15 മിനിറ്റില്‍ കൊവിഡ് ഫലം അറിയാം; സ്വയം പരിശോധന നടത്താന്‍ കഴിയുന്ന 'കോവിസെല്‍ഫ്' ഉടന്‍ വിപണിയില്‍
national news
15 മിനിറ്റില്‍ കൊവിഡ് ഫലം അറിയാം; സ്വയം പരിശോധന നടത്താന്‍ കഴിയുന്ന 'കോവിസെല്‍ഫ്' ഉടന്‍ വിപണിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 5th June 2021, 3:56 pm

മുംബൈ: കൊവിഡ് പരിശോധന സ്വയം നടത്തുന്നതിനുള്ള ‘കോവിസെല്‍ഫ്’ കിറ്റ് ഇന്ത്യയില്‍ ഉടന്‍
വിപണിയിലെത്തും. 250 രൂപ വിലയുള്ള കിറ്റ് സര്‍ക്കാരിന്റെ ഇ-മാര്‍ക്കറ്റിങ് സൈറ്റില്‍ ലഭ്യമാക്കും. കിറ്റ് ഉപയോഗിച്ച് നടത്തുന്ന റാപ്പിഡ് ആന്റിജന്‍ പരിശോധനയുടെ ഫലം 15 മിനിറ്റില്‍ അറിയാം.

പൂനയിലെ മൈലാബ് ഡിസ്‌കവറി സൊലൂഷന്‍സ് ലിമിറ്റഡാണ് കിറ്റ് വികസിപ്പിച്ചത്. കൊവിസെല്‍ഫിന്റെ ഏഴ് ലക്ഷം യൂണിറ്റ് ആഴ്ചയില്‍ ലഭ്യമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഒരു ട്യൂബ്, മൂക്കില്‍ നിന്ന് സാംപിള്‍ എടുക്കാന്‍ അണുനശീകരണം നടത്തിയ ചെറിയ തണ്ട്, ടെസ്റ്റ് കാര്‍ഡ്, ഇവയൊക്കെ സുരക്ഷിതമായി കളയാനുള്ള ബാഗ് എന്നിവയാണ് കിറ്റിലുണ്ടാവുക.

നേരത്തെ കിറ്റിന് ഐ.സി.എം.ആര്‍. അനുമതി നല്‍കിയിരുന്നു. കൊവിഡ് ലക്ഷണമുള്ളവര്‍ മാത്രം കിറ്റ് ഉപയോഗിച്ചാല്‍ മതി. രോഗലക്ഷണമുള്ളവര്‍ക്ക് നെഗറ്റീവായാല്‍ ഉടന്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തണം.

കഴിഞ്ഞ നവംബറില്‍ അമേരിക്കയിലാണ് ഇത്തരത്തിലുള്ള സ്വയം പരിശോധനാ കിറ്റിന് ആദ്യമായി അംഗീകാരാം നല്‍കിയത്. നിലവില്‍ യൂറോപ്പിലും ദക്ഷിണ കൊറിയയിലും സമാനമായ കിറ്റുകള്‍  ഉപയോഗിക്കുന്നുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS : covi Self Kit for Self-Testing covid is coming soon in India Will hit the market