| Saturday, 20th May 2017, 12:12 pm

'മുറിച്ചെടുക്കുന്ന പുരുഷേന്ദ്രിയങ്ങള്‍ പേരും വിലാസവും സഹിതം പ്രദര്‍ശിപ്പിക്കാന്‍ കേരളസര്‍ക്കാര്‍ സംവിധാനം വേണം': പി.ഗീത

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മുറിച്ചെടുക്കപ്പെടുന്ന ഇത്തരം പുരുഷേന്ദ്രിയങ്ങള്‍ പേരും വിലാസവും സഹിതം ഭദ്രമായി സൂക്ഷിച്ചു വെക്കാനും പ്രദര്‍ശിപ്പിക്കാനും ബഹു.കേരള സര്‍ക്കാര്‍ എന്തെങ്കിലും ഫലവത്തായ നടപടികള്‍ സ്വീകരിക്കണമെന്ന് എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ പി.ഗീത. തിരുവനന്തപുരം പേട്ടയില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം യുവതി മുറിച്ചെടുത്ത സംഭവത്തിലായിരുന്നു ഗീതയുടെ പ്രതികരണം.

ഒരു ഘട്ടത്തില്‍ ആക്രമിക്കപ്പെട്ട പെണ്ണിന്റെ പ്രതിരോധ ചരിത്രത്തിന്റെ ഭാഗമായിരിക്കുമതെന്നും നിയമ സംവിധാനങ്ങളില്‍ അവള്‍ക്കു വിശ്വാസം നഷ്ടപ്പെട്ടതിന്റെ ചരിത്രമെന്നും ഗീത തന്റെ ഫെയ്‌സ്ബുക്കില്‍ പറയുന്നു.


Also Read: കോഴിക്കോട് കാപ്പാട് ദമ്പതികള്‍ക്ക് നേരെ സദാചാര ഗുണ്ടായിസം; ആക്രമത്തിന് ഇരയായത് പ്രദേശവാസികളായ ദമ്പതികളും സുഹൃത്തും


ഭാവിയില്‍ ഇതു പഠിക്കാനിടയാകുന്ന തലമുറകള്‍ കൂടുതല്‍ ജനാധിപത്യപരമായ സംവിധാനങ്ങള്‍ രൂപപ്പെടുത്താന്‍ അങ്ങനെക്കൂടിയാകും പ്രാപ്തമാവുകയെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

“അണ്‍ പാര്‍ലമെന്റേറിയന്‍ നടപടികളാണ്
പാര്‍ലമെന്ററി വ്യവസ്ഥയെ നിലനിര്‍ത്താന്‍ ചിലപ്പോഴെങ്കിലും സഹായകമാവുകയെന്നു തോന്നുന്നു.” ഗീത പറയുന്നു.

അതേസമയം, സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ യുവതിയുടെ മാതാവിനെ അറസ്റ്റ് ചെയ്തു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അമ്മയ്‌ക്കെതിരെ പൊലീസ് കേസെടുത്തത്.

പീഡനത്തിന് സ്വാമിയ്ക്ക് യുവതിയുടെ അമ്മ ഒത്താശ ചെയ്തു കൊടുത്തു എന്നാണ് പൊലീസ് പറയുന്നത്. യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി കൊണ്ടിരിക്കുകയാണ്.


Don”t Miss: ജനനേന്ദ്രിയം സ്വയം മുറിച്ചതാണെന്ന് സ്വാമി ശ്രീഹരി


പെണ്‍കുട്ടിയുടെ കുടുംബവുമായി ഇയാള്‍ അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും നിരന്തരമായി അതിക്രമത്തിനു ശ്രമിച്ചിരുന്നതായും പെണ്‍കുട്ടി പൊലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു. ഇയാളുടെ ശല്യം സഹിക്കെ വയ്യാതായെന്നും ഇതേതുടര്‍ന്നാണ് ഇന്നലെ തന്നെ കടന്നു പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ ജനനേന്ദ്രിയം മുറിച്ചതെന്നും പെണ്‍കുട്ടി പറയുന്നു.

We use cookies to give you the best possible experience. Learn more