം മാറിമാറി ഭരിച്ച, അടിസ്ഥാന നയങ്ങളില്‍ അതിര്‍വരമ്പുകളില്ലാത്ത ഇരുമുന്നണികള്‍ക്ക് കീഴില്‍ നൂറുകണക്കിനു കോടി രൂപ പട്ടിക ജാതി ക്ഷേമത്തിനായി ഒഴുക്കിയെങ്കിലും ആദിവാസികളുടെ കാര്യത്തിലെന്നതുപോലെ കോളനികളിലും പുറം പോക്കുകളിലുമായി കഴിയുന്ന ദളിതരുടെ ജീവിതാവസ്ഥയില്‍ ഒരു മുന്നേറ്റവുമുണ്ടാക്കിയില്ല. ഇന്ത്യയിലേറ്റവുമധികം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ജനസാന്ദ്രതയേറിയ കേരളത്തില്‍ ഭൂമിയില്‍ നിന്നും പൊതുവിടങ്ങളില്‍ നിന്നും അന്യവല്‍ക്കരിക്കപ്പെട്ട് കോളനികളിലും മറ്റുമായി ഒതുങ്ങികൂടേണ്ടിവന്ന ദളിതര്‍ ആഗോളവല്‍ക്കരണവും കമ്പോളത്തിന്റെ കൊഴുപ്പും സംസ്‌കാരവുമെല്ലാം കടന്നുകയറിയതോടെ കൂടുതല്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടു.

അടച്ചുപൂട്ടില്ലാത്ത, മറകളില്ലാത്ത “ഒരുമുറി” കൂരകളാണ് കേരളത്തിലെ ദളിത് കോളനികള്‍ എന്ന് പറയുന്നത്. ഇവിടെ കഴിയുന്നവരെ മനുഷ്യരായി പോലും പരിഗണിക്കാത്ത ദളിത് വിരുദ്ധ അരാഷ്ട്രീയ മനോഘടനയാണ് ഇന്നത്തെ മധ്യവര്‍ഗ്ഗ മലയാളിയുടേത്. കേരളത്തിലെ കോര്‍പ്പറേറ്റ് -മാഫിയ വര്‍ഗ്ഗത്തിനും അതിന്റെ നടത്തിപ്പുകാര്‍ക്കും ആവശ്യമായിട്ടുള്ള “ക്വട്ടേഷന്‍ ഗാങ്ങു”കളെ സുഖഭോഗികളും സുരക്ഷിതത്വകാംക്ഷികളുമായ മധ്യവര്‍ഗ്ഗത്തില്‍നിന്നും ലഭ്യമല്ലാത്തതു നിമിത്തം കോളനികളില്‍ നിന്നും റിക്രുട്ട് ചെയ്യെണ്ട സന്ദര്‍ഭമാണിപ്പോഴുള്ളത്. ഇതൊഴിവാക്കിയാല്‍, കേരളത്തിലെ മധ്യവര്‍ഗ്ഗ പൊതുസമൂഹത്തിന് പാര്‍ശ്വവല്‍കൃത ജനതയുമായി വലിയ ബന്ധങ്ങളൊന്നുമില്ല ഇന്ന്.

കൃഷി തകര്‍ന്നതോടെ കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ട് മുന്‍പുണ്ടായിരുന്ന ബന്ധവും അവസാനിച്ചു. ഈയടുത്ത കാലത്തെ ചിലവാര്‍ത്തകള്‍ ചൂണ്ടിക്കാട്ടുന്നതു പോലെ, കേരളത്തിലെ മധ്യവര്‍ഗ്ഗ കുടുംബങ്ങളിലെ പലതും ബി.പി.എല്‍ കാര്‍ഡുകളാണെങ്കില്‍, ദളിത്ആദിവാസി കുടുംബങ്ങള്‍ പലതും എപിഎല്‍ കാരാണ്. ബിപിഎല്‍ ലിസ്റ്റില്‍ പെടുന്നതിനും സര്‍ക്കാര്‍ കൊട്ടിഘോഷിക്കുന്ന ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനും ബന്ധപ്പെട്ട പ്രാദേശിക രാഷ്ട്രീയ നേതൃത്വങ്ങളേയും ഉദ്യോഗസ്ഥ വിഭാഗങ്ങളേയും സമീപിക്കുന്നതിനുപൊലുള്ള സാധ്യതകള്‍ ദളിതര്‍ക്കില്ല.

