'കേരള രാഷ്ട്രീയത്തിലെ തലയെടുപ്പുള്ള നേതാവ്'; തൃശൂരില്‍ കെ. മുരളീധരന് സാധ്യതയെന്ന് പി.സി ചാക്കോ
Kerala News
'കേരള രാഷ്ട്രീയത്തിലെ തലയെടുപ്പുള്ള നേതാവ്'; തൃശൂരില്‍ കെ. മുരളീധരന് സാധ്യതയെന്ന് പി.സി ചാക്കോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 6th April 2024, 8:14 pm

തൃശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ വിജയിക്കാന്‍ സാധ്യതയേറെയുള്ള നേതാവാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരനെന്ന് എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ പി.സി. ചാക്കോ. കേരള രാഷ്ട്രീയത്തില്‍ മുരളീധരന്‍ ഇപ്പോള്‍ കൂടുതല്‍ ശക്തനാണെന്നും ഏഷ്യാനെറ്റ് ന്യൂസ് വോട്ടുവാര്‍ത്തയില്‍ പി.സി. ചാക്കോ പറഞ്ഞു.

വടകര മണ്ഡലത്തില്‍ നിന്ന് ജയിച്ചുവന്ന കെ. മുരളീധരന്‍ കൂടുതല്‍ കരുത്താനാണെന്നും പി.സി. ചാക്കോ പറഞ്ഞു. നിലവില്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ തലയെടുപ്പും കരുത്തുമുള്ള നേതാവാണ് മുരളീധരനെന്നും എന്‍.സി.പി അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ജനകീയത നോക്കിയാല്‍ ഇടതു സ്ഥാനാര്‍ത്ഥി വി.എസ്. സുനില്‍കുമാറാണ് മുന്‍പന്തിയിലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം എല്‍.ഡി.എഫിലെ അവഗണന ചൂണ്ടിക്കാട്ടി കേരളത്തില്‍ പത്തിടത്ത് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് എന്‍.സി.പി നേതൃത്വം അറിയിച്ചിരുന്നു. ആറ്റിങ്ങല്‍, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, ചാലക്കുടി, തൃശൂര്‍, പൊന്നാനി മണ്ഡലങ്ങളില്‍ ആയിരിക്കും എന്‍.സി.പി മത്സരിക്കുക.

എല്‍.ഡി.എഫ് യോഗങ്ങളിലേക്ക് വിളിക്കുന്നില്ല, എ.കെ. ശശീന്ദ്രനെ പിന്‍വലിക്കണമെന്ന ആവശ്യം തള്ളി, തെരെഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ പങ്കെടുപ്പിക്കുന്നില്ല തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടിയുടെ തീരുമാനം.

Content Highlight: P.C. Chacko says, udf candidate K. Muraleedharan is the most likely leader to win the Thrissur