| Monday, 13th January 2014, 12:39 pm

പി.എഫ് പലിശനിരക്ക് ഉയര്‍ത്തും: കേന്ദ്ര തൊഴില്‍ വകുപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: പി.എഫ് പലിശനിരക്ക് ഉയര്‍ത്തുമെന്ന് കേന്ദ്ര തൊഴില്‍ വകുപ്പ് അറിയിച്ചു.

പി.എഫ് പലിശ നിരക്ക് 8.75 ആക്കി ഉയര്‍ത്തുമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി ഓസ്‌കര്‍ ഫെര്‍ണാണ്ടസാണ് അറിയിച്ചത്.

നിലവില്‍ പലിശ നിരക്ക് 8.5 ആണ്. എന്നാല്‍ 2013-14 വര്‍ഷത്തില്‍ ഇത് 8.75 ആക്കി ഉയര്‍ത്താനാണ് തീരുമാനമായിരിക്കുന്നത്.

ദല്‍ഹിയില്‍ ചേര്‍ന്ന പി.എഫ് ബോര്‍ഡ് യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്.

ഇതു സംബന്ധിച്ച ശുപാര്‍ശ കേന്ദ്രത്തിനു കൈമാറാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

We use cookies to give you the best possible experience. Learn more