| Sunday, 10th February 2013, 2:40 pm

സൂര്യനെല്ലി കേസില്‍ ഹൈക്കമാന്‍ഡിന് മുഖം തിരിഞ്ഞ് നില്‍ക്കാനാവില്ല: പി.സി ചാക്കോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: സമൂഹത്തെ ബാധിക്കുന്ന ഏത് വിഷയത്തിലും കോണ്‍ഗ്രസ്സ്  മുഖം തിരിഞ്ഞ് നില്‍ക്കാതെ നടപടിയെടുക്കുമെന്ന് കോണ്‍ഗ്രസ്സ് വക്താവ് പി.സി ചാക്കോ.

സൂര്യനെല്ലി കേസില്‍ ഹൈക്കമാന്‍ഡ് കുര്യനൊപ്പം നില്‍ക്കില്ല. പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി കുര്യന്റെ കാര്യത്തില്‍ കോണ്‍ഗ്രസ്സ് ഒരു തീരുമാനത്തിലെത്തുമെന്നും പി.സി ചാക്കോ പറഞ്ഞു.

തൃശ്ശൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ചാക്കോ നിലപാട് വ്യക്തമാക്കിയത്. []

സംഭവം നടന്ന് 17 വര്‍ഷത്തിന് ശേഷവും പെണ്‍കുട്ടിയും, സാക്ഷികളും കുര്യനെതിരെയുള്ള മൊഴിയില്‍ ഉറച്ച് നില്‍ക്കുന്നത് കോണ്‍ഗ്രസ്സിനെ പ്രതിരോധത്തിലാക്കുകയായയിരുന്നു.

ഇതിന്റെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ്സിനുള്ളില്‍ നിന്ന് തന്നെ  കുര്യനെതിരെ ആഞ്ഞടിക്കുന്നത്.

സ്ത്രീ സംരക്ഷണ ബില്‍ ഉള്‍പ്പെടെ നിരവധി വിഷയങ്ങള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാനിരിക്കുമ്പോള്‍ പി.ജെ കുര്യന്‍ രാജ്യസഭ ഉപാധ്യക്ഷ സ്ഥാനത്തിരിക്കുമ്പോള്‍ കാര്യങ്ങള്‍ മുന്നോട്ട് പോകാന്‍ അത്ര എളുപ്പമാകില്ല എന്നത്  കോണ്‍ഗ്രസ്സിന് വലിയ വെല്ലുവിളി തന്നെയാണ് ഉയര്‍ത്തുന്നത്.

ഇതു കൊണ്ടാണ് ഈ വിഷയത്തില്‍ ഇത്രയും നാള്‍ മൗനം പാലിച്ച കോണ്‍ഗ്രസ്സ് മറനീക്കി പുറത്ത് വരുന്നത്.

പെണ്‍കുട്ടി കേസ് പുനരന്വേഷിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ ആവശ്യം മുഖ്യമന്ത്രിയോ കോണ്‍ഗ്രസ്സ് സംസ്ഥാന നേതൃത്വമോ ചെവിക്കൊണ്ടില്ലായിരുന്നു.

സൂര്യനെല്ലി വിവാദത്തിന് ശേഷം കോണ്‍ഗ്രസ്സിനുള്ളില്‍ നിന്നും ആദ്യമായട്ടാണ് ഒരു നേതാവ് പരസ്യമായി പ്രതികരിക്കുന്നത്. ഇത് വരും ദിവസങ്ങളില്‍ കേസിന്റെ തുടര്‍ ചലനങ്ങളുണ്ടാകുമെന്നുറപ്പാണ്.

We use cookies to give you the best possible experience. Learn more