[]കൊച്ചി: മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ##ഷാഫി മേത്തറിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ചീഫ് വിപ്പ് ##പി.സി. ജോര്‍ജ് രംഗത്തെത്തി. []
ഒരു രൂപാ ശമ്പളത്തിന് സൗജന്യ സേവനം ചെയ്യുന്നുവെന്ന് പറയുന്ന സാമ്പത്തിക ഉപദേഷ്ടാവ് യാത്രാ വാടകയിനങ്ങളിലായി സര്‍ക്കാരിന്റെ എഴുപത്തിമൂന്നരലക്ഷം രൂപ തട്ടിയെടുത്ത തിനെക്കുറിച്ച് അന്വേഷിക്കണമെന്ന് പി.സി. ജോര്‍ജ് ആവശ്യപ്പെട്ടു.
സോളാര്‍ പദ്ധതിയുടെ പേരില്‍ പതിനായിരം കോടിയുടെ തട്ടിപ്പിന് കളമൊരുക്കിയത് സാമ്പത്തിക വിദഗ്ധനായ ഷാഫി അറിഞ്ഞില്ലെന്ന് കരുതാനാവില്ലെന്നും പി.സി. ജോര്‍ജ് പറയുന്നു.
108 ആംബുലന്‍സിന്റെ പേരിലെ തട്ടിപ്പിനു പുറമേ 1098 എന്ന പേരില്‍ സ്വന്തം ആംബുലന്‍സ് സര്‍വീസ് നടത്തിയും പണം തട്ടുന്നുവെന്നാണ് പി.സി ജോര്‍ജിന്റെ ആരോപണം.
മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവെന്ന പദവി ദുരുപയോഗം ചെയ്ത് മേത്തര്‍ കുടുംബം കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക നേട്ടം ഉണ്ടാക്കിയെന്നും പി.സി ജോര്‍ജ് ആരോപിച്ചു.
തന്റെ രാജിക്ക് കാരണമായി ഷാഫി മേത്തര്‍ പുറത്തുപറയുന്നത് സഹോദരന്‍ റാഫി മേത്തര്‍ മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയാണ്. എന്നാല്‍, ഷാഫി അത്ര വലിയ മാന്യനായിരുന്നെങ്കില്‍ സഹോദരന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയ ഒന്നരമാസം മുമ്പ് രാജിവയ്‌ക്കേണ്ടതായിരുന്നുവെന്ന് പി.സി. ജോര്‍ജ് ചൂണ്ടിക്കാട്ടി.
എന്നാല്‍ സര്‍ക്കാരിന്റെ അന്ധകനാണ് പി.സി ജോര്‍ജ്ജെന്നും തനിക്കെതിരായ അതിഗൂഢമായ നീക്കത്തിന്റെ ഭാഗമാണ് ഇത്തരം ആരോപണങ്ങളെന്നും ഷാഫി മേത്തര്‍ പ്രതികരിച്ചു.