എ.കെ 47മായി പി.ഡി.പി എ.എല്‍.എയുടെ ഫോട്ടോ വിവാദമാകുന്നു
Daily News
എ.കെ 47മായി പി.ഡി.പി എ.എല്‍.എയുടെ ഫോട്ടോ വിവാദമാകുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 12th November 2014, 7:31 am

ശ്രീനഗര്‍: എ.കെ 47മായി പോസ് ചെയ്യുന്ന പി.ഡി.പി എ.എല്‍.എയുടെ ഫോട്ടോ ഫേസ്ബുക്കില്‍ വിവാദമാകുന്നു. ജമ്മു കശ്മീരിലെ പി.ഡി.പി നേതാവായ ജാവേദ് മുസ്തഫ മിര്‍ എ.കെ 47മായി നില്‍ക്കുന്ന ചിത്രമാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും ഇദ്ദേഹം ധരിച്ചിട്ടുണ്ട്.

ജീവന് ഭീഷണിയുണ്ടായതിനാല്‍ സ്വയം പ്രതിരോധത്തിന് വേണ്ടി മാത്രമാണ് ആയുധം കൈയില്‍ പിടിച്ചത് എന്നാണ് ജാവേദ് മുസ്തഫ പറയുന്നത്. 2004ല്‍ ആണ് ഈ ചിത്രം എടുത്തതെന്നും ജീവന് ഭീഷണിയുള്ളതിനാല്‍ അന്ന് പതിവായി ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിക്കാറുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ദിവസങ്ങള്‍ക്ക് മുമ്പ് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് നാസിര്‍ അസ്‌ലിം വാണിയുടെ മകന്‍ തോക്കുമായി നില്‍ക്കുന്ന ചിത്രം സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളില്‍ പ്രചരിക്കുകയും അത് വിവാദമാവുകയും ചെയ്തിരുന്നു.

ഇത് ഒരു കുറ്റമാണോ എന്നാണ് അന്ന് വാണി ചോദിച്ചിരുന്നത്. ഒരു പോലീസുകാരനാവണമെന്നാണ് മകന്റെ ആഗ്രഹമെന്നും വാണി പറഞ്ഞിരുന്നു.

ജമ്മു കശ്മീരില്‍ ഈ മാസം അവസാനം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇത്തരത്തിലുള്ള വിവാദങ്ങള്‍ ഉണ്ടാവുന്നത്.