തന്നെയും തന്റെ കുഞ്ഞിനേയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നിരാലംബയും പട്ടിണിക്കാരിയുമായ ജിഷയുടെ അമ്മ കുറുപ്പം പടി പോലീസ്റ്റ് സ്റ്റേഷനില്‍ എത്രയോ തവണ കയറിയിറങ്ങി. “യൂണിഫോമിട്ട കുറ്റവാളികളുടെ സംഘം” എന്ന് നിര്‍വ്വചിക്കപ്പെട്ട പോലീസ് അവരെ മനോവിഭ്രാന്തിയുള്ള സ്ത്രീ ആയി ചിത്രീകരിക്കുകയാണ് ചെയ്തത്. ഇത് യാദൃശ്ചികമല്ല. കോളനികളിലും മറ്റും കഴിയുന്ന ഒട്ട് മിക്ക ദളിത് കുടുംബങ്ങളുടേയും പൊതുസ്ഥിതിയാണിത്.

jishamother

കുടുംബനാഥന്മാര്‍ ബന്ധം വിട്ട് പോവുകയോ, സ്ഥലത്തില്ലാതിരിക്കുകയോ, മറ്റ് പലതരത്തില്‍ ബാധ്യതയാകുകയോ ചെയ്യുന്ന അവസ്ഥയിലാണ് പല കുടുംബങ്ങളും. കൂലിപ്പണിയെടുത്തും യാചിച്ചും കുടുംബം നിലനിര്‍ത്തേണ്ട ചുമതല ദളിത് സ്ത്രീകളിലാണ് നിക്ഷിപ്തമായിരിക്കുന്നത്. ദളിത് പെണ്‍കുട്ടികളും സ്ത്രീകളും മനോരോഗികളും സദാചാരവാദികളും ഒളിഞ്ഞുനോട്ടക്കാരും സാമൂഹ്യവിരുദ്ധരുമായ മധ്യവര്‍ഗ്ഗവിഭാഗങ്ങളില്‍ നിന്നുമുള്ള നിരന്തര ആക്രമണങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നതും ഈ പാശ്ചാത്തലത്തിലാണ്.

അടുത്ത പേജില്‍ തുടരുന്നു

ചുരുക്കത്തില്‍, ജാതി അതിന്റെ ഏറ്റവും നെറികെട്ട തരത്തില്‍, എന്നാല്‍ ഏറ്റവും ഗോപ്യമായി ആഴത്തില്‍ വേരോടിക്കൊണ്ടിരിക്കുകയും ഒരു “ഭ്രാന്താലയമായി” കേരളം മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നതോടൊപ്പം ഇവിടത്തെ രാഷ്ട്രീയ സാമ്പത്തിക ഘടനയും സംസ്‌കാരവുമെല്ലാം സംജാതമാക്കുന്ന ദളിത് വിരുദ്ധ മനോഘടനയും കൂടിചേര്‍ന്നുണ്ടാകുന്ന ഭൗതികപരിസരത്താണ് സമാനതകളില്ലാത്തവിധം ജിഷക്കെതിരായ കൊടും ക്രൂരകൃത്യത്തേയും അനന്തര സംഭവവികാസങ്ങളേയും നോക്കികാണേണ്ടത്.

jisha case

നിയമപരമായി പ്രവര്‍ത്തിക്കേണ്ടുന്ന ജനജാഗ്രതാ സമിതികളോ കുടുംബശ്രീ പോലുള്ള എന്‍.ജി.ഒ സംഘങ്ങളോ ദളിതരുടെ പ്രാഥമിക ജീവിതാവശ്യങ്ങള്‍ തിരിച്ചറിയുന്നതിലോ മുഖ്യാധാരയും പൊതുസമൂഹവുമായി ഉദ്ഗ്രഥിക്കുന്നതിലോ സമ്പൂര്‍ണ്ണ പരാജയമാണ്. ഇതിന്റെയെല്ലാം തുടര്‍ച്ചയായിട്ടാണ് മുതലാളിത്ത കമ്പോള സംസ്‌കാരം വികസിപ്പിച്ചെടുത്ത മധ്യവര്‍ഗ്ഗ ഉപഭോഗതൃഷ്ണയുടേയും രതിവൈകൃതങ്ങളുടേയും മയക്കുമരുന്നിന്റേയുമെല്ലാം പിന്‍ബലമുള്ള കടന്നാക്രമണങ്ങളുടെ ഇരകളായി ദുര്‍ബലരായ ദളിത് സ്ത്രീകള്‍ വിധേയരാകേണ്ടിവരുന്നത്.

