ന്യൂദല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ ചിദംബരത്തിന് വീണ്ടും തിരിച്ചടി. കീഴടങ്ങലുമായി ബന്ധപ്പെട്ട് ചിദംബരം സമര്‍പ്പിച്ച അപേക്ഷ ദല്‍ഹി കോടതി തള്ളി.
എന്‍ഫോഴ്‌സമെന്റിന് മുന്‍പില്‍ കീഴടങ്ങാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ദല്‍ഹി കോടതിയില്‍ സമര്‍പ്പിച്ച ഹരജിയാണ് തള്ളിയത്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ചിദംബരം അടുത്ത വ്യാഴാഴ്ച വരെ തീഹാര്‍ ജയിലില്‍ തുടരണം.
19 ാം തിയതി വരെ ചിദംബരത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. എന്‍ഫോഴ്‌സമെന്റ് ഡയരക്ട്രേറ്റിന്റെ കേസില്‍ ചിദംബരത്തിന് കീഴടങ്ങേണ്ടതുണ്ടെന്ന് കാണിച്ചായിരുന്നു അഭിഭാഷകന്‍ കോടതിയെ സമീപിച്ചത്. ഇക്കാര്യത്തില്‍ മറുപടി ആവശ്യപ്പെട്ട് നേരത്തെ കോടതി എന്‍ഫോഴ്‌മെന്റ് ഡയരക്ട്രേറ്റിന് കത്തയച്ചിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
എന്നാല്‍ കസ്റ്റഡിയില്‍ എടുക്കേണ്ട ആവശ്യമില്ലെന്ന ഇ.ഡിയുടെ വാദം അംഗീകരിച്ച് കോടതി ഹരജി തള്ളുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച് വാദം പൂര്‍ത്തിയായത്.
നിലവിലെ സാഹചര്യത്തില്‍ ചിദംബരത്തെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചേയ്യേണ്ട ആവശ്യമില്ലെന്നും അന്വേഷണം തുടരുകയാണെന്നും എന്‍ഫോഴ്‌സമെന്റിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.
ചിദംബരം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുന്നത് നല്ലതാണെന്നും ആവശ്യം വരുമ്പോള്‍ അറസ്റ്റ് പോലുള്ള നടപടികളിലേക്ക് പോകാമെന്നുമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ട്രേറ്റ് കോടതിയെ അറിയിച്ചത്. ഈ വാദം മുഖവിലക്കെടുത്ത് ഹരജി തള്ളുകയായിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഐ.എന്‍.എക്‌സ് മീഡിയ കേസുമായി ബന്ധപ്പെട്ട് ചിദംബരത്തിന്റെ അറസ്റ്റ് അനിവാര്യമായിരുന്നെന്നാണ് എന്‍ഫോഴ്‌സമെന്റ് ഡയരക്ട്രേറ്റ് കോടതിയില്‍ പറഞ്ഞു.
എന്നാല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഈ നടപടി ചിദംബരത്തെ ബുദ്ധിമുട്ടിക്കാന്‍ വേണ്ടി മാത്രമാണെന്നും ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി കുറയ്ക്കണമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ കോടതി ആ വാദം മുഖവിലക്കെടുത്തില്ല.
സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ചിദംബരം ജുഡീഷ്യല്‍ കസ്റ്റഡിയിലായതിനാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിയില്ലെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചിരുന്നു.