ന്യൂദല്‍ഹി: രാജ്യത്തെല്ലാവര്‍ക്കും കേന്ദ്ര സര്‍ക്കാരിനെ പേടിയാണെന്ന് മുന്‍ ധന മന്ത്രി പി.ചിദംബരം. മാധ്യമങ്ങളും പേടിച്ചിരിക്കയാണെന്നും ജനങ്ങളോട് സത്യം വിളിച്ചു പറയുകയാണ് വേണ്ടതെന്നും ചിദംബരം പറഞ്ഞു. ദല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘രാജ്യത്തെല്ലാവര്‍ക്കം പേടിയാണ്. എല്ലാ സ്ഥാപനങ്ങളും എല്ലാവരും പേടിച്ചിരിക്കുന്നു. മാധ്യമങ്ങളും അതില്‍ നിന്നും മാറിനില്‍ക്കുന്നില്ല. എനിക്കിത് പറയുന്നതില്‍ വിഷമമുണ്ട്. മാധ്യമങ്ങളും വേറിട്ട് നില്‍ക്കുകയല്ല. പേടി കളയൂ. ഞങ്ങള്‍ നിങ്ങളുടെ പത്രങ്ങള്‍ വാങ്ങിക്കുന്നുണ്ട്. ഞങ്ങള്‍ നിങ്ങളുടെ ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുന്നുണ്ട്. നിങ്ങള്‍ ജനങ്ങളോട് സത്യം വിളിച്ചു പറയൂ’- ചിദംബരം പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കോണ്‍ഗ്രസ് എം.പി ജാമ്യം ലഭിച്ചതിന് ശേഷം ഇന്ന് പാര്‍ലമെന്റ്ില്‍ എത്തിയിരുന്നു. രാജ്യസഭാ നടപടികളിലും ചിദംബരം ഇന്ന് പങ്കെടുത്തിരുന്നു.
106 ദിവസമാണ് ചിദംബരം തീഹാര്‍ ജയിലില്‍ കിടന്നത്. ഐഎന്‍ക്‌സ് മീഡിയ അഴിമതിക്കേസില്‍ സുപ്രീംകോടതിയാണ് ജാമ്യം അനുവദിച്ചത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കുതിച്ചുയരുന്ന ഉള്ളി വിലയില്‍ വ്യാഴാഴ്ച പാര്‍ലമെന്റിന് മുന്നില്‍ ചിദംബരം പ്രതിഷേധിക്കുകയും ചെയ്തിരുന്നു.