ന്യൂദല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ തീഹാര്‍ ജയിലില്‍ കഴിയുന്ന മുന്‍ കേന്ദ്ര ധനമന്ത്രി പി.ചിദംബരത്തിന് ജാമ്യം. രാജ്യം വിട്ടുപോകരുതെന്ന ഉപാധിയിലാണ് ജാമ്യം. സുപ്രീം കോടതിയാണ് പി.ചിദംബരത്തിന് ജാമ്യം അനുവദിച്ചത്.
എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ തുടരുന് ചിദംബരത്തിന് ജാമ്യം അനുവദിച്ചെങ്കിലും പുറത്തിറങ്ങാന്‍ കഴിയില്ല.
2007ല്‍ പി.ചിദംബരം ധനമന്ത്രിയായിരിക്കേ ഐ.എന്‍.എക്‌സ് മീഡിയയ്ക്ക് 305 കോടിയുടെ വിദേശ ഫണ്ട് സ്വീകരിക്കാന്‍ വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ അനുമതി നല്‍കിയതില്‍ ക്രമക്കേടുണ്ടെന്നാണ് കേസ്.
ചിദംബരത്തിന് പിന്നാലെ മകന്‍ കാര്‍ത്തി ചിദംബരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെ്യ്യുന്നതിന് ഹാജരാകാന്‍ അറിയിച്ചിരുന്നു.
ചിദംബരം ധനമന്ത്രിയായിരുന്ന സമയത്ത് ഉണ്ടായ കേസില്‍ കാര്‍ത്തി ചിദംബരത്തിനും പങ്കുണ്ടെന്നാണ് ആരോപണം. എന്നാല്‍ കാര്‍ത്തി ഈ ആരോപണം നേരത്തെ തള്ളിയിരുന്നു.