| Tuesday, 2nd June 2020, 6:43 pm

എല്ലാ പ്രതീക്ഷയും നഷ്ടപ്പെടുകയാണ്, കണ്‍മുന്നില്‍ ഇവരെല്ലാം മരിച്ച് വീഴുന്നത് കാണേണ്ടിവരും; മുംബൈയില്‍ സ്ഥിതി അതീവസങ്കീര്‍ണ്ണമെന്ന് ചൂണ്ടിക്കാട്ടി ഉദ്ദവ് താക്കറെയ്ക്ക് ഡോക്ടര്‍മാരുടെ കത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മുംബൈയില്‍ സ്ഥിതി അതീവസങ്കീര്‍ണ്ണമെന്ന് ചൂണ്ടിക്കാട്ടി മുംബൈ കെ.ഇ.എം ആശുപത്രിയിലെ ഡോക്ടര്‍മാര്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്ക് കത്തയച്ചു. ചെറിയ ഷിഫ്റ്റുകളും കൊവിഡ് 19 പോസിറ്റീവായ മെഡിക്കല്‍ സ്റ്റാഫുകള്‍ക്ക് പ്രത്യേക വാര്‍ഡും ഉറപ്പാക്കണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

‘ഇവിടെ ഞങ്ങള്‍ ക്ലാസ് 4 ജീവനക്കാരും സ്റ്റാഫ് നഴ്‌സുമില്ലാതെ കഷ്ടപ്പെടുകയാണ്. ഡോക്ടര്‍മാരാണ് ഈ ജോലിയൊക്കെ ചെയ്യുന്നത്’


രോഗികള്‍ അടുത്തടുത്ത കട്ടിലില്‍ കിടക്കുന്ന ദൃശ്യങ്ങളും ഡോക്ടര്‍മാര്‍ പങ്കുവെച്ചു. 35 രോഗികളെ പരിപാലിക്കുന്നത് 3 ഡോക്ടര്‍മാരാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വീഡിയോ ഷൂട്ട് ചെയ്ത ഡോക്ടറുടെ വാക്കുകളിലേക്ക്-

ഇവരെല്ലാം രോഗികളാണ്. ഞങ്ങള്‍ നിസഹായരാണ്. എന്റെ കണ്‍മുന്നില്‍ ഒരാള്‍ മരിച്ചുവീഴുന്നത് കണ്ടുനില്‍ക്കാന്‍ എനിക്കാവില്ല. മൂന്ന് സഹപ്രവര്‍ത്തകരല്ലാതെ എന്നെ സഹായിക്കാന്‍ മറ്റാരുമില്ല. ഇവിടെ ഉള്ള എല്ലാവരേയും രക്ഷിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.

ഇതെല്ലാം ഉന്നതരുടെ ശ്രദ്ധയില്‍പ്പെടുത്തിയതാണ്. ഒരു കാര്യവുമുണ്ടായില്ല. ഇനിയും ഒന്നും ചെയ്യാന്‍ കഴിയില്ലെങ്കില്‍ നമ്മള്‍ വീണ്ടും പ്രതീക്ഷവെക്കേണ്ട കാര്യമുണ്ടാകുമെന്ന് തോന്നുന്നില്ല- കത്തില്‍ പറയുന്നു.

മുംബൈയില്‍ മാത്രം 41000 ത്തിലേറെ കൊവിഡ് പോസിറ്റീവ് കേസുകളാണുള്ളത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more