| Saturday, 9th November 2019, 5:02 pm

'ഉവൈസിയല്ല സുപ്രീംകോടതി'; വിധിയില്‍ അദ്വാനിക്ക് അഭിനന്ദനം; അയോധ്യ സന്ദര്‍ശിക്കുമെന്ന് ശിവസേന

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: സുപ്രീംകോടതി വിധിക്ക് പിന്നാലെ നവംബര്‍ 24ന് അയോധ്യ സന്ദര്‍ശിക്കുമെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. സുപ്രീം കോടതിയുടെ അനുകൂല വിധിയിലേക്ക് നയിച്ച എല്‍.കെ അദ്വാനിയുടെ സംഭാവനകള്‍ അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

‘ഞാന്‍ ഇനിയും ശിവനേരിയില്‍ പോകും. അയോധ്യകൂടി സന്ദര്‍ശിക്കണമെന്നാണ് ഞാന്‍ കരുതുന്നത്. അശോക് സിംഗാളിന്റെ പങ്കും ഞാന്‍ ഓര്‍മ്മിക്കുന്നു. ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെയും ഞാന്‍ അഭിനന്ദിക്കുന്നു. അദ്ദേഹത്തെ വളരെപെട്ടന്നുതന്നെ പോയിക്കാണും’, അദ്ദേഹം പറഞ്ഞു.

അയോധ്യാവിധിക്ക് ശേഷം എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി നടത്തിയ പരാമര്‍ശത്തെയും താക്കറെ വിമര്‍ശിച്ചു. ഉവൈസിയല്ല സുപ്രീം കോടതി എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

സുപ്രീംകോടതിയുടെ വിധിയും വാക്കും പരമോന്നതമായിരിക്കുമെന്നും എന്നാല്‍ അത് ചോദ്യം ചെയ്യപ്പെടാന്‍ കഴിയാത്തതല്ലെന്നുമായിരുന്നു ഉവൈസിയുടെ പരാമര്‍ശം.

”ഇന്ത്യന്‍ ഭരണഘടനയില്‍ മുസ്‌ലിങ്ങളായ ഞങ്ങള്‍ക്ക് പൂര്‍ണ വിശ്വാസമുണ്ട്, പക്ഷേ ഞങ്ങള്‍ തുല്യ അവകാശങ്ങള്‍ക്കായി പോരാടുകയായിരുന്നു. ഇത് കേവലം ഒരു ചെറിയ ഭൂമിയുടെ മുകളില്‍ ഉള്ള തകര്‍ക്കമായിരുന്നില്ല. യു.പിയില്‍ എവിടേയെങ്കിലും ഒരു അഞ്ചേക്കര്‍ ഭൂമി വാങ്ങാന്‍ മുസ്‌ലീങ്ങള്‍ക്ക് കഴിയുമായിരുന്നു. എന്നാല്‍ മുസ്ലീങ്ങള്‍ അവരുടെ നിയമപരമായ അവകാശങ്ങള്‍ക്ക് വേണ്ടിയായിരുന്നു പോരാടിയത്. നിങ്ങള്‍ മുസ്‌ലിങ്ങളെ സഹായിക്കേണ്ടതില്ല’, ഉവൈസി പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കോടതി വിധിയില്‍ തങ്ങള്‍ ഒരു തരത്തിലും സംതൃപ്തരല്ല. തര്‍ക്ക സ്ഥലത്ത് ഒരു ക്ഷേത്രം ഉണ്ടായിരുന്നെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് വിധി വായിക്കുന്നതിനിടെ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. പിന്നെ ഇങ്ങനെയൊരു വിധിന്യായത്തില്‍ കോടതി എങ്ങനെ എത്തിയതെന്ന് ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ല.

500 വര്‍ഷമായി ഈ സ്ഥലത്ത് ഒരു പള്ളി ഉണ്ടായിരുന്നു. കോടതി കബളിപ്പിക്കപ്പെട്ടിരിക്കുന്നു. അഖിലേന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡില്‍ എനിക്ക് വിശ്വാസമുണ്ട്, അവരെ പിന്തുണയ്ക്കുക തന്നെ ചെയ്യും”- ഉവൈസി പറഞ്ഞു.

അയോധ്യകേസില്‍ സുപ്രീംകോടതി വിധി ന്യായം വന്നതിന് പിന്നാലെ ഒറ്റ ചിത്രം മാത്രം ട്വിറ്ററില്‍ പങ്കുവെച്ച് ഉവൈസി രംഗത്തെത്തിയിരുന്നു.
ടൗുൃലാല ആൗ േചീ േകിളമഹഹശയഹല: ഋമൈ്യ െശി ഒീിീൗൃ ീള വേല ടൗുൃലാല ഇീൗൃ േീള കിറശമ എന്ന പുസ്‌കത്തിന്റെ കവര്‍ പേജായിരുന്നു ഉവൈസി ട്വീറ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് വിശദമായ പ്രതികരണവുമായി അദ്ദേഹം രംഗത്തെത്തിയത്.

സുപ്രീം കോടതി അഞ്ച് ഏക്കര്‍ സ്ഥലം നല്‍കാന്‍ ഉത്തരവിട്ടിരിക്കുകയാണെന്നും ഞങ്ങള്‍ക്ക് ഇതിന് പകരം നൂറ് ഏക്കര്‍ സ്ഥലം ലഭിച്ചിട്ടും കാര്യമില്ലെന്നുമാണ് ഓള്‍ ഇന്ത്യാ മുസ്ലീം പേഴ്സണല്‍ ലോ ബോര്‍ഡ് അംഗം കമാല്‍ ഫാറൂഖിയും ട്വീറ്റ് ചെയ്തിരുന്നു.

അയോധ്യ തര്‍ക്കഭൂമി മൂന്നായി വിഭജിച്ചുകൊണ്ടുള്ള അലഹബാദ് ഹൈക്കോടതി വിധി തള്ളിക്കൊണ്ടായിരുന്നു സുപ്രീം കോടതി വിധി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more