ചുരുക്കത്തില്‍, ജാതി അതിന്റെ ഏറ്റവും നെറികെട്ട തരത്തില്‍, എന്നാല്‍ ഏറ്റവും ഗോപ്യമായി ആഴത്തില്‍ വേരോടിക്കൊണ്ടിരിക്കുകയും ഒരു “ഭ്രാന്താലയമായി” കേരളം മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നതോടൊപ്പം ഇവിടത്തെ രാഷ്ട്രീയ സാമ്പത്തിക ഘടനയും സംസ്‌കാരവുമെല്ലാം സംജാതമാക്കുന്ന ദളിത് വിരുദ്ധ മനോഘടനയും കൂടിചേര്‍ന്നുണ്ടാകുന്ന ഭൗതികപരിസരത്താണ് സമാനതകളില്ലാത്തവിധം ജിഷക്കെതിരായ കൊടും ക്രൂരകൃത്യത്തേയും അനന്തര സംഭവവികാസങ്ങളേയും നോക്കികാണേണ്ടത്.

ഒന്നാമതായി, ഇത്തരമൊരു ആക്രമണത്തിന് വിധേയമാകുന്ന സാഹചര്യമാണ് ആ കുട്ടിയുടേത്. അതിക്രമങ്ങളില്‍ നിന്നും ഒളിഞ്ഞുനോട്ടക്കാരില്‍ നിന്നും തന്റെ കുഞ്ഞിനെ സംരക്ഷികാനുള്ള അമ്മയുടെ ശ്രമങ്ങള്‍ സഹായിക്കാന്‍ ബാധ്യസ്ഥരായ ഭരണാധികാരികളില്‍ നിന്നും അയല്‍ക്കാരില്‍ നിന്നു പൊലും അവരെ ഒട്ടപ്പെടുത്തുന്ന അവസ്ഥയുണ്ടാക്കി. കുറ്റവാളികള്‍ ഇത് ഫലപ്രദമായി മുതലെടുത്തു.

ഈ കൊലപാതകം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകരുതെന്ന ഈ ജനവിരുദ്ധ വ്യവസ്ഥയ്ക്ക് ഭരണനേതൃത്വം നല്‍കുന്ന ഉമ്മന്‍ചെന്നിത്തല ഇത്യാദി കൂട്ടുകെട്ടിന്റെ താല്പര്യം പോലീസ് ഫലപ്രദമായി നിറവേറ്റി. അഞ്ച് ദിവസത്തോളം ഇത് മൂടിവെക്കപ്പെട്ടത് ഇക്കാരണത്താലാണ്. ഇക്കാര്യത്തില്‍ പ്രദേശവാസികളും പോലീസുമായി സഹകരിച്ചു. പിന്നീട് വിഷയം പുറം ലോകം ഏറ്റെടുക്കുകയും സമ്മര്‍ദ്ദത്താല്‍ അന്വേഷണത്തിന് പോലീസ് നിര്‍ബന്ധിതമാവുകയും ചെയ്തപ്പോള്‍, ഇതെഴുതുമ്പോള്‍, തെളിവില്ലാത്ത എട്ടാം ദിവസമാണ് കടന്ന് പോയത്.

justice-for-jisha

രണ്ടാമതായി, ഈ സാഹചര്യത്തില്‍ പ്രത്യേകിച്ചും, ജനവിരുദ്ധ പോലീസ് സംവിധാനത്തിന് ഒരു ദളിത് പെണ്‍കുട്ടിയുടെ ജീവന് ഒരു വിലയും കല്‍പിക്കേണ്ടതായി തോന്നിയില്ല. ഇന്‍ക്വസ്റ്റ് തയ്യാറാക്കിയതു മുതല്‍ പോസ്റ്റ്മാര്‍ട്ടത്തിലും മൃതദേഹം ദഹിപ്പിച്ചതിലും ബലാല്‍സംഗം നടന്നിട്ടുണ്ടോയെന്ന് സംശയം പ്രകടിപ്പിച്ചതിലും കുറ്റവാളി “മനോരോഗി”യാണെന്നും “ഒരാള്‍” ആണെന്നും, “അന്യസംസ്ഥാനക്കാരന്‍” ആണെന്നും (എന്ന് വെച്ചാല്‍ മലയാളി മാന്യനാണെന്നര്‍ത്ഥം) മറ്റും പ്രചരിപ്പിച്ചതുമെല്ലാം ഗുരുതരമായ ചട്ടലംഘനങ്ങള്‍ നടത്തിയത് ദളിതരുടെ കാര്യത്തില്‍ ഇത്രയും മതിയെന്ന പോലീസിന്റെ മനോഘടനയില്‍ നിന്നാണ്. ഈ പ്രക്രിയയില്‍ തെളിവുകളെല്ലാം നശിപ്പിക്കപ്പെട്ടു.

