| Sunday, 20th May 2018, 11:44 am

തുര്‍ക്കി പ്രസിഡന്റിന് ജഴ്‌സി കൈമാറിയ സംഭവം; ഓസിലും ഗുണ്ടോഗനും ജര്‍മ്മന്‍ പ്രസിഡന്റിനെ കണ്ടു

സ്പോര്‍ട്സ് ഡെസ്‌ക്

ബെര്‍ലിന്‍: ലണ്ടന്‍ സന്ദര്‍ശനത്തിനിടെ തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാനുമായി കൂടിക്കാഴ്ച നടത്തിയത് വിവാദമാക്കിയ സാഹചര്യത്തില്‍ ജര്‍മ്മന്‍ ദേശീയ താരങ്ങളായ മെസ്യൂട്ട് ഓസിലും ഇല്‍കയ് ഗുണ്ടോഗനും പ്രസിഡന്റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റെയ്ന്‍മിയറിനെ സന്ദര്‍ശിച്ചു.

ബെര്‍ലിനിലെ പ്രസിഡന്റ് പാലസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. തെറ്റിദ്ധാരണ നീക്കുന്നതിനായി താരങ്ങള്‍ക്ക് കൂടിക്കാഴ്ച നിര്‍ബന്ധമായിരുന്നുവെന്ന് ജര്‍മ്മന്‍ പ്രസിഡന്റ് സ്റ്റെയ്ന്‍മിയര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ എര്‍ദോഗാന്റെ എ.കെ പാര്‍ട്ടിക്ക് വേണ്ടി താരങ്ങള്‍ പ്രചാരണം നടത്തുകയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഓസില്‍ ആഴ്‌സനലിനും ഗുണ്ടോഗന്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കും വേണ്ടി കളിക്കുന്ന താരങ്ങളാണ്. ഇരുവരും തുര്‍ക്കിഷ് വംശജരാണ്.

‘ഹിന്ദു കുട്ടിയേത് മുസ്‌ലിം കുട്ടിയേത് എന്ന് നോക്കിയല്ല ഞാന്‍ ചികിത്സിക്കാറ് ‘; മനസ്സുതുറന്ന് ഡോ. കഫീല്‍ ഖാന്‍

ലണ്ടനില്‍ വെച്ച് നടന്ന കൂടിക്കാഴ്ചക്കിടെ താരങ്ങള്‍ എര്‍ദോഗാന് ജഴ്‌സി കൈമാറിയിരുന്നു. എവര്‍ട്ടണ്‍ താരം സെങ്ക് ടോസണും ഇരുവര്‍ക്കുമൊപ്പമുണ്ടായിരുന്നു. അടുത്ത മാസം റഷ്യയില്‍ നടക്കുന്ന ഫിഫ ലോകകപ്പ് ടീമില്‍ ഓസിലും ഗുണ്ടോഗനും കളിക്കുന്നുണ്ട്. ടൂര്‍ണമെന്റിലേക്ക് തുര്‍ക്കിയ്ക്ക് യോഗ്യത ലഭിച്ചിരുന്നില്ല.

We use cookies to give you the best possible experience. Learn more