| Monday, 20th January 2020, 9:46 am

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ കൈപിടിയിലൊതുക്കി അംബാനി ഉള്‍പ്പെട്ട ഒരു ശതമാനം; സാമ്പത്തിക പ്രതിസന്ധി തകര്‍ത്തത് സാധാരണക്കാരെ മാത്രം; പതിവുതെറ്റിക്കാതെ ഓക്‌സ്ഫാം പഠനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്തെ സമ്പത്ത് മുഴുവന്‍ കുമിഞ്ഞു കൂടിയിരിക്കുന്നത് ഒരു ശതമാനത്തിന്റെ കൈവശമെന്ന് ഓക്‌സ്ഫാം പഠനം. 70ശതമാനം ദരിദ്രരുടെ കൈയിലുള്ള അത്രയും പണം ഒരു ശതമാനം സമ്പന്നരുടെ കെവശമുണ്ടെന്നാണ് പഠനം പറയുന്നത്. വേള്‍ഡ് എക്കണോമിക്ക് ഫോറത്തിന്റെ ഭാഗമായി ഓക്‌സ്ഫാം പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ നേരിടുന്ന ലിംഗ അസമത്വത്തിലേക്കും വിരല്‍ ചുണ്ടുന്നതാണ് ഓക്‌സ്ഫാമിന്റെ സര്‍വ്വേ.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രാജ്യത്ത് ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കൂടി വരികയാണെന്നും ലക്ഷാപതികളുടെ എണ്ണം കഴിഞ്ഞ ദശാബ്ദത്തില്‍ ഇരട്ടിയായെന്നും പഠനത്തില്‍ കണ്ടെത്തി. ഇന്ത്യയില്‍ മുകേഷ് അംബാനി ഉള്‍പ്പെടെ 63 കോടിപതികളുടെ വരുമാനം കേന്ദ്ര ബജറ്റില്‍ വകയിരുത്തിയ തുകയുടെ അത്രതന്നെ വരുമെന്ന് സര്‍വ്വേ പറയുന്നു. 2018-2019 സാമ്പത്തിക വര്‍ഷം 24,42,200 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സാമ്പത്തിക മേഖലയിലെ തകര്‍ച്ച കോടിപതികളുടെ ബിസിനസിനെ ബാധിച്ചിട്ടില്ലെന്നും സാധാരണക്കാരെയാണ് തകര്‍ച്ച പ്രകടമായി തകര്‍ത്തതെന്നും പഠനം കണ്ടെത്തി.ലോകത്തെ 22 ബിസിനസുകാരുടെ കൈവശം ആഫ്രിക്കന്‍ രാജ്യങ്ങളിലെ സ്ത്രീകളുടെ കൈവശമുള്ളതിലേക്കാള്‍ പണമുണ്ട്  എന്നതാണ് മറ്റൊരു സുപ്രധാന കണ്ടെത്തല്‍.

We use cookies to give you the best possible experience. Learn more