ഹൈദരാബാദ്: ബംഗ്ലാദേശി എഴുത്തുകാരി തസ്‌ലീമ നസ്‌റിന് മോദിയുടെ സഹോദരിയായി ഇന്ത്യയില്‍ കഴിയാമെങ്കില്‍ റോഹിങ്ക്യരെ എന്തുകൊണ്ട് സഹോദരന്മാരായി കണ്ടു കൂടെന്ന് എ.ഐ.എം.ഐ.എം നേതാവും എം.പിയുമായ അസദുദ്ദീന്‍ ഒവൈസി.
ബംഗ്ലാദേശ്, പാകിസ്ഥാന്‍, ശ്രീലങ്ക എന്നി രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ ഇന്ത്യയില്‍ തങ്ങാന്‍ അനുവദിക്കുമ്പോള്‍ റോഹിങ്ക്യരെ തിരിച്ചയക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തെ വിമര്‍ശിച്ച് സംസാരിക്കുകയായിരുന്നു ഒവൈസി.
എല്ലാം നഷ്ടപ്പെട്ടവരെ തിരിച്ചയക്കുന്നത് മനുഷ്യത്വമാണോയെന്നും ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം റോഹിങ്ക്യരെ തിരിച്ചയക്കുകയെന്നും ഒവൈസി ചോദിച്ചു. ഭീകരവാദം ആരോപിക്കപ്പെടുമ്പോഴും ശ്രീലങ്കന്‍ അഭയാര്‍ത്ഥികളെ തമിഴ്‌നാട്ടില്‍ തങ്ങാന്‍ അനുവദിച്ചെന്നും ഒവൈസി ചൂണ്ടിക്കാട്ടി.
അരുണാചലില്‍ താമസിക്കുന്ന ചക്മ വിഭാഗത്തെ കുറിച്ചും ടിബറ്റന്‍ ആത്മീയനേതാവ് ദലൈലാമയെ ഇന്ത്യ അതിഥിയായി സ്വീകരിക്കുന്നതിനെയും ഒവൈസി വിമര്‍ശിച്ചു.
റോഹിങ്ക്യകളെ മുസ്‌ലിംങ്ങളായല്ല അഭയാര്‍ത്ഥികളായി കണ്ടാല്‍ മതിയെന്നും ഒവൈസി പറഞ്ഞു.