തൊണ്ണൂറ്റിയൊമ്പത് ശതമാനം പേരും പറയുന്നത് രാഹുല്‍ പാര്‍ട്ടി അധ്യക്ഷനാകണമെന്നാണ്; പി.ചിദംബരം
national news
തൊണ്ണൂറ്റിയൊമ്പത് ശതമാനം പേരും പറയുന്നത് രാഹുല്‍ പാര്‍ട്ടി അധ്യക്ഷനാകണമെന്നാണ്; പി.ചിദംബരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 12th March 2021, 1:14 pm

 

ന്യൂദല്‍ഹി: കോണ്‍ഗ്രസിലെ തൊണ്ണൂറ്റിയൊമ്പത് ശതമാനം പേരും രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷനാകണമെന്ന് ആഗ്രഹിക്കുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ചി.ചിദംബരം. ഇന്ത്യ ടുഡെ സൗത്ത് കോണ്‍ക്ലേവിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

രാഹുല്‍ കോണ്‍ഗ്രസിന് ഒരു പരിഹാരമാണോ അതോ പ്രശ്‌നമാകുമോ? എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

‘കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടി അംഗങ്ങളാണ് തെരഞ്ഞെടുക്കേണ്ടത്. അല്ലാതെ ഇന്ത്യ ടുഡെ ജേര്‍ണലിസ്റ്റുകള്‍ അല്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം എല്ലാ പാര്‍ട്ടി അംഗങ്ങളോടും സംസാരിച്ചിരുന്നു. അതില്‍ ഭൂരിഭാഗം, അതായത് 99 ശതമാനം പേരും പറഞ്ഞത് രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷനാകാന്‍ ആഗ്രഹിക്കുന്നുവെന്നാണ്’, ചിദംബരം പറഞ്ഞു.

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തിയത് ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. നേതൃത്വം അടിമുടി മാറണമെന്നാവശ്യപ്പെട്ട് 23 മുതിര്‍ന്ന നേതാക്കളാണ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് കത്തയച്ചത്.

പാര്‍ലമെന്ററി ബോര്‍ഡ് രൂപീകരിക്കണമെന്നാവശ്യപ്പെട്ടാണ് കത്ത് അയച്ചത്. ഗുലാം നബി ആസാദ് ഉള്‍പ്പടെയുള്ളവരാണ് നേതൃത്വത്തിന് കത്തയച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: P Chidambaram On Rahul Gandhi’s Leadership