ബെംഗളൂരു: പൗരത്വ നിയമത്തിനെതിരെ സ്‌കൂളില്‍ നാടകം കളിച്ചതിന് കര്‍ണാടക പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ഹെഡ്മിസ്ട്രസിനേയും ആറാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ഉമ്മയേയും ജയിലിലെത്തി കണ്ട് എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി. കര്‍ണാടകയിലെ ബിദാറിലുള്ള സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഫരീദാബീഗത്തേയും വിദ്യാര്‍ത്ഥിയുടെ ഉമ്മ നജമുന്നീസയേയുമാണ് ഒവൈസി ജയിലിലെത്തി കണ്ട് തന്റെ പിന്തുണ അറിയിച്ചത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ജനുവരി 21 നാണ് ഇരുവരേയും പൗരത്വ നിയമത്തിനെതിരേയും എന്‍.ആര്‍.സിയ്‌ക്കെതിരേയും നാടകം കളിച്ചുവെന്നതിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുന്നത്. പിന്നീട് ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു.
നാടകത്തില്‍ അഭിനയിച്ച 10 വയസിന് താഴെയുള്ള ആറ് വിദ്യാര്‍ത്ഥികളേയും സ്‌കൂള്‍ ജീവനക്കാരേയും പൊലീസ് ചോദ്യം ചെയ്തിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഫരീദാബീഗത്തിനും നജമുന്നീസയ്ക്കും എല്ലാ വിധ പിന്തുണയും നല്‍കുമെന്ന് ഒവൈസി പറഞ്ഞു. ഇരുവരേയും അറസ്റ്റ് ചെയ്ത നടപടി അപലപനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഫരീദ മാഡത്തിന്റെ ആരോഗ്യനിലയില്‍ ആശങ്കയുണ്ട്. അവര്‍ക്ക് ഗ്ലൂക്കോസ് നല്‍കുന്നുണ്ട്. വിധവയായ നജമുന്നീസയും അവരുടെ കുട്ടിയും ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഈ അവസ്ഥയില്‍ അവര്‍ക്ക് രണ്ട് പേര്‍ക്കും ഞങ്ങളുടെ എല്ലാ പിന്തുണയും ഉണ്ടാകും’, ഒവൈസി ട്വീറ്റ് ചെയ്തു.
ഇരുവരേയും കണ്ട ശേഷം ഒവൈസി ബിദാര്‍ എസ്.പിയുമായി കൂടിക്കാഴ്ച നടത്തി.
WATCH THIS VIDEO: