കോണ്‍ഗ്രസിന്റെ പ്രത്യയ ശാസ്ത്രത്തെ ചോദ്യം ചെയ്ത ഉവൈസി ഒരു ആര്‍.എസ്.എസുകാരന് വേണ്ടി സോണിയ ഗാന്ധി പ്രചാരണം നടത്തുമെന്ന് താന്‍ പ്രതീക്ഷിച്ചില്ലെന്ന് കുറ്റപ്പെടുത്തി.
ഇതാണോ നിങ്ങളുടെ മതേതരത്വമെന്നും ഇങ്ങനെയാണോ നിങ്ങള്‍ മോദിക്കെതിരെ പോരാടുന്നതെന്നും അദ്ദേഹം ചോദിച്ചു.
‘കോണ്‍ഗ്രസ് അവരുടെ പ്രത്യയ ശാസ്ത്ര പോരാട്ടത്തില്‍ പരാജയപ്പെട്ടത് ലജ്ജാകരമാണ്. എന്നിട്ടിപ്പോള്‍
അവരുടെ പ്രവര്‍ത്തകരും അടിമകളും എന്നെ കുറ്റപ്പെടുത്തുന്നു’,അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ ബി ടീമാണ് കോണ്‍ഗ്രസെന്നും ഉവൈസി വിമര്‍ശിച്ചു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഹുബള്ളി-ദര്‍വാഡ് സെന്ററില്‍ നിന്നും ബി.ജെ.പി ടിക്കറ്റില്‍ വിജയിച്ച ഷെട്ടാറിനെ ഇപ്രാവശ്യം അതേ മണ്ഡലത്തില്‍ നിന്നാണ് കോണ്‍ഗ്രസ് മത്സരിപ്പിക്കുന്നതെന്നും ഉവൈസി പറഞ്ഞു.
ആര്‍.എസ്.എസ് ബന്ധമുണ്ടായിരുന്നെങ്കിലും മതേതര സമീപനം വെച്ചു പുലര്‍ത്തുന്ന ഒരു വ്യക്തിയാണ് ഷെട്ടാര്‍ എന്ന വാദമുയര്‍ത്തിയാണ് പ്രവേശനത്തെ കോണ്‍ഗ്രസ് ന്യായീകരിക്കുന്നതെന്നും ഉവൈസി വിമര്‍ശിച്ചു.
കഴിഞ്ഞ ദിവസം വലിയ രീതിയിലുളള പ്രചാരണമാണ് ഷെട്ടാറിന് വേണ്ടി സോണിയ ഗാന്ധി നടത്തിയത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പ്രചാരണത്തില്‍ പങ്കടുത്തിരുന്നു. ബി.ജെ.പി സര്‍ക്കാരിനെ തൂത്തെറിയാതെ കര്‍ണാടകയോ രാജ്യമോ പുരോഗതി പ്രാപിക്കില്ലെന്നും തെരഞ്ഞെടുപ്പ് റാലിയില്‍ സോണിയ പറഞ്ഞു.
Content highlight: Asaduddin Owaisi against Sonia Gandhi