| Saturday, 9th December 2023, 8:05 pm

പിടിമുറുക്കി പി.ബി.സി; ഹാരിസ് റൗഫിന്റെ കരിയര്‍ അവസാനിപ്പിക്കാന്‍ ഞങ്ങള്‍ക് ആഗ്രഹമില്ല: വഹാബ് റിയാസ്

സ്പോര്‍ട്സ് ഡെസ്‌ക്

പാകിസ്ഥാന്‍ ചീഫ് സെലക്ടറും മുന്‍ ക്രിക്കറ്റ് താരവുമായ വഹാബ് റിയാസ് പാകിസ്ഥാന്‍ ഫാസ്റ്റ് ബൗളര്‍ ഹാരിസ് റൗഫിനെ കുറിച്ച് സംസാരിക്കുകയാണ്. റൗഫ് 2023-24 ബിഗ് ബാഷ് ലീഗില്‍ പങ്കെടുക്കുന്നതിനെ കുറിച്ചുള്ള ആശങ്ക പ്രകടിപ്പിച്ചിരുന്നു. റൗഫിന്റെ കരിയറിനെ തടസ്സപ്പെടുത്തുകയല്ല തങ്ങളുടെ ഉദ്ദേശം എന്ന് വഹാബ് പറഞ്ഞു. ഓസ്‌ട്രേലിയക്കെതിരായ പാകിസ്ഥാന്‍ ടെസ്റ്റ് ടീമില്‍ ലഭ്യമല്ലാത്തതിന് നേരത്തെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടും ക്രിക്കറ്റ് ബോര്‍ഡ് റൗഫിനെ ബി.ബി.എല്‍ കളിക്കാന്‍ അനുവദിച്ചതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി വഹാബ് പറഞ്ഞു.

‘ഹാരിസ് റൗഫ് ഞങ്ങളുടെ സിസ്റ്റത്തില്‍ ഉള്ളവനാണ്, എന്നാല്‍ ഞങ്ങള്‍ക്ക് അവന്റെ കരിയര്‍ അവസാനിപ്പിക്കണം എന്നില്ല. ഒരു കളിക്കാരന്‍ കേന്ദ്ര കരാറില്‍ ഒപ്പിടുമ്പോള്‍ സ്വന്തം ടീമിന് മുന്‍ഗണന നല്‍കേണ്ടത് അത്യാവശ്യമാണ്. ടെര്‍മിനേഷന്‍ ക്ലോസുകള്‍ നിലവിലുണ്ട്. എന്നാല്‍ കഥ എല്ലാവര്‍ക്കും അറിയാമെന്ന മട്ടില്‍ റൂമറുകള്‍ പ്രചരിക്കുന്നുണ്ട്. കാരണം കാണിക്കല്‍ നോട്ടീസ് സാധാരണമാണ് എന്നാല്‍ സാഹചര്യം പെരുപ്പിച്ചു കാണിക്കുന്നത് അനാവശ്യമാണ്,’വഹാബ് റിയാസ് പറഞ്ഞു.

ബി.ബി.എല്ലില്‍ പങ്കെടുക്കുന്നതിന് റൗഫിന് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍.ഒ.സി) നല്‍കാനുള്ള തീരുമാനമെടുത്തത് മൂന്ന് നാല് അംഗമടങ്ങുന്ന കമ്മിറ്റിയാണ്. ദേശീയ ടീമില്‍ താരത്തിന്റെ പ്രസക്തിയും വിലയിരുത്തി. എന്നാല്‍ എന്‍.ഒ.സിയുടെ പിന്നിലെ യുക്തി വിശദീകരിച്ചുകൊണ്ട് റൗഫിന്റെ പ്രകടനത്തിന്റെ സാധ്യതകളെ റിയാസ് എടുത്തുപറഞ്ഞു.

‘ആഭ്യന്തര ടി ട്വന്റി മത്സരത്തില്‍ ഹാരിസ് ഇസ്ലാമാബാദ് ടീമിനെ നയിച്ചു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അവന്‍ സൂപ്പര്‍ എട്ടില്‍ എത്തിയില്ല ന്യൂസിലാന്‍ഡ് പര്യടനം വരെ ഒന്നര മാസത്തെ ഇടവേളയില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കരാറില്‍ 5 മത്സരങ്ങള്‍ മാത്രം താരം കരാര്‍ വെച്ചിരുന്നു. ഞങ്ങളുടെ കളിക്കാരുടെ താളം നിലനിര്‍ത്താന്‍ ഞങ്ങള്‍ ലക്ഷ്യമിടുന്നുണ്ട്. അതിനായി അവന് ഡിസംബര്‍ ഏഴു മുതല്‍ 28 വരെ ഞങ്ങള്‍ എന്‍.ഒ.സി അനുവദിച്ചത്. തെരഞ്ഞെടുക്കെപ്പടുകയാണെങ്കില്‍ ഇനി അദ്ദേഹം നേരിട്ട് ന്യൂസിലാന്‍ഡില്‍ പാകിസ്ഥാന്‍ ടീമില്‍ ചേരും,’അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റൗഫിന് പുറമെ ഉസാമ മിര്‍, സമാന്‍ ഖാന്‍ എന്നിവര്‍ക്കും പി.സി.ബിയില്‍ നിന്ന് എന്‍.ഒ.സി ലഭിച്ചിട്ടുണ്ട്. ഇത്തരത്തില്‍ കളിക്കാരുടെ വികസനത്തിനും അന്താരാഷ്ട്ര പിടിമുറുക്കം ആണ് ബോര്‍ഡിന്റെ സമീപനത്തില്‍ സൂചിപ്പിക്കുന്നത്.

Content Highlight: P.B.C doesn’t want to end Harris Rauf’s career

We use cookies to give you the best possible experience. Learn more