ജയിലില്‍ പോകുന്നതല്ല, രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയിലാണ് ആശങ്ക: ചിദംബരത്തിന്റെ പ്രതികരണം
INX Media case
ജയിലില്‍ പോകുന്നതല്ല, രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയിലാണ് ആശങ്ക: ചിദംബരത്തിന്റെ പ്രതികരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 5th September 2019, 6:36 pm

ന്യൂദല്‍ഹി: തനിക്ക് ജയിലില്‍ പോകുന്നതിലല്ല, ആശങ്ക രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ചാലോചിട്ടണ് ആശങ്കയെന്ന് ചി. ചിദംബരം. സി.ബി.ഐ കോടതിയുടെ ഉത്തരവനുസരിച്ച് തിഹാര്‍ ജയിലിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് ചിദംബരത്തിന്റെ പ്രതികരണം.

ചിദംബരത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടണമെന്നുള്ള സി.ബി.ഐയുടെ ആവശ്യം അംഗീകരിച്ചാണ് അദ്ദേഹത്തെ 14 ദിവസത്തേക്ക് തിഹാര്‍ ജയിലില്‍ പാര്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടത്.

എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റിന് തയ്യാറാണെന്ന് ചിദംബരം കോടതിയെ അറിയിച്ചിരുന്നെങ്കിലും കോടതി നിരസിക്കുകയായിരുന്നു. ചിദംബരത്തെ എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്യുകയായിരുന്നെങ്കില്‍ സെന്‍ട്രല്‍ ദല്‍ഹിയിലെ തുഗ്ല്ക്ക് റോഡ് പൊലീസ് സ്റ്റേഷനിലേക്കാണ് അദ്ദേഹത്തെ കൊണ്ടു പോകേണ്ടിയിരുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നേരത്തെ സി.ബി.ഐ കസ്റ്റഡി കാലാവധി നീട്ടിയ സമയത്തും കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ സമ്പദ്‌നയത്തെ ചിദംബരം വിമര്‍ശിച്ചിരുന്നു.

തന്നോട് കസ്റ്റഡി കാലാവധി നീട്ടിയതിനെക്കുറിച്ച് അഭിപ്രായം ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് കൈയിലെ അഞ്ച് വിരലുകള്‍ ഉയര്‍ത്തിക്കാട്ടുകയായിരുന്നു ചിദംബരം. ജി.ഡി.പിയിലെ അഞ്ച് ശതമാനത്തിന്റെ കേവല വളര്‍ച്ച ഉദ്ദേശിച്ചായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘അഞ്ച് ശതമാനം. അഞ്ച് ശതമാനമെന്നാല്‍ എന്താണെന്ന് നിങ്ങള്‍ക്കറിയുമോ?’ എന്നായിരുന്നു ഇതോടൊപ്പം അദ്ദേഹം ചോദിച്ചത്. ദല്‍ഹിയിലെ സി.ബി.ഐ കോടതിയില്‍ നിന്നിറങ്ങവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

രാജ്യത്തിന്റെ ആഭ്യന്തര ഉത്പാദനത്തിന്റെ (ജി.ഡി.പി) വളര്‍ച്ചാ തോത് കഴിഞ്ഞ ആറ് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നിരുന്നു.