പൂനെ: ഐ.പി.എല്ലിന്റെ പത്താം പതിപ്പില്‍ ഏറെക്കുറെ സമാന റെക്കോര്‍ഡുമായി നീങ്ങുന്ന റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലുള്ള മത്സരത്തില്‍ രസകരമായ സംഭവങ്ങള്‍. കേഥാര്‍ ജാദവിന്റെ വിക്കറ്റ് നഷ്ടപ്പെടുന്നതിടെയാണ് രസകരമായ സംഭവങ്ങള്‍ ഉണ്ടായത്.
പൂനെ ബൗളറെ ഓഫ് സൈഡിലേക്ക് അടിച്ചിട്ട ജാദവിനെ ഫീല്‍ഡര്‍ കയ്യിലൊതുക്കിയെന്ന് കരുതിയെങ്കിലും വായുവില്‍ ചാടിയ ഫീല്‍ഡര്‍ പന്ത് നിലത്തു കുത്തിയാണ് വീണത്. ഇതിനിടെ സിംഗിളിനായി വിളിച്ച കേഥാറിന് മറുപടിയായ നോണ്‍ സ്‌ട്രൈക്കിംഗ് എന്‍ഡിലുണ്ടായിരുന്ന വിരാട് കോഹ്‌ലി ക്രീസില്‍ നിന്നുമിറങ്ങി.
എന്നാല്‍ അപ്പോഴേക്കും ഫീല്‍ഡര്‍ പന്ത് ബൗളറിന്റെ കയ്യിലേക്ക് എറിഞ്ഞു കൊടുത്തിരുന്നു. പക്ഷെ പന്ത് പിടിയിലൊതുക്കാന്‍ ബൗളര്‍ക്ക് സാധിച്ചില്ല. ഓവര്‍ ത്രോ. വീണ്ടും സിംഗിളിനു വിളിച്ചു. കോഹ്‌ലി വീണ്ടും ക്രീസിനു പുറത്തേക്ക്. എന്നാല്‍ അപ്പോഴേക്കും പന്ത് കയ്യിലൊതുക്കിയ ബൗളര്‍ കീപ്പര്‍ ധോണിയ്ക്ക് പന്തെറിഞ്ഞു കൊടുത്തു. പക്ഷെ ഇതിനോടകം കേഥാര്‍ ക്രീസ് വിട്ടിരുന്നു. കോഹ്‌ലി തിരികെ ക്രീസില്‍ കയറിയതോടെ കേഥാര്‍ ആപ്പിലായി. അനായാസമായ ധോണി സ്റ്റമ്പിംഗില്‍ കേഥാര്‍ പുറത്ത്.
അതേസമയം, പൂനെയ്‌ക്കെതിരെ ബംഗ്ലൂര്‍ വീണ്ടും ദുരന്തനായകന്മാരായി മാറിയിരിക്കുയാണ്. പൂനെ ഉയര്‍ത്തിയ 158 എന്ന ശരാശരി ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ വിരാടും സംഘവും ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 86-9 എന്ന നിലയിലാണ്. 55 വിരാട് മാത്രമാണ് ബാംഗ്ലൂര്‍ നിരയില്‍ പിടിച്ചു നിന്നത്.
നേരത്തെ രാഹുല്‍ ത്രിപാഠി 37 നായകന്‍ സ്റ്റീവ് സ്മിത്ത് 45 മനോജ് തിവാരി 44 അവസാന ഓവറുകളില്‍ ധോണിയും പൂനെയ്ക്കു വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.