| Wednesday, 13th November 2013, 12:59 am

പി.സി ജോര്‍ജ്ജിനെ നീക്കാതെ മുന്നോട്ട് പോവാനാവില്ല: ഫ്രാന്‍സിസ് ജോര്‍ജ്ജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കൊച്ചി: സര്‍ക്കാര്‍ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന്് പി.സി ജോര്‍ജ്ജിനെ നീക്കാതെ മുന്നോട്ട് പോവാനാവില്ലെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ഫ്രാന്‍സിസ് ജോര്‍ജ്ജ്.

ഇനി അനുനയനത്തിനില്ല. പാര്‍ട്ടി കമ്മറ്റികളിലെ ശാസന കൊണ്ടും കാര്യമില്ല- ഫ്രാന്‍സിസ് ജോര്‍ജ്ജ് പറഞ്ഞു.

അതേ സമയം ജോര്‍ജ്ജിനെ മാറ്റാന്‍ ആവശ്യപ്പെടില്ലെന്ന് എം.പി വീരേന്ദ്ര കുമാര്‍ പറഞ്ഞു. കേരള കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ യു.ഡി.എഫിനെ ബാധിക്കില്ലെന്നും വീരേന്ദ്ര കുമാര്‍ പറഞ്ഞു.

ഗവണ്‍മെന്റ് ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് പി.സി ജോര്‍ജ്ജിനെ മാറ്റണമെന്ന് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ യോഗത്തില്‍ ജോസഫ് ഗ്രൂപ്പ് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ജോസഫ് ഗ്രൂപ്പിന്റെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് മാണി അറിയിച്ചു. ഇതോടെ പാര്‍ട്ടിയില്‍ ശക്തമായ പ്രതിഷേധം ഉടലെടുത്തിരുന്നു.
തുടര്‍ന്ന് തങ്ങളുടെ വിയോജിപ്പോടെ മാത്രമേ തീരുമാനം നടപ്പാകൂ എന്ന് ജോസഫ് വ്യക്തമാക്കി.

പി.സി ജോര്‍ജ്ജ് തങ്ങള്‍ക്കൊപ്പമുള്ള നേതാക്കളെ അപമാനിച്ചുവെന്നും ഇനിയും തുടരാനാവില്ലെന്നുമാണ് ജോസഫ് വിഭാഗം കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

നേതാക്കളെല്ലാം ഒറ്റക്കെട്ടായാണ് പി.സി ജോര്‍ജ്ജിനെതിരായി ആരോപണമുന്നയിച്ചത്. കൊച്ചിയില്‍ നടന്ന കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ ഉന്നതാധികാര യോഗത്തിലാണ് പി.സി ജോര്‍ജ്ജിനെതിരായി ജോസഫ് ഗ്രൂപ്പ് ആഞ്ഞടിച്ചത്.

We use cookies to give you the best possible experience. Learn more