| Sunday, 6th January 2019, 8:02 am

ഭഗവാന്‍ ഹനുമാന് പോലും 56 ഇഞ്ച് നെഞ്ചളവുണ്ടോ എന്ന കാര്യം സംശയമാണ്; മോദിയെ പരിഹസിച്ച് പി.ചിദംബരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 2014 തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ റാലിയില്‍ വെച്ച് തനിക്ക് 56 ഇഞ്ച് നെഞ്ചളവുണ്ടെന്ന് അവകാശപ്പെട്ട നരേന്ദ്ര മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം.

“ആര്‍ക്കാണ് 52 ഇഞ്ച് നെഞ്ചളവുള്ളത്. ഭഗവാന്‍ ഹനുമാന്‍ തന്റെ നെഞ്ച് വലിച്ചു തുറന്ന കഥ ഞാന്‍ രാമായണത്തില്‍ വായിച്ചിട്ടുണ്ട്, ഹനുമാന് പോലും 52 ഇഞ്ച് നെഞ്ചളവ് ഉണ്ടോയെന്ന് സംശയമാണ്”- തമിഴ്‌നാട് ജമാഅത്തുല്‍ ഉലമാ സഭാ കോണ്‍ഫറന്‍സില്‍ സംസാരിക്കവേ ചിദംബരം പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.

Also Read പിണറായി ആദര്‍ശധീരന്‍; തമിഴ്‌നാട്ടിലും കമ്മ്യൂണിസ്റ്റ് സര്‍ക്കാരുണ്ടാകണമെന്ന് സത്യരാജ്

ബി.ജെ.പിയുടെ സുപ്രധാന നയങ്ങളായ ജി.എസ്.ടിയേയും നോട്ടുനിരോധനത്തേയും അദ്ദേഹം വിമര്‍ശിച്ചു. ഈ സര്‍ക്കാരിനെ എതിര്‍ക്കാന്‍ ചില കാരണങ്ങളുണ്ട്, നോട്ടു നിരോധനം പോലെ. എല്ലാ തെറ്റുകളും ചെയ്തത് ഒരാള്‍ തന്നെയാണ്. നോട്ടുനിരോധനം നടത്തിയത് ഒരാളാണ്, ജി.എസ്.ടിയും അങ്ങനെ തന്നെ അദ്ദേഹം പറഞ്ഞു.

ഭൂരിപക്ഷ രാഷ്ട്രീയം ഏകാധിപത്യത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. “ഞാന്‍ പഠിച്ചത് ഒരു ക്രിസ്ത്യന്‍ സ്‌കൂളിലാണ്. എന്റെ ക്ലാസ് ലീഡര്‍ ഒരു മുസ് ലിം ആയിരുന്നു. മതപരമായ വ്യത്യാസങ്ങള്‍ ഞങ്ങള്‍ക്ക് ഒരിക്കലും അനുഭവപ്പെട്ടിരുന്നില്ല. ഇന്ന് ഭൂരിപക്ഷം രാഷ്ട്രീയം ജനാധിപത്യത്തിന് എതിര് നില്‍ക്കുന്നത് കാണുമ്പോള്‍ എനിക്ക് വേദന തോന്നുന്നു. ഭൂരിപക്ഷ രാഷ്ട്രീയം ഏകാധിപത്യത്തിലേക്ക് നയിക്കും “- അദ്ദേഹം പറഞ്ഞു.

Also Read ശബരിമലയില്‍ നിരോധനാജ്ഞ മകരവിളക്ക് വരെ നീട്ടി

2014 പൊതു തെരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ ഉത്തര്‍പ്രദേശിലെ റാലിയില്‍ 56 ഇഞ്ച് നെഞ്ചളവ് ഇന്ത്യയെ ഗുജറാത്ത് മാതൃകയില്‍ വികസിത രാജ്യമാക്കാന്‍ നിര്‍ബന്ധമാണെന്ന് നരേന്ദ്ര മോദി പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more