| Wednesday, 18th July 2018, 8:51 am

പാലിയേക്കര ടോള്‍ പ്ലാസയിലെ സ്റ്റോപ്പ് ബാരിയര്‍ തല്ലിതകര്‍ത്ത് പി.സി ജോര്‍ജ് എം.എല്‍.എ; ടോള്‍ ഇടപാടെ നിര്‍ത്തേണ്ട സമയം കഴിഞ്ഞെന്നും എം.എല്‍.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശ്ശുര്‍: ടോള്‍ ചോദിച്ചതിന് പാലിയേക്കര ടോള്‍ പ്ലാസയില്‍ പി.സി ജോര്‍ജ് എം.എല്‍.എയുടെ പ്രതിഷേധം. കഴിഞ്ഞദിവസം രാത്രി പതിനൊന്നരയോടെയാണ്   പാലിയേക്കര ടോള്‍ പ്ലാസയിലെ സ്‌റ്റോപ്പ് ബാരിയര്‍ പി.സി ജോര്‍ജ് തല്ലിതകര്‍ത്തത്.

കോഴിക്കോട് നിന്ന് വരികയായിരുന്ന കാറിലായിരുന്നു എം.എല്‍.എയും സഹായികളും ഉണ്ടായിരുന്നത്. ടോള്‍ പ്ലാസയില്‍ എത്തിയ എം.എല്‍.എയെ തടയുകയായിരുന്നു. ഇതില്‍ പ്രകോപിതനായിട്ടാണ് പി.സി ജോര്‍ജ്

ടോള്‍ പ്ലാസ അധികൃതര്‍ ടോള്‍ എം.എല്‍.എക്കെതിരെ പുതുക്കാട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ടോള്‍ ചോദിച്ചതിനല്ലെന്നും താന്‍ അവിടെ നിന്ന് ഹോണ്‍ അടിച്ചിട്ടും തിരിഞ്ഞ് നോക്കിയില്ലെന്നും സ്റ്റോപ്പ് ബാരിയര്‍ പൊക്കി തന്നില്ലെന്നുമാണ് പി.സി ജോര്‍ജ് പറയുന്നത്. ടോള്‍ ഇടപാടെ നിര്‍ത്തേണ്ട സമയം കഴിഞ്ഞെന്നും പി.സി മാധ്യമങ്ങളോട് പറഞ്ഞു.


Also Read അഭിമന്യു വധം: ഇതുവരെ പോലീസ് ചെയ്തതെന്ത്? ബാക്കി പ്രതികള്‍ എവിടെ? അന്വേഷണം എന്‍.ഐ.എ ഏറ്റെടുക്കുമോ?

നേരത്തെ നിയമസഭയിലും ടോള്‍ പിരിവ് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടാണ് ജോര്‍ജ്ജ് രംഗത്തെത്തിയിരുന്നു. രോഗികളുമായി വരുന്ന വാഹനങ്ങള്‍, ആംബുലന്‍സ് പോലും പിടിച്ചു നിര്‍ത്തി പിരിവു നടത്തുന്ന കശ്മലന്മാര്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളണമെന്നാണ് ജോര്‍ജ്ജ് നിയമസഭയില്‍ ആവശ്യപ്പെട്ടത്.

പാലിയേക്കരയിലെ ടോള്‍ പിരിവിന്റെ വിശദാംശങ്ങളും അദ്ദേഹം തേടിയിരുന്നു. നിര്‍മ്മാണ ചെലവിനേക്കാള്‍ ഇരട്ടിയിലേറെയാണ് പണം ഇപ്പോള്‍ തന്നെ പാലിയേക്കരയിലെ ടോള്‍ കമ്പനി പിരിച്ചു കഴിഞ്ഞെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത് നിര്‍മ്മാണ ചെലവ് 318 കോടി മാത്രമാണെന്നിരിക്കേ നാല് വര്‍ഷം കൊണ്ട് 600ലേറെ കോടി രൂപ പിരിച്ചെടുത്തു കഴിഞ്ഞെന്നാണ് കണക്ക്.

We use cookies to give you the best possible experience. Learn more