| Friday, 25th October 2019, 6:15 pm

'ശ്രീകുമാര്‍ മേനോന്‍ വമ്പന്‍ ഫ്രോഡ്, അയാളാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം' പി.സി. ജോര്‍ജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: ചലച്ചിത്ര സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ വമ്പന്‍ ഫ്രോഡാണെന്ന് ജനപക്ഷം നേതാവ് പി. സി ജോര്‍ജ്. അയാളാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന് നേരത്തേ താന്‍ പറഞ്ഞതാണെന്നും പി .സി ജോര്‍ജ് പറഞ്ഞു. ശ്രീകുമാര്‍ മേനോന്‍ തന്നെ ഭീഷണിപ്പെടുത്തുന്നതായും അപകടത്തില്‍പ്പെടുത്താന്‍ ശ്രമിക്കുന്നതായും നടി മഞ്ജു വാര്യര്‍ പരാതി ഉന്നയിച്ചിരുന്നു. അതിനുപിന്നാലെയാണ് പി. സി ജോര്‍ജ് ,ശ്രീകുമാര്‍ മേനോനെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതിനു മുന്‍പും ശ്രീകുമാര്‍ മോനോനനെതിരെ പി.സി. ജോര്‍ജ് വിമര്‍ശനം ഉന്നയിച്ചിരുന്നു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ശ്രീകുമാര്‍ മേനോന്റെ പങ്ക് അന്വേഷിക്കണമെന്നും ദിലീപിന്റെ കുടുംബം തകരാനുള്ള പ്രധാന കാരണം ശ്രീകുമാര്‍ മേനോനാണെന്നും പി. സി ജോര്‍ജ് പറഞ്ഞിരുന്നു. ആട്, മാഞ്ചിയം കേസുകളില്‍ പങ്കുള്ളയാളാണ് ശ്രീകുമാര്‍ മേനോനെന്നും പി സി ജോര്‍ജ് ആരോപിച്ചിരുന്നു.

ശ്രീകുമാര്‍ മേനോനെതിരെ പരാതിയുമായി മഞ്ജുവാര്യര്‍ രംഗത്തെത്തിയിരുന്നു. ശ്രീകുമാര്‍ മേനോന്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായും അപായപ്പെടുത്താന്‍ ശ്രമിക്കുമോയെന്ന് ഭയമുണ്ടെന്നും മഞ്ജുവാര്യര്‍ പരാതിയില്‍ പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയെ നേരില്‍ കണ്ടാണ് ശ്രീകുമാര്‍ മോനോനെതിരെ മഞ്ജുവാര്യര്‍ പരാതി നല്‍കിയത്. ശ്രീകുമാര്‍ മേനോന്‍ തന്നെ നിരന്തരം അപമാനിക്കുന്നുവെന്നും തനിക്കൊപ്പമുള്ളവരെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും മഞ്ജു ആരോപണം ഉന്നയിച്ചിരുന്നു.

മോഹന്‍ലാല്‍ നായകനായ ഒടിയനു ശേഷം തനിക്ക് നേരെ സമൂഹമാധ്യങ്ങളിലൂടെ നടക്കുന്ന ആക്രമണത്തിന് പിന്നില്‍ ശ്രീകുമാര്‍ മേനോനും ഇയാളുടെ ഒരു സുഹൃത്തുമാണെന്നും പരാതിയില്‍ മഞ്ജു ആരോപിക്കുന്നുണ്ട്. സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ നടി മഞ്ജുവാര്യര്‍ ഫെഫ്ക്കയ്ക്കും പരാതി നല്‍കിയിരുന്നു.

മഞ്ജുവിന്റെ പരാതിക്ക് പിന്നാലെ ശ്രീകുമാര്‍ മേനോന്‍ മഞ്ജുവിനെതിരെ രംഗത്തെത്തിയിരുന്നു. മാധ്യമങ്ങളില്‍ നിന്നാണ് പരാതിയെ കുറിച്ച് അറിഞ്ഞതെന്നാണ് ശ്രീകുമാര്‍ മേനോന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്.അന്വേഷണത്തോട് സഹകരിക്കുമെന്നും ശ്രീകുമാര്‍ മേനോന്‍ പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു. മഞ്ജുവിന് ഉപകാര സ്മരണ ഇല്ലെന്നും ഇപ്പോള്‍ മഞ്ജു വാര്യര്‍ കാണിക്കുന്നത് നന്ദികേടാണെന്നും ശ്രീകുമാര്‍ മോനോന്‍ കുറ്റപ്പെടുത്തിയിരുന്നു.

We use cookies to give you the best possible experience. Learn more