മൂന്നാമതായി, ഈ കൊലപാതകം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകരുതെന്ന ഈ ജനവിരുദ്ധ വ്യവസ്ഥയ്ക്ക് ഭരണനേതൃത്വം നല്‍കുന്ന ഉമ്മന്‍ചെന്നിത്തല ഇത്യാദി കൂട്ടുകെട്ടിന്റെ താല്പര്യം പോലീസ് ഫലപ്രദമായി നിറവേറ്റി. അഞ്ച് ദിവസത്തോളം ഇത് മൂടിവെക്കപ്പെട്ടത് ഇക്കാരണത്താലാണ്. ഇക്കാര്യത്തില്‍ പ്രദേശവാസികളും പോലീസുമായി സഹകരിച്ചു. പിന്നീട് വിഷയം പുറം ലോകം ഏറ്റെടുക്കുകയും സമ്മര്‍ദ്ദത്താല്‍ അന്വേഷണത്തിന് പോലീസ് നിര്‍ബന്ധിതമാവുകയും ചെയ്തപ്പോള്‍, ഇതെഴുതുമ്പോള്‍, തെളിവില്ലാത്ത എട്ടാം ദിവസമാണ് കടന്ന് പോയത്.

നാലാമതായി, പ്രാദേശിക ഭരണനേതൃത്വങ്ങളും പാര്‍ട്ടികളും മറ്റും ഇടതുവലതു വ്യത്യാസമില്ലാതെ ഇക്കാര്യത്തില്‍, കുറഞ്ഞ പക്ഷം പുറം ലോകം ഈ നിഷ്ഠൂരകൃത്യം അറിയുന്നതു വരെ, ഒരേ നിലപാടാണ് എടുത്തത്. ഇതില്‍ അത്ഭുതമില്ല. സംശയിക്കേണ്ട, ഭൂമി ദളിതര്‍ക്ക് നല്‍കുന്നതിലും ജാതിവ്യവസ്ഥയോടുള്ള സമീപനത്തിലും നവഉദാര നയങ്ങളോടും സംസ്‌കാരത്തോടും യു.ഡി.എഫ്, എല്‍.ഡി.എഫ്, ബിജെപി മുന്നണികള്‍ക്ക് അടിസ്ഥാനപരമായി ഒരേ നിലപാടുതന്നെയാണുള്ളത്.

എല്ലാറ്റിനുമുപരിയായി, പെരുമ്പാവൂരില്‍ നടന്ന മാനവിക്കെതിരായ കൊടും ക്രൂരതയും തുടര്‍ന്നുള്ള സംഭവങ്ങളും കേരളത്തില്‍ കൊട്ടിഘോഷിക്കുന്ന സാക്ഷരതയുടേയും സ്ത്രീശാക്തീകരണത്തിന്റേയും രാഷ്ട്രീയ ബോധത്തിന്റേയും ജനാധിപത്യസംസ്‌കാരത്തിന്റേയും അന്ത:സാര ശൂന്യതയിലേക്ക് വിരല്‍ ചൂണ്ടുന്നു.

justice-for-jisha-1

അഞ്ചാമതായി, വിഷയത്തിന്റെ രാഷ്ട്രീയസാമ്പത്തിക മാനങ്ങളും മൂല്യവിചാരങ്ങളും മാറ്റിവെച്ചാല്‍, ഇത്തരമൊരു സംഭവമുണ്ടായാല്‍ അടിയന്തിരമായി കുറ്റവാളികളെ കണ്ടെത്തി വിചാരണ ചെയ്ത് ശിക്ഷിക്കുകയെന്നതാണ് ഭരണകൂടത്തിന്റെ കടമ. എന്നാല്‍, ആ ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ അക്ഷന്തവ്യമായ കൃത്യവിലോപം നടത്തിയ ഉമ്മന്‍ഭരണം ഒരു നിമിഷം പോലും അധികാരത്തില്‍ തുടരരുത്. ഇതിനെതിരെ പ്രതിപക്ഷം സമരം ചെയ്യുന്നത് “രാഷ്ട്രീയ”മാണെന്ന് പറയുന്നത് പരിഗണനയര്‍ഹിക്കുന്നത് പോലുമില്ല.